ETV Bharat / entertainment

ആക്‌ടര്‍ ആശോകനല്ല, ഇത് സിങ്ങര്‍ അശോകന്‍ ; 'അടി'യിലെ 'കൊക്കര കൊക്കര കോ' പാടിയത് ഹരിശ്രീ അശോകന്‍ - Shine Tom

'അടി'യിലെ 'കൊക്കര കൊക്കര കോ' എന്ന ഗാനം ആലപിച്ച് ഹരിശ്രീ അശോകന്‍. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.

അഹാന കൃഷ്‌ണ  ഷൈന്‍ ടോം ചാക്കോ  കൊക്കരക്കോ  കൊക്കരക്കോ ഗാനം  അടി  അടി റിലീസ്  കൊക്കരക്കോ പാടി ഹരിശ്രീ അശോകന്‍
അടിക്ക് വേണ്ടി പാടി ഹരിശ്രീ അശോകന്‍
author img

By

Published : Apr 9, 2023, 11:17 AM IST

അഹാന കൃഷ്‌ണ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'അടി'യിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ 'കൊക്കര കൊക്കര കോ' എന്ന വീഡിയോ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നടന്‍ ഹരിശ്രീ അശോകനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രശോഭ്‌ വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായി ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. നേരത്തെ ചിത്രത്തിലെ 'തോനെ മോഹങ്ങള്‍' എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. ഷറഫുവിന്‍റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ഈ മെലഡി ഗാനം ആലപിച്ചത്. നേരത്തെ അടിയുടെ ടീസറും നിര്‍മാതാക്കള്‍ പുറത്തു വിട്ടിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

പതിവ് റോളുകളില്‍ നിന്നും വളരെ വ്യത്യസ്‌തമായാണ് ചിത്രത്തില്‍ അഹാന പ്രത്യക്ഷപ്പെടുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പ്രേക്ഷക പ്രശംസ നേടിയിരുന്നു. പരസ്‌പം മുഖത്തോട് മുഖം നോക്കിയിരിക്കുന്ന അഹാനയും ഷൈനുമായിരുന്നു ഫസ്‌റ്റ്‌ ലുക്ക് പോസ്റ്ററില്‍.

അഹാന കൃഷ്‌ണയുടെ ജന്മദിനത്തിലാണ് ഫസ്‌റ്റ് ലുക്ക് പുറത്ത് വിട്ടത്. അഹാനയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരുന്നു. ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍റെ പിറന്നാള്‍ ആശംസ.

'പിറന്നാള്‍ ആശംസകള്‍ അഹാന. ഞാനും വേഫാറര്‍ ടീമും ചേര്‍ന്ന് നല്‍കുന്നൊരു ചെറിയ സമ്മാനമാണ്‌ ഇത്. അടിയിലെ ഗീതികയെ ഗംഭീരവും ജീവസുറ്റതും ആക്കിയിട്ടുണ്ട് അഹാന. അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാന്‍. മനോഹരമായൊരു വര്‍ഷം ആകട്ടെ മുന്നില്‍ ഉള്ളത്' -ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

Also Read: 'തോനെ മോഹങ്ങളു'മായി അഹാനയും ഷൈന്‍ ടോം ചാക്കോയും; അടിയിലെ മെലഡി ഗാനം ശ്രദ്ധേയം

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ്‌ വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടി. വേഫാറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാണം. കുറുപ്പ്, വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫാറര്‍ ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് അടി.

അഹാന, ഷൈന്‍ ഷോ ചാക്കോ എന്നിവരെ കൂടാതെ ധ്രുവന്‍, ശ്രീകാന്ത് ദാസന്‍, ബിറ്റോ ഡേവിഡ്‌ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രതീഷ്‌ രവിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'സുഡാനി ഫ്രം നൈജീരിയ' ഫെയിം നൗഫല്‍ എഡിറ്റിങ്ങും ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും നിര്‍വഹിക്കും.

നാന്‍സി റാണി ആണ് അഹാനയുടെ മറ്റൊരു പുതിയ ചിത്രം. ജോസഫ്‌ മനു ജോസഫ്‌ സംവിധാനം ചെയ്‌ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. രാജീവ് രവിയുടെ ഞാന്‍ സ്‌റ്റീവ് ലോപസ്‌ (2014) എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ സിനിമ അരങ്ങേറ്റം. പിന്നീട് നിവിന്‍ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ടൊവിനോ തോമസിനൊപ്പം ലൂക്ക, ശങ്കര്‍ രാമകൃഷ്‌ണനൊപ്പം പതിനെട്ടാം പടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ദസറ ആണ് ഷൈനിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. നീലവെളിച്ചം, ലൈവ്, ആറാം തിരുകല്‍പ്പന, വെള്ളേപ്പം എന്നിവയാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. ജിന്ന്, ക്രിസ്‌റ്റഫര്‍, ബൂമറാങ്, അയ്യര്‍ കണ്ട ദുബൈ എന്നീ ചിത്രങ്ങളിലും ഷൈന്‍ ടോം ചാക്കോ പ്രധാന വേഷങ്ങള്‍ ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.