ETV Bharat / entertainment

മോഹന്‍ലാല്‍ പൊലിസും അജിത്ത്‌ വില്ലനും? എകെ 61 ആരംഭിച്ചു - Mohanlal in Ajith AK 61

AK 61 shooting starts: 'എകെ 61' എന്ന്‌ താത്‌ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അജിത്തിനൊപ്പം മോഹന്‍ലാലും വേഷമിടുമോ എന്നാണ് ആരാധകരുടെ ചോദ്യം.

AK 61 shooting starts  എകെ 61 ആരംഭിച്ചു  Ajith AK 61  Ajith as negative shade in AK 61  Mohanlal in Ajith AK 61  Ajith latest movies
മോഹന്‍ലാല്‍ പൊലിസും അജിത്ത്‌ വില്ലനും? എകെ 61 ആരംഭിച്ചു
author img

By

Published : Apr 24, 2022, 8:33 AM IST

AK 61 shooting starts: 'വലിമൈ'ക്ക്‌ ശേഷമുള്ള പുതിയ അജിത്ത്‌ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. 'എകെ 61' എന്ന്‌ താത്‌കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധേയമായ ചിത്രത്തിന്‍റെ ഓരോ പുതിയ പ്രഖ്യാപനങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌. 'എകെ 61' ന്‍റെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

Ajith as negative shade in AK 61: 'വലിമൈ' സംവിധായകന്‍ എച്ച്‌.വിനോദ്‌ തന്നെയാണ് 'എകെ 61' ന്‍റെയും സംവിധാനം. ചിത്രത്തില്‍ നെഗറ്റീവ്‌ ഷെയ്‌ഡുള്ള കഥാപാത്രത്തെയാണ് അജിത്ത്‌ അവതരിപ്പിക്കുക. കഴിഞ്ഞ ആഴ്‌ച ആയിരുന്നു സിനിമയുടെ പൂജ. ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്‌. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് 'എകെ 61' എന്നാണ് സൂചന.

Mohanlal in Ajith AK 61: 'എകെ 61'ല്‍ അജിത്തിനൊപ്പം മോഹന്‍ലാലും വേഷമിടും എന്ന്‌ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് മുമ്പും നിരവധി തമിഴ്‌ സിനിമകളില്‍ മോഹന്‍ലാല്‍ തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ 'എകെ 61'ല്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതം മൂളിയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ചിത്രത്തില്‍ ഒരു മുതിര്‍ന്ന പൊലീസ്‌ കമ്മീഷണറുടെ വേഷമാണ് മോഹന്‍ലാലിനെന്നും സൂചനയുണ്ട്‌. എന്നാല്‍ ഈ റോളിലേക്ക്‌ മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ള മറ്റൊരാള്‍ തെലുങ്ക്‌ താരം നാഗാര്‍ജുനയാണ്.

Ajith latest movies: 'വലിമൈ' ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അജിത്ത്‌ ചിത്രം. ബേവ്യും പ്രോജക്‌ട്‌ എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറാണ് നിര്‍മാണം. പാന്‍ ഇന്ത്യ റിലീസായാണ് 'വലിമൈ' എത്തിയത്‌. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ പലതവണ റിലീസ്‌ നീട്ടിയെങ്കിലും പിന്നീട്‌ ഫെബ്രുവരി 24ന്‌ ചിത്രം തിയേറ്ററുകളിലെത്തി.

Also Read: 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച്‌ 'വലിമൈ' ; ഇനി ഒടിടിയിലും കാണാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.