ETV Bharat / entertainment

‘പോരാ.. ഇത്തവണ അതുക്കും മേലെ വേണം'.. ‘പുഷ്‌പ 2’ ൻ്റെ ഷൂട്ടിങ്ങ് വീണ്ടും നിർത്തിവച്ചു, സംവിധായകന് തൃപ്തിയില്ല - allu arjun pushpa shooting update

ചിത്രത്തിൻ്റെ സംവിധായകൻ ഇതുവരെയുള്ള സിനിമയുടെ ഷൂട്ടിംഗിൽ തൃപ്‌തനല്ലാത്തതിനാലാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2ൻ്റ ഷൂട്ടിംഗ് നിർത്തിവക്കാൻ തീരുമാനമായത്.

Allu Arjun  Allu Arjuns Pushpa 2  Pushpa 2 put on hold  പുഷ്‌പ 2  Pushpa 2 re shoot  അല്ലു അർജുൻ  പുഷ്പ 2ൻ്റ ഷൂട്ടിംഗ്  സംവിധായകൻ സുകുമാർ  ഹൈദരാബാദ്  director sukumar  allu arjun pushpa shooting update  pushpa 2 shooting on hold
അല്ലു അർജുൻ്റെ ‘പുഷ്‌പ 2’ ൻ്റെ ഷൂട്ടിങ്ങ് നിർത്തിവച്ചു
author img

By

Published : Apr 3, 2023, 8:37 PM IST

ഹൈദരാബാദ്: അല്ലു അർജുൻ്റെ ഏറ്റവും പുതിയ സിനിമയാണ് ‘പുഷ്‌പ ദ റൂൾ’. 2021 ൽ പുറത്തിറങ്ങിയ ‘പുഷ്‌പ ദ റൈസ്’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് സിനിമ എത്തുന്നത്. പുഷ്‌പ ദ റൈസിൻ്റെ ഗംഭീര വിജയത്തിനു ശേഷം ആഗോള പ്രേക്ഷകരെ മനസിൽ കണ്ടുകൊണ്ടാണ് സിനിമയുടെ സംവിധായകൻ സുകുമാർ രണ്ടാം ഭാഗം ഒരുക്കുന്നത്. അതുകൊണ്ടു തന്നെ സിനിമക്കായുള്ള വലിയ കാത്തിരിപ്പിലാണ് അല്ലുവിൻ്റെയും, സിനിമയിലെ നായിക രശ്മിക മന്ദാനയുടെയും ആരാധകർ.

എന്നാൽ ചിത്രത്തിൻ്റ രണ്ടാം ഭാഗത്തിൻ്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അവർ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് തോന്നിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ചിത്രീകരണം നിർത്തി: ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പുഷ്പ 2 ൻ്റെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. സിനിമയുടെ സംവിധായകൻ സുകുമാർ നിലവിൽ ഷൂട്ട് ചെയ്‌ത ദൃശ്യങ്ങൾ 'ഡിലീറ്റ്' ചെയ്‌ത് വീണ്ടും ഷൂട്ടിങ് പുനരാരംഭിക്കണോ വേണ്ടയോ എന്നുള്ള ചർച്ചയിലാണ്. പുഷ്പ 2ൻ്റെ ഇതുവരെ ചിത്രീകരണത്തിൽ സംവിധായകന് തൃപ്തിയാകാത്തതാണ് ഷൂട്ടിങ്ങ് വീണ്ടും പുനരാരംഭിക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്.

പുതുതായി സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടി നിലവിലുള്ള ദൃശ്യങ്ങൾ "നശിപ്പിക്കണമോ" എന്ന ആലോചനയിലാണ് പ്രശസ്‌ത സംവിധായകൻ. അല്ലു അർജുൻ്റെ ജന്മദിനമായ ഏപ്രിൽ 8 ന് പുഷ്പ 2 ടീസർ റിലീസ് ചെയ്യാൻ സംവിധായകൻ പദ്ധതിയിടുന്നു എന്ന വർത്തകൾ വന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്.

ചിത്രീകരണം മൂന്ന് മാസങ്ങൾക്ക് ശേഷം: സിനിമയുടെ ചിത്രീകരണം മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും പുനരാരംഭിക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇതുകൊണ്ടു തന്നെ ഈ വർഷം ചിത്രം റിലീസ് ചെയ്തേക്കില്ല. എങ്കിലും സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചെന്നോ റിലീസ് തീയതി മാറ്റിവച്ചുവെന്നോ പറഞ്ഞ് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇതിനു മുൻപും പുഷ്‌പയുടെ ഷൂട്ടിങ്ങ് സംവിധായകൻ മാറ്റിവച്ചിട്ടുണ്ട്.

യാഷിൻ്റെ ‘കെജിഎഫ് 2’ തീയേറ്ററുകളിൽ വൻ മുന്നേറ്റം നടത്തിയതിനെ തുടർന്നായിരുന്നു പുഷ്‌പയുടെ ചിത്രീകരണം അന്ന് നിർത്തിവെച്ചത്. ‘പോരാ..അതുക്കും മേലെ വേണം.. തിരക്കഥ നമുക്കൊന്ന്‌ അഴിച്ചു പണിയാം..’ എന്നു പറഞ്ഞു കൊണ്ടാണ് ചിത്രത്തിൻ്റെ സംവിധായകൻ സിനിമയുടെ ഷൂട്ടിങ്ങ് നിർത്തിവച്ചത്.

‘കെജിഎഫ്’ നെക്കാൾ മുകളിൽ പോകുന്ന സിനിമയായിരിക്കണം ‘പുഷ്‌പ 2’ എന്നായിരുന്നു സംവിധായകൻ സുകുമാറിൻ്റ ആഗ്രഹം. മികച്ച മേക്കിങ്ങും ശക്‌തമായ തിരക്കഥയും ഉണ്ടെങ്കിൽ മാത്രമേ കെജിഎഫിൻ്റെ നിലയിലേക്ക് തൻ്റെ സിനിമയെ ഉയർത്താനാകൂ എന്ന ബോധ്യമുള്ളതുകൊണ്ടാണ് സംവിധായകൻ ഈ തീരുമാനമെടുത്തത്.

also read: പോരാ…അതുക്കും മേലെ വേണം'; കെജിഎഫ്‌ 2 കാരണം പുഷ്‌പ 2 ഷൂട്ടിങ് നിര്‍ത്തി

2023-ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പുഷ്പ: ദി റൂൾ’. സുകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അല്ലു അർജുനും, രശ്മികയും കൂടാതെ സായ് പല്ലവിയും ഒരു കേന്ദ്ര കഥാപാത്രമായി വരുന്നുണ്ട്.

also read: വെട്രിമാരൻ ചിത്രം 'വിടുതലൈ' കാണാൻ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ച് തമിഴ്‌നാട് പൊലീസ് ; പ്രതിഷേധം, തുടര്‍ന്ന് കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.