മുംബൈ: താരജോഡികളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വേർപിരിഞ്ഞതായുള്ള വാർത്തകളാണിപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നത് താരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുപറഞ്ഞിട്ടില്ല. ഇതിനിടയിലാണ് വേർപിരിഞ്ഞതായുള്ള അഭ്യൂഹങ്ങളും ഉയരുന്നത്.
- " class="align-text-top noRightClick twitterSection" data="
">
എന്നാൽ വാർത്തകൾക്ക് പിന്നാലെ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളാണ് ആരാധകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്. ബോഗൻവില്ലകൾക്കിടയിൽ നിൽക്കുന്ന മനോഹര ചിത്രമാണ് കിയാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിന്നാലെ അടുത്തിടെ തുർക്കിയിലെ യാത്രയ്ക്കിടെ പകർത്തിയ തന്‍റെ ചിത്രം സിദ്ധാർഥും പോസ്റ്റ് ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="
">
'സൂര്യപ്രകാശമില്ലാത്ത ഒരു ദിവസം രാത്രി പോലെയാണ്' എന്ന സ്റ്റീവ് മാർട്ടിന്‍റെ വാക്കുകളാണ് സിദ്ധാർഥ് ചിത്രത്തിന് താഴെ കുറിച്ചത്. അതേസമയം പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്ന മനോഹരചിത്രം പങ്കുവച്ച കിയാരയുടെ അടിക്കുറിപ്പും നിഗൂഢത നിറഞ്ഞതായിരുന്നു.
പുഞ്ചിരി നടുക, ചിരി വളർത്തുക, സ്നേഹം കൊയ്യുക' എന്ന് കിയാരയും കുറിച്ചു. ഏതായാലും ഇരുവരുടെയും പോസ്റ്റുകൾ കണ്ടശേഷം ആരാധകർ വലിയ ആശയക്കുഴപ്പത്തിലാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നോ ഇപ്പോൾ വേർപിരിഞ്ഞുവെന്നോ ഉള്ള വാർത്തകൾ സിദ്ധാർഥും കിയാരയും അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്‌തിട്ടില്ല. എങ്കിലും 'ഷെർഷാ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരുടെയും ഓൺ-സ്‌ക്രീൻ കെമിസ്‌ട്രി ബി-ടൗണിൽ വലിയ ചർച്ചയായിരുന്നു.
നിലവിൽ മിഷൻ മജ്‌നു, യോദ്ധ, താങ്ക് ഗോഡ് എന്നീ ചിത്രങ്ങളാണ് സിദ്ധാർഥിന്‍റേതായി പുറത്തുവരാനുള്ളത്. ഭൂൽ ഭുലയ്യ 2, ഗോവിന്ദ നാം മേര, ജഗ് ജഗ് ജീയോ എന്നീ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് കിയാര.
ALSO READ:'എന്‍റെ ആർആർആർ ഹീറോയേക്കാൾ മികച്ചതല്ല മെഗാസ്റ്റാർ'; രാംചരണുമായി ചിരഞ്ജീവിയെ താരതമ്യപ്പെടുത്തി രാജമൗലി