Aishwarya Rai as Queen Nandini: ഇന്ത്യന്‍ സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന, ഇതിഹാസ സംവിധായകന്‍ മണിരത്‌നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. ചിത്രത്തിലെ ഐശ്വര്യ റായുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പഴുവൂര്‍ രാജ്ഞി നന്ദിനി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ഐശ്വര്യ അവതരിപ്പിക്കുക.
Aishwarya Rai as double role in Ponniyin Selvan: ലൈക്ക പ്രൊഡക്ഷന്‍സ് തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 'പ്രതികാരത്തിന് മനോഹരമായ ഒരു മുഖമുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യയുടെ ഫസ്‌റ്റ് ലുക്ക് ലൈക്ക പ്രൊഡക്ഷന്‍സ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്.
-
Vengeance has a beautiful face! Meet Nandini, the Queen of Pazhuvoor!#PS1 releasing in theatres on 30th September in Tamil, Hindi, Telugu, Malayalam and Kannada. 🗡@LycaProductions #ManiRatnam @arrahman pic.twitter.com/P4q5jdqHhI
— Madras Talkies (@MadrasTalkies_) July 6, 2022 " class="align-text-top noRightClick twitterSection" data="
">Vengeance has a beautiful face! Meet Nandini, the Queen of Pazhuvoor!#PS1 releasing in theatres on 30th September in Tamil, Hindi, Telugu, Malayalam and Kannada. 🗡@LycaProductions #ManiRatnam @arrahman pic.twitter.com/P4q5jdqHhI
— Madras Talkies (@MadrasTalkies_) July 6, 2022Vengeance has a beautiful face! Meet Nandini, the Queen of Pazhuvoor!#PS1 releasing in theatres on 30th September in Tamil, Hindi, Telugu, Malayalam and Kannada. 🗡@LycaProductions #ManiRatnam @arrahman pic.twitter.com/P4q5jdqHhI
— Madras Talkies (@MadrasTalkies_) July 6, 2022
Chiyaan Vikram as Aditya Karikalan: നേരത്തെ ചിയാന്‍ വിക്രം, കാര്‍ത്തി എന്നിവരുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുകളും പുറത്തിറങ്ങിയിരുന്നു. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുക. ചോള സിംഹാസനത്തിന്‍റെ വിശ്വസ്‌ത സേവകനും ആദിത്യ കരികാലന്‍റെ പ്രിയ സുഹൃത്തുമായ വല്ലവരയന്‍ വന്തിയതേവന്‍ എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുക. വല്ലവരയന്‍റെ കുതിരയായ സെമ്പന്‍ എന്ന കഥാപാത്രത്തെയും താരം പരിചയപ്പെടുത്തി.
Ponniyin Selvan release: രണ്ട് ഭാഗങ്ങളിലായാണ് ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ഒരുങ്ങുന്നത്. 2022 സെപ്‌റ്റംബര്‍ 30ന് സിനിമയുടെ ആദ്യ ഭാഗം റിലീസ് ചെയ്യും. കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണിത്. 'ചെക്ക ചിവന്ത വാനം' എന്ന സിനിമയ്‌ക്ക് ശേഷം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണിരത്നത്തിന്‍റെ സംവിധാനത്തില്‍ ഒരു പുതിയ ചിത്രം വരുന്നത്.
Mani Ratnam dream project: മണിരത്‌നത്തിന്‍റെ സ്വപ്‌ന പ്രോജക്‌ട് കൂടിയാണിത്. 500 കോടി ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നത്. വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, സത്യരാജ്, ജയറാം, ഐശ്വര്യ റായ്, കീര്‍ത്തി സുരേഷ്, അമല പോള്‍, റഹ്മാന്‍, പ്രകാശ് രാജ്, ശരത്‌കുമാര്‍, പാര്‍ഥിപന്‍, വിക്രം പ്രഭു, ജയചിത്ര, റിയാസ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.
Also Read: റെഡ് കാര്‍പറ്റില്‍ ഫ്ലോറല്‍ ഗൗണില്‍ തിളങ്ങി ഐശ്വര്യ
ദേശീയ അവാര്‍ഡ് ജേതാവ് തോട്ട തരണിയാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. മണിരത്‌നവും ഇളങ്കോ കുമാരവേലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കും. എ.ആര്‍ റഹ്മാന്‍റെതാണ് സംഗീതം. മണി രത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.
Ponniyin Selvan novel based movie: തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവലാണ് 'പൊന്നിയിന്‍ സെല്‍വന്‍'. അഞ്ച് ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണിത്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ കുറിച്ചുള്ളതാണ് 2400 പേജുള്ള രചന.