Adithattu movie song: സണ്ണി വെയ്‌ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'അടിത്തട്ടി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ആഞ്ഞു വലിക്കെട ലൈസാ എന്ന ഗാനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കടല്‍ ജീവിതത്തിന്‍റെയും കടല്‍ മനുഷ്യരുടെ അവകാശങ്ങളെയും കുറിച്ച് പറയുന്ന ചിത്രത്തിലെ ഗാനം പുറത്തിറക്കാന്‍ തൊഴിലാളി ദിനത്തേക്കാള്‍ മറ്റൊരു ദിനമില്ലെന്നാണ് സംവിധായകന്‍ ജിജോ ആന്‍റണി പറയുന്നത്. നസ്സര്‍ അഹമ്മദിന്‍റെ വരികള്‍ക്ക് അദ്ദേഹത്തിന്‍റെ തന്നെ സംവിധാനത്തില്‍ ജാസി ഗിഫ്‌റ്റാണ് ഗാനാലാപനം.
- " class="align-text-top noRightClick twitterSection" data="">
Adithattu teaser: നേരത്തെ ചിത്രത്തിന്‍റെ ടീസറും പുറത്തിറങ്ങിയിരുന്നു. ആകാംക്ഷ നിറച്ച ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പൂര്‍ണമായും കടലില്‍ വച്ചുള്ള രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയത്. ഒരു മത്സ്യബന്ധന ബോട്ടില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ടീസറില്‍ ദൃശ്യമാവുക.
Adithattu cast and crew: ജിജോ ആന്‍റണി ആണ് സംവിധാനം. സൂസന്‍ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. പാപ്പിനോ ആണ് ഛായാഗ്രഹണം. നൗപല്‍ അബ്‌ദുള്ള എഡിറ്റിംഗും നിര്‍വഹിക്കും. ഖായിസ് മില്ലന്‍ ആണ് തിരക്കഥാകൃത്ത്. നസീര്‍ അഹ്മദ് സംഗീതവും നിര്‍വഹിക്കും. ദീപക് പരമേശ്വര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
Sunny Wayne latest movies | Shine Tom Chacko latest movies: 'അനുഗ്രഹീതന്‍ ആന്‍റണി', 'ചതുര്‍മുഖം' എന്നിവയാണ് സണ്ണി വെയ്‌നിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഷൈന്‍ ടോം ചാക്കോയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 'ഡാര്‍വിന്‍റെ പരിണാമം', 'കൊന്തയും പൂണൂലും', 'പോക്കിരി സൈമണ്‍' എന്നിവയ്‌ക്ക് ശേഷം ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അടിത്തട്ട്'.