Proud moment for India and celebration moment for RRR team : ലോകമെമ്പാടുമുള്ള ആരാധകരെ സന്തോഷിപ്പിച്ച വാര്‍ത്തയായിരുന്നു 'ആര്‍ആര്‍ആറി'നെ തേടിയെത്തിയ ഓസ്‌കര്‍. മാര്‍ച്ച് 13ന് ലോസ് ഏഞ്ചല്‍സിലെ ഡോല്‍ബി തിയേറ്ററില്‍ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷമായി. ആര്‍ആര്‍ആര്‍ ടീമിനും ആഹ്ളാദ മുഹൂര്‍ത്തം.
MM Keeravaani and Chandrabose collected the trophy: 95ാമത് അക്കാദമി പുരസ്‌കാരങ്ങളില്‍ മികച്ച ഗാനമായാണ് 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' തെരഞ്ഞെടുക്കപ്പെട്ടത്. സംഗീത സംവിധായകൻ എം.എം കീരവാണിയും ഗാന രചയിതാവ് ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 'നാട്ടു നാട്ടു'വിന്‍റെ ഈ അത്ഭുത നേട്ടത്തില്‍ സിനിമ-രാഷ്‌ട്രീയ-സാമൂഹ്യ മേഖലകളിലെ നിരവധി പേമുഖര്‍ 'ആര്‍ആര്‍ആര്‍' ടീമിനെയും ചിത്രത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
-
Big moment for INDIA 🇮🇳.
— Allu Arjun (@alluarjun) March 14, 2023 " class="align-text-top noRightClick twitterSection" data="
Elated to see a Telugu song shaking at the Oscars . Biggest Congratulations to @mmkeeravaani garu , @boselyricist garu , @premrakchoreo master , brothers @Rahulsipligunj , @kaalabhairava7 , my beloved global stars , my lovely brother @AlwaysRamCharan
">Big moment for INDIA 🇮🇳.
— Allu Arjun (@alluarjun) March 14, 2023
Elated to see a Telugu song shaking at the Oscars . Biggest Congratulations to @mmkeeravaani garu , @boselyricist garu , @premrakchoreo master , brothers @Rahulsipligunj , @kaalabhairava7 , my beloved global stars , my lovely brother @AlwaysRamCharanBig moment for INDIA 🇮🇳.
— Allu Arjun (@alluarjun) March 14, 2023
Elated to see a Telugu song shaking at the Oscars . Biggest Congratulations to @mmkeeravaani garu , @boselyricist garu , @premrakchoreo master , brothers @Rahulsipligunj , @kaalabhairava7 , my beloved global stars , my lovely brother @AlwaysRamCharan
Pride moment to see a Telugu song shaking the Oscars: ഇപ്പോഴിതാ നടന്‍ അല്ലു അര്‍ജുനും 'ആര്‍ആര്‍ആര്‍' ടീമിനെ വാഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തിന്‍റെ അഭിമാനമായി മാറിയ 'ആര്‍ആര്‍ആറി'ന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു അല്ലു അർജുൻ. ഒരു തെലുഗു ഗാനം ഓസ്‌കര്‍ വേദിയെ പിടിച്ചുലയ്‌ക്കുക എന്നത് അഭിമാന നിമിഷമാണെന്നാണ് പുഷ്‌പ താരം പറഞ്ഞത്. 'താരകി'നെയും 'മെഗാ പവര്‍ സ്‌റ്റാറി'നെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.
Allu Arjun says big moment for India: 'ഇന്ത്യയ്‌ക്ക് ഇത് ഏറ്റവും വലിയ നിമിഷം. ഒരു തെലുഗു ഗാനം ഓസ്‌കര്‍ വേദിയെ പിടിച്ചുലയ്‌ക്കുന്നത് കണ്ടതില്‍ സന്തോഷമുണ്ട്. എം.എം കീരവാണി, ചന്ദ്രബോസ്, പ്രേം രക്ഷിത്, രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ, രാം ചരണ്‍ എന്നിവരെ ടാഗ് ചെയ്‌തുകൊണ്ടാണ് അല്ലു അര്‍ജുന്‍ ട്വീറ്റ് പങ്കുവച്ചത്.
Allu Arjun says Heart touching moment for Indian Cinema: 'ഞങ്ങളുടെ തെലുഗു അഭിമാനം, താരക്, നിങ്ങളുടെ ചുവടുകൾക്ക് ലോകം നൃത്തം ചെയ്‌തു. എല്ലാറ്റിനും പിന്നിലെ മനുഷ്യൻ (രാജമൗലി) ഈ മാജിക് നല്‍കി. ഇന്ത്യൻ സിനിമയ്ക്ക് ഹൃദയസ്‌പര്‍ശിയായ നിമിഷം.'-അല്ലു അര്‍ജുന്‍ കുറിച്ചു. 'ആര്‍ആര്‍ആര്‍' എന്ന ഹാഷ്‌ടാഗോടു കൂടിയുള്ളതായിരുന്നു ട്വീറ്റ്. എസ്.എസ് രാജമൗലി സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
-
, our telugu pride @tarak9999 for for making the world dance to your steps & the man behind it all @ssrajamouli garu for making this magic happen . Heart touching moment for Indian Cinema #RRR
— Allu Arjun (@alluarjun) March 14, 2023 " class="align-text-top noRightClick twitterSection" data="
">, our telugu pride @tarak9999 for for making the world dance to your steps & the man behind it all @ssrajamouli garu for making this magic happen . Heart touching moment for Indian Cinema #RRR
— Allu Arjun (@alluarjun) March 14, 2023, our telugu pride @tarak9999 for for making the world dance to your steps & the man behind it all @ssrajamouli garu for making this magic happen . Heart touching moment for Indian Cinema #RRR
— Allu Arjun (@alluarjun) March 14, 2023
Also Read: അല്ലു അര്‍ജുനൊപ്പം പുഷ്‌പ 2വില്‍ സായി പല്ലവിയും; പ്രീ റിലീസ് ബിസിനസിലൂടെ ചിത്രത്തിന് 1000 കോടി?
Allu Arjun upcoming movies: അതേസമയം വിവിധ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ അല്ലു അര്‍ജുന്‍. 'പുഷ്‌പ 2'വിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ടടക്കം സജീവമാണ് താരം. 2021ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'പുഷ്‌പ'യുടെ രണ്ടാം ഭാഗമാണ് 'പുഷ്‌പ 2'. ആദ്യ ഭാഗത്തേക്കാള്‍ രണ്ടാം ഭാഗം മികച്ചതാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 'പുഷ്‌പ 2' നെ കൂടാതെ സന്ദീപ് വാംഗയ്‌ക്കൊപ്പവും താരം ഒരു പ്രൊജക്‌ട് ചെയ്യുന്നുണ്ട്. വിജയ് ദേവരകൊണ്ടയുടെ 'അര്‍ജുന്‍ റെഡ്ഡി'യിലൂടെ പ്രശസ്‌തനായ സംവിധായകനാണ് സന്ദീപ് വാംഗ.