ETV Bharat / entertainment

'സിനിമ കാണാന്‍ തോന്നുന്നില്ലെങ്കില്‍ കാണേണ്ട'; ബഹിഷ്‌കരണ ഹാഷ്‌ടാഗുകള്‍ക്കെതിരെ അക്ഷയ്‌ കുമാര്‍

Akshay Kumar on hashtags: രക്ഷാബന്ദന്‍, ലാല്‍ സിംഗ്‌ ഛദ്ദ എന്നീ സിനിമകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ബഹിഷ്‌കരണ കാമ്പയിനുകള്‍ക്ക് എതിരെ പ്രതികരിച്ച് അക്ഷയ്‌ കുമാര്‍. സിനിമ ബഹിഷ്‌കരിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് താരം പറയുന്നത്.

Akshay Kumar on hashtags  hashtags against Raksha Bandhan  Boycotting movies doesnot make sense  ബഹിഷ്‌കരണ ഹാഷ്‌ടാഗുകള്‍ക്കെതിരെ അക്ഷയ്‌ കുമാര്‍  ബഹിഷ്‌കരണ ക്യാംപയിനുകള്‍ പ്രതികരിച്ച് അക്ഷയ്‌ കുമാര്‍  Akshay Kumar on hashtags against Raksha Bandhan  Akshay Kumar on Raksha Bandhan promotions  Akshay Kumar on boycotting hashtags  Akshay Kumar request to reporters  Aamir Khan request to public  Dowry in Raksha Bandhan
'സിനിമ കാണാന്‍ തോന്നുന്നില്ലെങ്കില്‍ കാണേണ്ട'; ബഹിഷ്‌കരണ ഹാഷ്‌ടാഗുകള്‍ക്കെതിരെ അക്ഷയ്‌ കുമാര്‍
author img

By

Published : Aug 8, 2022, 8:14 PM IST

Akshay Kumar on Raksha Bandhan promotions: ആമിര്‍ ഖാന്‍റെ 'ലാല്‍ സിംഗ്‌ ഛദ്ദ'യും, അക്ഷയ്‌ കുമാറിന്‍റെ 'രക്ഷാബന്ദ'നും ഓഗസ്‌റ്റ് 11നാണ് റിലീസ്‌ ചെയ്യുക. രണ്ട് സിനിമകള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ബഹിഷ്‌കരണ കാമ്പയിനുകള്‍ നടക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കുകയാണ് അക്ഷയ്‌ കുമാര്‍. രക്ഷാബന്ദന്‍ പ്രൊമോഷനുമായി ബന്ധപ്പെട്ട്‌ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സിനിമ ബഹിഷ്‌കരണ ആഹ്വാനങ്ങളെക്കുറിച്ച്‌ അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകരോടാണ് താരം നിലപാട് പറഞ്ഞത്.

ബഹിഷ്‌കരണ ഹാഷ്‌ടാഗുകള്‍ക്കെതിരെ അക്ഷയ്‌ കുമാര്‍

Akshay Kumar on boycotting hashtags: 'ഇന്ത്യയെ പോലുള്ള ഒരു സ്വതന്ത്ര്യ രാജ്യത്ത് സിനിമ ബഹിഷ്‌കരിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം സിനിമ ഒരു വ്യവസായമെന്ന നിലയിൽ രാഷ്‌ട്ര നിര്‍മാണത്തിനും സംഭാവന ചെയ്യുന്നു. സിനിമ കാണാന്‍ തോന്നുന്നില്ലെങ്കില്‍ കാണേണ്ട. ഇതൊരു സ്വതന്ത്ര്യ രാജ്യമാണ്. ഇവിടെ സിനിമയുണ്ട്. സിനിമ കാണണോ വേണ്ടയോ എന്നത് ജനങ്ങളുടെ ഇഷ്‌ടമാണ്.

ഞാന്‍ നിങ്ങളോട്‌ പറയാന്‍ ആഗ്രഹിക്കുകയാണ്. വസ്‌ത്ര വ്യവസായമോ, സിനിമ വ്യവസായമോ ഏത് വ്യവസായമോ ആയികൊള്ളട്ടെ.. ഇവയെല്ലാം സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നു. എന്നാല്‍ സിനിമയെ ബഹിഷ്‌കരിക്കുന്നത് പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ അര്‍ഥമില്ല.'-അക്ഷയ്‌ കുമാര്‍ പറഞ്ഞു.

