Akshay Kumar apology: ഒടുവില്‍ മാപ്പു പറഞ്ഞ് അക്ഷയ് കുമാര്‍. പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ച് വിവാദത്തിലായതിനെ തുടര്‍ന്നാണ് താരം മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ച താരം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. നടനെതിരെ സോഷ്യല്‍ മീഡിയകളിലും വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതോടെ പരസ്യക്കമ്പനിയുമായുള്ള കരാര്‍ പിന്‍വലിക്കുന്നതായി അക്ഷയ് കുമാര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. ഇനി താന്‍ പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും പരസ്യത്തില്‍ നിന്നും ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും താരം ഫേസ്‌ബുക്കില്‍ കുറിച്ചു.
Akshay Kumar's apology post on pan masala: 'ഞാന്‍ എന്‍റെ ആരാധകരോടും എല്ലാ പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്‌ക്കുകയില്ല. വിമല്‍ എലൈച്ചിയുമായുള്ള പരസ്യങ്ങള്‍ മൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഞാന്‍ മനസ്സിലാക്കുന്നു. വിനയപൂര്‍വം ഞാന്‍ അതില്‍ നിന്ന് പിന്‍വാങ്ങുന്നു.
- " class="align-text-top noRightClick twitterSection" data="">
എനിക്ക് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നത് വരെ അവര്‍ ആ പരസ്യം സംപ്രേക്ഷണം ചെയ്യും. എന്നാല്‍ ഭാവിയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. നിങ്ങളുടെ സ്‌നേഹം പ്രതീക്ഷിക്കുന്നു.' -അക്ഷയ് കുമാര്‍ കുറിച്ചു.
Akshay Kumar in pan masala advertisement: അജയ് ദേവ്‌ഗണ്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്ക് ശേഷം വിമല്‍ എലൈച്ചി ഉല്‍പന്ന പരസ്യത്തില്‍ വേഷമിട്ട ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാര്‍ അഭിനയിച്ച പാന്‍ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്. അജയ് ദേവ്‌ഗണും ഷാരൂഖ് ഖാനും പാന്‍ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് കുമാര്‍ പാന്‍ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യം.
Negative comments on Akshay Kumar: അക്ഷയ് കുമാര്‍ അവസരവാദിയാണ് എന്നായിരുന്നു പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. പുകയില ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ അക്ഷയ് കുമാര്‍ ഇന്ന് വിമല്‍ പരസ്യത്തില്‍ അഭിനയിക്കുന്നു എന്നും വിമര്‍ശകര്‍ പറയുന്നു.
അക്ഷയ് കുമാറിന്‍റെ ഒരു പഴയ വീഡിയോയും ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുകയിലയ്‌ക്കെതിരെ താരം സംസാരിക്കുന്ന വീഡിയോയാണിത്. 'ഞാന്‍ എന്‍റെ സഹപ്രവര്‍ത്തകരോട് ഇത്തരം പ്രോജക്‌ടുകള്‍ പ്രോത്സാഹിപ്പിക്കരുത് എന്ന് പറയാറുണ്ട്. പ്രേക്ഷകര്‍ അത് അനുകരിക്കാന്‍ സാധ്യതയുണ്ട്.' -ഇപ്രകാരമാണ് അക്ഷയ് കുമാര്‍ വീഡിയോയില്‍ പറയുന്നത്.