ETV Bharat / entertainment

ജൻമദിനാഘോഷങ്ങൾക്ക് പിന്നാലെ ഭാര്യ ഉപാസനയുമായി ദുബായിലേക്ക് പറന്ന് രാം ചരൺ - Upasana Konidela

കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം തൻ്റെ 38-ാം ജന്മദിനം ആഘോഷിച്ച ശേഷം ദുബായിലേക്ക് പറന്ന് രാം ചരൺ. ഭാര്യ ഉപാസന കൊനിഡേലയാണ്, തന്‍റെ സ്വകാര്യ ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്ന തൻ്റെ ഭർത്താവിൻ്റെ ചിത്രം ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്.

ഹൈദരാബാദ്  ഭാര്യ ഉപാസന  ഉപാസനയുമായി ദുബയിലേക്ക് പറന്ന് രാം ചരൺ  Ram Charan jets off to Dubai  Ram Charan  Upasana Konidela  Ram Charan and Upasana Konidela  Charan jets off to Dubai with wife Upasana  ദുബായിലേക്ക് പറന്ന് രാം ചരൺ  സ്വകാര്യ ജെറ്റ് വിമാനം  ഹൈദരാബാദ്  ഗെയിം ചേഞ്ചർ  ഉപാസന  ഉപാസന കൊനിഡേല  Upasana Konidela  Upasana Konidela instagram post
ജൻമദിനാഘോഷങ്ങൾക്ക് ശേഷം ഭാര്യ ഉപാസനയുമായി ദുബയിലേക്ക് പറന്ന് രാം ചരൺ
author img

By

Published : Mar 29, 2023, 9:55 PM IST

ഹൈദരാബാദ് : 95-ാമത് ഓസ്‌കര്‍ അക്കാദമി അവാർഡിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ‘ആർആർആർ’ സിനിമയ്ക്ക്‌ ശേഷം തൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം രാം ചരൺ. ഓസ്‌കർ അവാർഡ്‌ പ്രഖ്യാപനത്തിന് മുൻപേ വിമാനത്തിൽ കയറിയ താരം ഇപ്പോഴും ആകാശത്തിലാണ്. 2023ലെ അക്കാദമി അവാർഡ്‌സിൽ പങ്കെടുത്തതിന് ശേഷം മാർച്ച് 17-ന് താരം ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. ലോസ് ഏഞ്ചൽസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഹൈദരാബാദിൽ തിരിച്ചെത്തി 2 ആഴ്‌ച തികയുന്നതിന് മുൻപേ വീണ്ടും യാത്രകൾ തുടരുകയാണ് താരം. രാം ചരൺ തിരിച്ചെത്തി കുറച്ചുദിവസങ്ങൾക്കകം തന്നെ തെലുങ്ക് സിനിമാലോകത്തോടൊത്ത് തൻ്റെ 38-ാം ജൻമദിനം ആഘോഷിച്ചിരുന്നു.

സ്വകാര്യ ജെറ്റ് വിമാനത്തിൽ ഇരുന്ന് ആകാശ കാഴ്‌ചകൾ ആസ്വദിക്കുന്ന രാം ചരൺ : ആഘോഷങ്ങൾക്ക് അറുതിവരുത്താതെ നടൻ തൻ്റെ ഭാര്യ ഉപാസന കൊനിഡേലയ്‌ക്കൊപ്പം ദുബായിലേക്ക് പോയിരിക്കുകയാണ്. ഫ്രഞ്ച് ബാർബെറ്റ് ഇനത്തിൽപ്പെടുന്ന തങ്ങളുടെ വളർത്തുനായ റൈമിനൊപ്പം തൻ്റെ സ്വകാര്യ ജെറ്റ് വിമാനത്തിൽ ഇരുന്ന് ആകാശ കാഴ്‌ചകൾ ആസ്വദിക്കുന്ന രാം ചരണിൻ്റെ ചിത്രം ഉപാസന തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്‌തപ്പോഴാണ് താരത്തിൻ്റെ യാത്രയെ പറ്റി പുറം ലോകമറിയുന്നത്. വെളുത്ത നിറത്തിലുള്ള ഒരു ടി ഷർട്ടും ജാക്കറ്റും ധരിച്ച് ചാരനിറത്തിലുള്ള ഒരു പാൻ്റ്‌സിൻ്റെ കൂടെ ഒരു കൂളിങ് ഗ്ലാസ് ധരിച്ച നടനെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. സ്റ്റൈലിൽ കളർ ചെയ്ത മുടിയും രാം ചരണിൻ്റെ ചിരിയും കൂടിയായപ്പോൾ ഉപാസനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഞങ്ങൾ യാത്രയാകുന്നു : തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ സ്റ്റോറി വിഭാഗത്തിൽ ഉപാസന പങ്കുവച്ച ചിത്രത്തിൽ 'ഞങ്ങൾ യാത്രയാകുന്നു’ എന്ന കുറിപ്പും കൂടെ ഒരു വിമാനം പറക്കുന്ന ഇൻസ്റ്റഗ്രാം സ്‌റ്റിക്കറും കൂട്ടിച്ചേർത്തിട്ടുണ്ട്. തൻ്റെ സ്വകാര്യ ജീവിതത്തിലും കരിയറിലും ഏറെ ശ്രദ്ധ ചെലുത്തുന്ന താരപത്‌നി തങ്ങളുടെ സ്വകാര്യ ജീവിതത്തെ പറ്റി ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങൾക്ക് ചുട്ട മറുപടികൾ കൊടുത്തുകൊണ്ട് ഒരു കാലത്ത് ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ദമ്പതികൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്ന ഗാനത്തിൽ നിന്നും ഇരുവരും ദുബായിലേക്കാണ് പോകുന്നത് എന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, ഉപാസനയും രാം ചരണും തങ്ങളുടെ ആദ്യ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ഹൈദരാബാദ്  ഭാര്യ ഉപാസന  ഉപാസനയുമായി ദുബയിലേക്ക് പറന്ന് രാം ചരൺ  Ram Charan jets off to Dubai  Ram Charan  Upasana Konidela  Ram Charan and Upasana Konidela  Charan jets off to Dubai with wife Upasana  ദുബായിലേക്ക് പറന്ന് രാം ചരൺ  സ്വകാര്യ ജെറ്റ് വിമാനം  ഹൈദരാബാദ്  ഗെയിം ചേഞ്ചർ  ഉപാസന  ഉപാസന കൊനിഡേല  Upasana Konidela  Upasana Konidela instagram post
ജൻമദിനാഘോഷങ്ങൾക്ക് പിന്നാലെ ഭാര്യ ഉപാസനയുമായി ദുബായിലേക്ക് പറന്ന് രാം ചരൺ

ഗെയിം ചേഞ്ചർ : ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറാണ് രാം ചരണിൻ്റേതായി വരാനിരിക്കുന്ന സിനിമ. മാർച്ച് 27 ന് രാം ചരണിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ നിർമ്മാതാക്കൾ ചിത്രത്തിൻ്റെ പേര് വെളിപ്പെടുത്തിയത്. കിയാര അദ്വാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സമകാലിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു ആക്ഷന്‍ ഡ്രാമയായാണ് തിയേറ്ററുകളിൽ എത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.