പ്രശസ്‌ത തെലുഗു സംവിധായകന്‍ അജയ് ഭൂപതിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചൊവ്വാഴ്‌ച'. 'ചൊവ്വാഴ്‌ച'യുടെ ട്രെയിലര്‍ പുറത്തിറങ്ങി (Chovvazhcha trailer released). കണ്ണില്‍ ഭയം നിറയ്‌ക്കുന്ന 2.51 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് 'ചൊവ്വാഴ്‌ച'യുടെ ട്രെയിലര്‍. ഒരു ഗ്രാമവും അവിടെയുള്ള ഗ്രാമവാസികളും, ചൊവ്വാഴ്‌ച ദിവസങ്ങളില്‍ സംഭവിക്കുന്ന ദുരൂഹ മരണങ്ങളുമാണ് ട്രെയിലറില്‍ ദൃശ്യമാകുന്നത്.
ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം റിലീസിനോടടുക്കുകയാണ്. നവംബര്‍ 17നാണ് 'ചൊവ്വാഴ്‌ച' തിയേറ്ററുകളില്‍ എത്തുക. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലായാണ് ചൊവ്വാഴ്‌ച റിലീസിനെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസറും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 'കണ്ണിലെ ഭയം' എന്ന ടാഗ് ലൈനോടു കൂടിയാണ് ടീസര്‍ റിലീസ് ചെയ്‌തത്. ട്രെയിലറിലേതു പോലെ ടീസറിലും ചിത്രത്തിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയം കാണാം. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്‌റ്ററുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
പായൽ രാജ്‌പുത്ത് ആണ് ചിത്രത്തിലെ നായിക. അജയ് ഘോഷ്, ചൈതന്യ കൃഷ്‌ണ, ലക്ഷ്‌മൺ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. സംവിധായകന്‍ അജയ് ഭൂപതിയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതുതന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്.
എ ക്രിയേറ്റീവ് വർക്ക്‌സ്, മുദ്ര മീഡിയ വർക്ക്‌സ് എന്നീ ബാനറുകളിൽ അജയ് ഭൂപതി, സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. അജയ് ഭൂപതിയുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് 'ചൊവ്വാഴ്‌ച'. തെലുഗു ചിത്രം 'ആര്‍എക്‌സ് 100'ന്‍റെ സംവിധായകനാണ് അജയ് ഭൂപതി.
ഛായാഗ്രഹണം - ദാശരധി ശിവേന്ദ്ര, എഡിറ്റർ - മാധവ് കുമാർ ഗുല്ലപ്പള്ളി, കൊറിയോഗ്രാഫർ - ഭാനു, സംഭാഷണ രചന - കല്യാൺ രാഘവ്, താജുദ്ദീൻ സയ്യിദ്, കലാസംവിധാനം - മോഹൻ തല്ലൂരി, കോസ്റ്റ്യൂം ഡിസൈനർ - മുദാസർ മുഹമ്മദ്, ഫൈറ്റ് മാസ്‌റ്റർ - പൃഥ്വി, റിയൽ സതീഷ്, സൗണ്ട് ഡിസൈനർ ആന്‍ഡ് ഓഡിയോഗ്രഫി - രാജ കൃഷ്‌ണൻ (ദേശീയ അവാർഡ് ജേതാവ്), പ്രൊഡക്ഷൻ ഡിസൈനർ - രഘു കുൽക്കർണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സായികുമാർ യാദവില്ലി, ഡിജിറ്റൽ മാർക്കറ്റിങ് - ട്രെൻഡി ടോളി, ടോക്ക് സ്‌കൂപ്പ്, പിആർഒ - പി ശിവപ്രസാദ്, പുലകം ചിന്നരായ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.