ETV Bharat / entertainment

'ഇന്ത്യയാണ് എനിക്ക് എല്ലാം'; കാനഡേയിന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് അക്ഷയ് കുമാര്‍ - India is everything to me

കനേഡിയന്‍ പൗരത്വം എടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി അക്ഷയ്‌ കുമാര്‍. കനേഡിയന്‍ പൗരത്വം എടുത്തതിന്‍റെ കാരണം അറിയാതെ ആളുകള്‍ പ്രതികരിക്കുന്നതില്‍ സങ്കടം ഉണ്ടെന്നും താരം പറയുന്നു..

Akshay Kumar applied for a change of passport  Akshay Kumar about Canadian citizenship  Akshay Kumar says India is everything to me  Why Akshay Kumar apply for Canadian citizenship  Akshay Kumar reveals about Canadian citizenship  Akshay says Friend said go back  Akshay Kumar to renounce Canadian Passport  കനേഡിയന്‍ പൗരത്വം എടുക്കാനുണ്ടായ കാരണം  അക്ഷയ്‌ കുമാര്‍  കനേഡിയന്‍ പൗരത്വം എടുത്തതിന്‍റെ കാരണം  ഇന്ത്യയാണ് എനിക്ക് എല്ലാം  കാനഡേയിന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് അക്ഷയ്  Akshay Kumar to renounce Canada passport  India is everything to me  Akshay Kumar
കാനഡേയിന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് അക്ഷയ് കുമാര്‍
author img

By

Published : Feb 24, 2023, 10:26 AM IST

Akshay Kumar applied for a change of passport: കനേഡിയന്‍ പൗരത്വത്തെ ചൊല്ലി പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന ബോളിവുഡ് താരമാണ് അക്ഷയ്‌ കുമാര്‍. എന്നാലിപ്പോള്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറായിരിക്കുകയാണ് അക്ഷയ്‌ കുമാര്‍. തനിക്ക് ഇന്ത്യയാണ് എല്ലാമെന്നും താന്‍ ഇതിനോടകം തന്നെ പാസ്‌പോര്‍ട്ട് മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും അക്ഷയ്‌ കുമാര്‍ വ്യക്തമാക്കി.

Akshay Kumar about Canadian citizenship: താന്‍ കനേഡിയന്‍ പൗരത്വം എടുത്തതിന്‍റെ കാരണം അറിയാതെ ആളുകള്‍ പ്രതികരിക്കുന്നത് കാണുമ്പോള്‍ തനിക്ക് വിഷമം തോന്നാറുണ്ടെന്നും അക്ഷയ്‌ കുമാര്‍ പ്രതികരിച്ചു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അക്ഷയ്‌ കുമാറിന്‍റെ പ്രതികരണം.

Akshay Kumar says India is everything to me: 'ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതും നേടിയതും എല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള ഒരു അവസരം കിട്ടിയത് എന്‍റെ ഭാഗ്യമാണ്. ആളുകള്‍ ഒന്നും അറിയാതെ കാര്യങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് വിഷമം തോന്നും.' -55കാരനായ അക്ഷയ്‌ കുമാര്‍ പറഞ്ഞു.

Why Akshay Kumar apply for Canadian citizenship: 'ഹേരാ ഫേരി', 'നമസ്‌തേ ലണ്ടന്‍', 'ടോയിലറ്റ്: എക് പ്രേം കഥ', 'പദ്‌മന്‍' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രശസ്‌തനായ അക്ഷയ്‌ കുമാറിന്‍റെ 15ല്‍ അധികം ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. അത് 1990 കളില്‍ ആയിരുന്നു. തന്‍റെ സിനിമകള്‍ ബോക്‌സ്‌ ഓഫീസില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ്, കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അക്ഷയ്‌ കുമാര്‍ വ്യക്തമാക്കി.

Akshay Kumar reveals about Canadian citizenship: തന്‍റെ സിനമകള്‍ പരാജയപ്പെട്ട സമയത്ത് തന്നെ കാനഡയിലേയ്‌ക്ക് ക്ഷണിച്ചത് തന്‍റെയൊരു സുഹൃത്താണെന്നും താരം വ്യക്തമാക്കി. 'എന്‍റെ ഒരു സുഹൃത്ത് കാനഡയില്‍ ആയിരുന്നു. ഞാന്‍ ജോലിക്കായി അവിടെ പോയി. എന്‍റെ സിനിമകള്‍ പരാജയപ്പെടുന്നുവെന്ന് സുഹൃത്തിനോട് പറഞ്ഞപ്പോള്‍ കാനഡയിലേയ്‌ക്ക് വരാന്‍ സുഹൃത്താണ് പറഞ്ഞത്. അങ്ങനെ ഞാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു. എനിക്ക് പാസ്‌പോര്‍ട്ട് കിട്ടി.' -അക്ഷയ്‌ കുമാര്‍ പറഞ്ഞു.

Akshay says Friend said go back and start working again: റിലീസിന് എനിക്ക് രണ്ട് സിനിമകള്‍ മാത്രമെ ബാക്കിയുള്ളു. അവര രണ്ടും സൂപ്പര്‍ഹിറ്റായത് ഭാഗ്യം മാത്രം. എന്‍റെ സുഹൃത്ത് പറഞ്ഞു -'ഇനി തിരിച്ചു പോകൂ, വീണ്ടും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങൂ'.

Akshay Kumar to renounce Canadian Passport: 'അങ്ങനെ എനിക്ക് കുറച്ച് സിനിമകള്‍ ലഭിച്ചു. കൂടുതല്‍ സിനിമകള്‍ എനിക്ക്‌ ലഭിച്ചു കൊണ്ടേയിരുന്നു. എനിക്ക് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്ന കാര്യം ഞാന്‍ മറന്നു. ഈ പാസ്‌പോര്‍ട്ട് മാറ്റണമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ എന്‍റെ പാസ്‌പോര്‍ട്ട് മാറ്റാന്‍ ഞാന്‍ അപേക്ഷിച്ചു. കാനഡയില്‍ നിന്നും പൗരത്വം ഉപേക്ഷിച്ച് കഴിഞ്ഞാല്‍...'-അക്ഷയ്‌ കുമാര്‍ പറഞ്ഞു.

Also Read: പാര്‍ട്ടി ഗാനവുമായി അക്ഷയ്‌ കുമാറും യോ യോ ഹണി സിങ്ങും ; തരംഗമായി 'കുടി ചംകീലി'

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.