ETV Bharat / entertainment

പിറന്നാൾ ആഘോഷം ലണ്ടനില്‍, ആലിയയെ ചേർത്തുപിടിച്ച് രൺബീർ - ranbeer kapoor london trip

മാർച്ച് 15നായിരുന്നു താരത്തിന്‍റെ 30-ാം പിറന്നാൾ. ലണ്ടൻ യാത്രയുടെ ചിത്രങ്ങൾ ആലിയ ഭട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

രൺബീർ  ആലിയ  ആലിയ ഭട്ട്  രൺബീർ കപൂർ  ആലിയയുടെ പിറന്നാൾ  ആലിയ ഭട്ട് പിറന്നാൾ ആഘോഷം  ലണ്ടൻ  ആലിയ യുകെ യാത്ര  രൺബീർ കപൂർ ആലിയ ഭട്ട് പുതിയ വാർത്തകൾ  ആലിയ ഭട്ട് പുതിയ ചിത്രങ്ങൾ  alia bhatt and ranbeer kapoor london trip photos  alia bhatt  ranbeer kapoor  alia bhatt latest news  alia bhatt new movies  alia bhatt latest pictures  ranbeer kapoor london trip photos  ranbeer kapoor london trip  ranbeer kapoor latest news
ആലിയ
author img

By

Published : Mar 27, 2023, 4:52 PM IST

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമ പ്രേമികളുടെ ഇഷ്‌ടം പിടിച്ചുപറ്റിയ താരമാണ് ആലിയ ഭട്ട്. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവ് ബോളിവുഡിൽ താരത്തിന് തന്‍റേതായ ഒരു ഇടം നേടിക്കൊടുത്തിട്ടുണ്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽമീഡിയയിൽ അടക്കം മാസീവ് ഫാൻ ഫോളോയിങ് ഉള്ള നടിയായും ആലിയ മാറി.

താരപുത്രി എന്നതിൽ നിന്നും ബോളിവുഡിലെ മിന്നും താരമായി മാറിയ ആലിയ കൗമാരപ്രായത്തിൽ തന്നെ സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ന് ആലിയ ഭട്ടും രൺബീർ കപൂറും ആരാധകരുടെ ഇഷ്‌ട ദമ്പതിമാരുമാണ്. ഇരുവരുടെയും സിനിമ വാർത്തകളും വ്യക്തിജീവിതവും വാർത്തകളിൽ സ്ഥിരമായി ഇടംപിടിക്കാറുണ്ട്.

ഇപ്പോഴിതാ 30-ാം ജന്മദിനം ആഘോഷിക്കുന്നതിനുള്ള ആലിയയുടെ യുകെ യാത്രയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. വിവാഹ ശേഷമുള്ള താരത്തിന്‍റെ ആദ്യത്തെ പിറന്നാളായിരുന്നു മാർച്ച് 15ന് കഴിഞ്ഞത്. ലണ്ടനിലെ ആഘോഷത്തിന്‍റെ ചില മനോഹരമായ സ്‌നാപ്പുകൾ താരം ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

പരസ്‌പരം ചേർത്തുപിടിച്ച് ലണ്ടൻ തെരുവുകളിലൂടെ നടക്കുന്ന ആലിയയുടെയും രൺബീറിന്‍റെയും ചിത്രം ഉൾപ്പെടെ ആറ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. രൺബീറും ആലിയയും ഒന്നിച്ചുള്ള ചിത്രത്തിൽ ബ്ലാക്ക് ഔട്ട്ഫിറ്റാണ് ഇരുവരും ധരിച്ചിരിക്കുന്നത്. വെളുത്ത ഹൂഡിയിൽ മനോഹരമായി പുഞ്ചിരിക്കുന്ന ആലിയയുടെ ചിത്രമാണ് രണ്ടാമത്തേത്.

മൂന്നാമത്തേത് തടാകത്തിനരികിലൂടെ നടക്കുന്ന ആലിയയാണ്. തുടർന്ന് സൈക്കിൾ ചവിട്ടുന്നതായി തോന്നുന്ന രൺബീറിന്‍റെ മങ്ങിയ ചിത്രവും സഹോദരിയായ ഷഹീൻ ഭട്ടിനെ ആലിയ കെട്ടിപ്പിടിക്കുന്ന ചിത്രവും താരം പങ്കുവച്ചു. "LDN 2020"എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

30-ാം പിറന്നാൾ ആഘോഷമാക്കി കുടുംബം: മാർച്ച് 15ന് ബോളിവുഡ് താരറാണിയുടെ പിറന്നാൾ കുടുംബം ആഘോഷമാക്കിയിരുന്നു. മകൾ റാഹ പിറന്നതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളായിരുന്നു ആലിയയുടേത്. പോയവർഷം താരത്തിന്‍റെ നിരവധി കരുത്തുറ്റ കഥാപാത്രങ്ങൾ ആരാധകരെ ത്രസിപ്പിച്ചിരുന്നു. ഗംഗുഭായ് കത്തിയവാഡി, ഡാർലിംഗ്സ്, ആർആർആർ, ബ്രഹ്മാസ്‌ത്ര എന്നിവയെല്ലാം ശ്രദ്ധ നേടിയിരുന്നു.

14 ഹിറ്റുകളും 3 ഫ്ലോപ്പുകളും അടങ്ങിയതാണ് താരത്തിന്‍റെ ഫിലിമോഗ്രാഫി. ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയായണ് താരം. കരൺ ജോഹറിന്‍റെ റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ ഷൂട്ടിംഗ് അടുത്തിടെ ആലിയ ഭട്ട് കശ്‌മീരിൽ പൂർത്തിയാക്കിയിരുന്നു. സെറ്റിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വൈറലാകുകയും ആരാധകർക്കിടയിൽ ആവേശം സൃഷ്‌ടിച്ചു.

രൺവീർ സിംഗ്, ധർമ്മേന്ദ്ര, ശബാന ആസാമി, ജയ ബച്ചൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം ജൂലൈ 28ന് തീയറ്ററുകളിൽ എത്തും. ഇത് കൂടാതെ, പ്രിയങ്ക ചോപ്രയും കത്രീന കൈഫും അഭിനയിക്കുന്ന ഫർഹാൻ അക്തറിന്‍റെ ജീ ലെ സരാ എന്ന ചിത്രത്തിലും ആലിയയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്.

അതേസമയം അടുത്തിടെ താരം നൽകിയ അഭിമുഖത്തിൽ ബോളിവുഡിൽ നിൽക്കുന്ന കാസ്റ്റിങ് കൗച്ചും നെപ്പോട്ടിസവും സത്യമാണെന്ന് ആലിയ പ്രതികരിച്ചിരുന്നു. ഇതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Also read: ബി ടൗണിലെ നെപ്പോട്ടിസം യഥാർഥം: മനസ് തുറന്ന് ആലിയ ഭട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.