Akshay Kumar request to reporters: ഇത്തരം ബഹിഷ്‌കരണ ട്രെന്‍ഡുകളില്‍ ആഹ്ലാദിക്കരുതെന്നും താരം അഭ്യര്‍ഥിച്ചു. 'നമ്മുടെ രാജ്യത്തെ ഏറ്റവും ശ്രേഷ്‌ഠമാക്കുന്നതിന്‍റെ വക്കിലാണ് നാം. അതുകൊണ്ട് ഈ ബഹിഷ്‌കരണങ്ങളിലേയ്‌ക്ക് നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) കടക്കരുതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. അത് നമ്മുടെ രാജ്യത്തിന് മാത്രമായിരിക്കും നല്ലത്.'-അക്ഷയ്‌ പറഞ്ഞു.

Aamir Khan request to public: കഴിഞ്ഞ ആഴ്‌ചകളില്‍ 'ലാല്‍ സിംഗ്‌ ഛദ്ദ'യ്‌ക്കെതിരെയുള്ള ബഹിഷ്‌കരണ ഹാഷ്‌ടാഗുകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ട്രെന്‍ഡായിരുന്നു. ഈ ബഹിഷ്‌കരണ ആഹ്വാനങ്ങളില്‍ തനിക്ക് സങ്കടമുണ്ടെന്നും തന്‍റെ സിനിമയെ അവഗണിക്കരുതെന്നും ആമിര്‍ ഖാന്‍ പ്രേക്ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളെ കുറിച്ചുള്ള ആമിറിന്‍റെ അഭിപ്രായം ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു താരം.

ഇതിന് പിന്നാലെയാണ് അക്ഷയ്‌ കുമാറിന്‍റെ 'രക്ഷാബന്ദ'നെതിരെയും സമാനമായ ഹാഷ്‌ടാഗുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ആനന്ദ്‌ എല്‍.റായ്‌ ആണ് 'രക്ഷാബന്ദ'ന്‍റെ സംവിധാനം. തന്‍റെ നാല് സഹോദരിമാരുടെ വിവാഹം നടത്താന്‍ കഷ്‌ടപ്പെടുന്ന കട ഉടമയായ രാജുവിന്‍റെ കഥയാണ് 'രക്ഷാബന്ദന്‍'.

Dowry in Raksha Bandhan: സ്‌ത്രീധനം എന്ന ദുരാചാരം 'രക്ഷാബന്ദ'നിലെ ഒരു സുപ്രധാന വിഷയമാണ്. നിര്‍ഭാഗ്യവശാല്‍ സമൂഹത്തില്‍ ഇപ്പോഴും സ്‌ത്രീധനം നിലനില്‍ക്കുന്നുണ്ടെന്നും അക്ഷയ്‌ കുമാര്‍ പറഞ്ഞു. അക്ഷയ്‌ കുമാര്‍ ആണ് ചിത്രത്തില്‍ രാജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാദിയ ഖത്തീബ്‌, സഹെജ്‌മീന്‍ കൗര്‍, ദീപിക ഖന്ന, സ്‌മൃതി ശ്രീകാന്ത് എന്നിവരാണ് സിനിമയില്‍ രാജുവിന്‍റെ സഹോദരിമാരായെത്തുന്നത്. ഭൂമി പെഡ്‌നേക്കറും രക്ഷാബന്ദനില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

'വരന്‍റെ വീട്ടുകാര്‍ക്കുള്ള സമ്മാനമെന്ന പേരില്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതിനെ സ്‌ത്രീധനം എന്ന് വിളിക്കുന്നു. എന്‍റെ സിനിമ സ്‌ത്രീധന പ്രശ്‌നങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഇതിന് ആപേക്ഷികമായ നിരവധി ഘടകങ്ങളുണ്ട്‌.-താരം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിവര്‍ണ പതാക ആഹ്വാനത്തെ കുറിച്ചും താരം പ്രതികരിച്ചു. ഓഗസ്‌റ്റ് 13 മുതല്‍ ഓഗസ്‌റ്റ് 15 വരെ എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ താന്‍ അംഗീകരിക്കുന്നതായും അക്ഷയ്‌ പറഞ്ഞു. 'സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആഹ്വാനം ഞാന്‍ അംഗീകരിക്കുന്നു.' ദേശ സ്‌നേഹമുള്ള ഓരോ ഇന്ത്യക്കാരനും ഇത് ചെയ്യണമെന്നും താരം അഭ്യര്‍ഥിച്ചു.

Also Read: ഹിന്ദി ചലച്ചിത്ര മേഖലയില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്ന വ്യക്തിയായി അക്ഷയ്‌; ആദരവുമായി ആദായ നികുതി വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.