ETV Bharat / entertainment

ആലിയക്കൊപ്പം റോഷന്‍ മാത്യുവും, ത്രസിപ്പിക്കാന്‍ ഡാര്‍ലിംഗ്‌സ്‌ : ട്രെയ്‌ലര്‍

author img

By

Published : Jul 25, 2022, 2:17 PM IST

Alia Bhatt production debut: ആലിയയുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് 'ഡാര്‍ലിംഗ്‌സ്‌', മുംബൈ പശ്ചാത്തലമാക്കിയുള്ള ഡാര്‍ക്ക് കോമഡി ചിത്രമാണിത്

Darlings trailer  Alia Bhatt Darlings trailer  Shefali Shah Darlings trailer  Vijay Varma Darlings trailer  Alia Bhatt film trailer  Alia Bhatt production debut  Darlings release date  Netflix release Darlings  Roshan Mathew Darlings trailer  ആലിയക്കൊപ്പം റോഷന്‍ മാത്യുവും  ഡാര്‍ലിംഗ്‌സ്‌ ട്രെയിലര്‍  Alia Bhatt theatre release  ആലിയയുടെ ആദ്യ നിര്‍മാണ സംരംഭം  കോമഡിയും ത്രില്ലിറുമായി ഡാര്‍ലിംഗ്‌സ്‌ ട്രെയിലര്‍
ആലിയക്കൊപ്പം റോഷന്‍ മാത്യുവും; കോമഡിയും ത്രില്ലിറുമായി ഡാര്‍ലിംഗ്‌സ്‌ ട്രെയിലര്‍

Roshan Mathew Bollywood movie: റോഷന്‍ മാത്യുവിന്‍റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് 'ഡാര്‍ലിംഗ്‌സ്‌'.ആലിയ ഭട്ടിനൊപ്പമാണ് മലയാളികളുടെ പ്രിയതാരം വേഷമിടുന്നത്. സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Roshan Mathew with Alia Bhatt : കോമഡി ത്രില്ലര്‍ വിഭാഗത്തിലായൊരുങ്ങുന്ന ചിത്രത്തിന്‍റെ 2.34 മിനിട്ട് ദൈര്‍ഘ്യമുള്ള രസകരമായ ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. ആലിയ ഭട്ട്‌, ഷെഫാലി ഷാ, റോഷന്‍ മാത്യു, വിജയ്‌ വര്‍മ എന്നിവരാണ് ട്രെയ്‌ലറിലെ ഹൈലൈറ്റുകള്‍. ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാമിലൂടെ ട്രെയ്‌ലര്‍ പങ്കുവച്ചു.

Alia Bhatt production debut : ആലിയയുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് 'ഡാര്‍ലിംഗ്‌സ്‌'. ഇക്കാര്യം ആലിയ ഇന്‍സ്‌റ്റയില്‍ കുറിച്ചിട്ടുണ്ട്. 'നിർമാതാവ് എന്ന നിലയിൽ എന്‍റെ ആദ്യ സിനിമ!!! അതിന്‍റെ പരിഭ്രാന്തിയിലും ആവേശത്തിലുമാണ്. 'ഡാർലിംഗ്‌സ്‌' ട്രെയ്‌ലര്‍ പുറത്തിറങ്ങി!'- ആലിയ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

മുംബൈ പശ്ചാത്തലമാക്കിയുള്ള ഡാര്‍ക്ക് കോമഡി ചിത്രമാണിത്. എല്ലാ പ്രതിസന്ധികളെയും സ്വധൈര്യത്തോടെ തരണം ചെയ്യുന്ന അമ്മയുടെയും മകളുടെയും ജീവിതമാണ് സിനിമ പറയുന്നത്. ട്രെയ്‌ലറില്‍ കാണുന്ന പോലെ ആലിയയുടെയും ഷെഫാലിയുടെയും മികച്ച കെമിസ്‌ട്രിയാണ് സിനിമയില്‍. പ്രമുഖ എഴുത്തുകാരനായ ഗുല്‍സാറിന്‍റെ വരികള്‍ക്ക് വിശാല്‍ ഭരദ്വാജ്‌ ആണ് സംഗീതം.

Also Read: ആലിയ ഭട്ടിന് പിറക്കാനിരിക്കുന്നത് ഇരട്ടക്കുട്ടികളോ? ചർച്ച ഏറ്റുപിടിച്ച് ആരാധകർ

Netflix release Darlings: ആലിയയുടെ ആദ്യ നിര്‍മാണ സംരംഭം നെറ്റ്‌ഫ്ലിക്‌സില്‍ പ്രീമിയര്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സൂപ്പര്‍സ്‌റ്റാര്‍ ഷാരൂഖ്‌ ഖാന്‍റെ റെഡ്‌ ചില്ലീസ്‌ പ്രൊഡക്ഷനുമായി സഹകരിച്ച് എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് നിര്‍മാണം. താന്‍ വളരെ സന്തോഷത്തിലും അഭിമാനത്തിലുമാണെന്ന് ആലിയ നേരത്തേ പ്രതികരിച്ചിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഡാര്‍ലിംഗ്‌സ്‌ ട്രെയ്‌ലര്‍ രസിപ്പിക്കുമെന്ന് തോന്നുന്നുവെന്നും ആലിയ പറഞ്ഞിരുന്നു.

Alia Bhatt theatre release: ഈ വര്‍ഷത്തെ ആലിയയുടെ രണ്ടാമത്തെ തിയേറ്റര്‍ റിലീസ് കൂടിയാണ് 'ഡാര്‍ലിംഗ്‌സ്‌'. ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തിയ സഞ്‌ജയ് ലീല ബന്‍സാലിയുടെ 'ഗംഗുഭായ്‌ കത്യവാഡി' ആണ് ഈ വര്‍ഷം റിലീസിനെത്തിയ ആലിയയുടെ ആദ്യ ചിത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.