ടൊവിനോ തോമസിന്‍റെ (Tovino Thomas) 'അദൃശ്യ ജാലകങ്ങള്‍' (Adrishya Jalakangal) ഒടിടി റിലീസിനൊരുങ്ങുന്നു. ഡോ. ബിജു സംവിധാനം ചെയ്‌ത ചിത്രം നാളെ (ഡിസംബര്‍ 8) മുതല്‍ നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിങ് ആരംഭിക്കും (Adrishya Jalakangal on Netflix). നവംബര്‍ 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 15-ാം ദിനമാണ് ഒടിടിയില്‍ എത്തുന്നത് (Adrishya Jalakangal OTT Release).
ചിത്രം നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനം നടത്തിയിരുന്നു. മേളകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയിലെ ടൊവിനോയുടെ അഭിനയ മികവും ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങി.
സിനിമയിലെ ടൊവിനോയുടെ ഗെറ്റപ്പ് വളരെ വ്യത്യസ്‌തവും ഞെട്ടിപ്പിക്കുന്നതും ആയിരുന്നു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ടൊവിനോ തോമസിനെയാണ് അദൃശ്യ ജാലകങ്ങളില്‍ കണ്ടത് (Tovino Thomas look in Adrishya Jalakangal).
Also Read: മരിച്ചവരോട് സംസാരിക്കുന്ന ടൊവിനോ തോമസ്, 'അദൃശ്യ ജാലകങ്ങള്‍' ട്രെയിലര്‍
മരിച്ചവരോട് സംസാരിക്കുന്ന കഥാപാത്രമായാണ് സിനിമയില്‍ ടൊവിനോ പ്രത്യക്ഷപ്പെട്ടത്. മരിച്ചയാളുടെ വേഷത്തില്‍ ഇന്ദ്രന്‍സും പ്രത്യക്ഷപ്പെട്ടു. തീര്‍ത്തും വ്യത്യസ്‌തമായ രീതിയിലാണ് ഡോ. ബിജു ചിത്രം ഒരുക്കിയത്. നിമിഷ സജയന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇന്ദ്രന്‍സ് സുപ്രധാന വേഷത്തിലും എത്തി.
സിനിമയുടെ ട്രെയിലറും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ട്രെയിലറിനൊപ്പം ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. നേരത്തെ പുറത്തിറങ്ങിയ സിനിമയിലെ ടൊവിനോയുടെ ഫസ്‌റ്റ് ലുക്കും (Adrishya Jalakangal First Look) സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
'യുദ്ധകാലത്തെ രഹസ്യങ്ങളുമായി ഇഴചേര്‍ന്നു കിടക്കുന്ന സര്‍റിയല്‍ ഡ്രാമയുടെ നിഗൂഢമായ ലോകത്തിലേക്ക്, അടയാളപ്പെടുത്താത്ത അസ്‌തിത്വത്തിന്‍റെ മേഖലകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു സാധാരണക്കാരന്‍റെ കഥ.' - ഇപ്രകാരമാണ് അദൃശ്യ ജാലകങ്ങളെ കുറിച്ച് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Also Read: 'പേരില്ലാത്ത ആ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ സന്തോഷം'; മേക്കോവറില്‍ ഞെട്ടിച്ച് ടൊവിനോ
ഒരു സാങ്കല്‍പ്പിക ലോകത്ത് നടക്കുന്ന കഥയെ സര്‍ റിയലിസ്‌റ്റിക് പരിചരണങ്ങളോടു കൂടിയാണ് സംവിധായകന്‍ സമീപിച്ചിരിക്കുന്നത്. യാഥാര്‍ഥ്യത്തിനും അപ്പുറമുള്ള അതീന്ദ്രമായൊരു ലോകത്തേക്ക് ടൊവിനോയുടെ കഥാപാത്രത്തെ കടത്തി വിടുകയാണ് സംവിധായകന്‍. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് അദൃശ്യ ജാലകങ്ങള്‍ സഞ്ചരിക്കുന്നത്.
സിനിമയില്‍ ടൊവിനോയുടെ കഥാപാത്രത്തിന് പേരില്ല എന്നതും 'അദൃശ്യ ജാലകങ്ങളു'ടെ പ്രത്യേകതകളില്‍ ഒന്നാണ്. ടൊവിനോ തോമസിന്‍റെ കരിയറിലെ മികച്ച കഥാപാത്രം തന്നെയാണ് 'അദൃശ്യ ജാലകങ്ങളിലേത്'. 'അദൃശ്യ ജാലകങ്ങളി'ലെ കഥാപാത്രം തന്‍റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് ടൊവിനോ തോമസ് തന്നെ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
ടൊവിനോ പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേഴ്‌സ്, എല്ലനര്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. യദു രാധാകൃഷ്‌ണന്‍ ഛായഗ്രഹണവും ഡേവിസ് മാനുവല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
Also Read: മൈത്രി മൂവീസ് മലയാളത്തിലേക്ക്; ടൊവിനോ തോമസ് നായകനാവുന്ന 'അദൃശ്യ ജാലകങ്ങള്‍' ഫസ്‌റ്റ് ലുക്ക്