ETV Bharat / entertainment

ഗര്‍ഭിണിയായ ശേഷം ആദ്യമായി രണ്‍ബീറിനൊപ്പം ആലിയ; മിനി ഡ്രെസ്സില്‍ തിളങ്ങി താരം - Ranbir Kapoor latest movies

Alia with Ranbir after announcing pregnancy: ആലിയയും രണ്‍ബീറും അയാന്‍ മുഖര്‍ജിയും ഒന്നിച്ച് ഒരേ വേദിയില്‍. ബ്രഹ്മാസ്‌ത്രയിലെ പുതിയ ഗാനത്തിന്‍റെ പ്രിവ്യൂ ലോഞ്ചിനായാണ് മൂവരും ഒന്നിച്ചത്. ഗര്‍ഭിണിയായ ശേഷം ആലിയയും രണ്‍ബീറും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത്.

Alia Bhatt baby bump  Alia Bhatt latest news  Alia Bhatt Ranbir Kapoor spotted  Alia Bhatt flaunts baby bump  Alia Bhatt pregnancy  Brahmastra song Deva Deva  Alia Bhatt spotted with Ranbir Kapoor  Ranbir Alia first child  Alia with Ranbir after announcing pregnancy  രണ്‍ബീറിനൊപ്പം ആലിയ
ഗര്‍ഭിണിയായ ശേഷം ആദ്യമായി രണ്‍ബീറിനൊപ്പം ആലിയ; മിനി ഡ്രെസ്സില്‍ തിളങ്ങി താരം
author img

By

Published : Aug 6, 2022, 6:18 PM IST

Bhrahmastra promotions: ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബ്രഹ്മാസ്‌ത്ര'. ചിത്രത്തിന്‍റെ അവസാന ഘട്ട പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ താരദമ്പതികള്‍. 'ബ്രഹ്മാസ്‌ത്ര'യിലെ 'ദേവ ദേവ' എന്ന ഗാനം ഓഗസ്‌റ്റ് എട്ടിന്‌ പുറത്തിറങ്ങും.

Dev Dev song preview: ഈ ഗാനത്തിന്‍റെ പ്രിവ്യു ലോഞ്ചിനായി സംവിധായകന്‍ അയാന്‍ മുഖര്‍ജിക്കൊപ്പം ആലിയയും രണ്‍ബീറും മുംബൈയില്‍ എത്തിയിരുന്നു. വളരെ കാലത്തിന് ശേഷമാണ് ഇവര്‍ മൂവരും ഒരേ വേദിയില്‍ ഒന്നിച്ച് എത്തുന്നത്. ഗര്‍ഭിണിയായ ശേഷം ഇതാദ്യമായാണ് രണ്‍ബീറിനൊപ്പം ആലിയ പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. അതും മിനി ഡ്രെസ്സില്‍.

Alia Bhatt in mini dress:തവിട്ട് നിറമുള്ള മിനി ഡ്രെസ്സും ഒരു ജോടി ഹീല്‍സുമാണ്‌ ആലിയ ധരിച്ചിരിക്കുന്നത്. അതേസമയം കറുത്ത നിറമുള്ള വേഷത്തില്‍ വളരെ കാഷ്വല്‍ ആയാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ദേവ ദേവ' ഗാനത്തിന്‍റെ പ്രിവ്യൂവിന് മുമ്പായി ഇരുവരും ചേര്‍ന്ന് ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌തു.

Alia Ranbir waiting for first child: തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്‌ താരദമ്പതികള്‍. തങ്ങള്‍ മാതാപിതാക്കളാകുന്ന വിവരം ജൂണിലാണ് താരദമ്പതികള്‍ ആരാധകരെ അറിയിച്ചത്. 'ബ്രഹ്മാസ്‌ത്ര'യിലൂടെ ബിഗ്‌ സ്‌ക്രീനില്‍ ഇതാദ്യമായാണ് ഇരുവരും സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടുന്നത്. തങ്ങള്‍ മാതാപിതാക്കളാകുന്നു എന്ന പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരുടെയും ഒരു വീഡിയോ ഗാനം പുറത്തിറങ്ങാനൊരുങ്ങുന്നത്.

Alia Bhatt Darlings: ആലിയയുടെ ആദ്യ നിര്‍മാണ സംരംഭമായ 'ഡാര്‍ലിംഗ്‌സ്‌' കഴിഞ്ഞ ദിവസമാണ് നെറ്റ്‌ഫ്ലിക്‌സില്‍ റിലീസിനെത്തിയത്. ആലിയ കേന്ദ്ര കഥാപാത്രമായ ചിത്രം മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. കോമഡി ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങിയ ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. 'ഡാര്‍ലിംഗ്‌സ്‌' ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പുരുഷ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലിയയെയും ഡാര്‍ലിംഗ്‌സിനെയും ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയതോടെ താരത്തിനെതിരെയുള്ള എല്ലാ വിമര്‍ശനങ്ങളും കാറ്റില്‍ പറഞ്ഞു.

Ranbir Kapoor latest movies: അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രണ്‍ബീറിന്‍റെ തിരിച്ചുവരവ് ആരാധകരെ നിരാശരാക്കിയിരുന്നു. ഷംഷേര ആയിരുന്നു ഏറ്റവും ഒടുവിലായി രണ്‍ബീറിന്‍റേതായി തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രം ബോക്‌സോഫിസില്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍ സിനിമയിലെ രണ്‍ബീറിന്‍റെ പ്രകടനം ഏറെ നിരൂപക-പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. സന്ദീപ് റെഡ്ഡി വാംഗയുടെ 'അനിമല്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ താരം. ലവ്‌ രഞ്‌ജന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലും നായകനാണ് താരം.

Also Read: 'പുരുഷ പീഡനം'; ആലിയ ഭട്ടിനെ ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.