ETV Bharat / entertainment

Adipurush| റിലീസ് ദിനത്തില്‍ വൻ കുതിപ്പ്, പിന്നെ താഴേക്ക്; ബോക്‌സ് ഓഫിസില്‍ കൂപ്പുകുത്തി 'ആദിപുരുഷ്' - Adipurush box office collection

റിലീസ് ചെയ്‌ത് ആദ്യ ദിനങ്ങളില്‍ വൻ കുതിപ്പ് നടത്തിയ 'ആദിപുരുഷ്' ഇപ്പോൾ തിയേറ്ററുകളില്‍ വിയർക്കുകയാണ്

ആദിപുരുഷ്  ആദിപുരുഷ് കളക്ഷനില്‍ വൻ ഇടിവ്  ആദിപുരുഷ് കളക്ഷൻ  പ്രഭാസ്  കൃതി സനോൺ  സെയ്‌ഫ് അലി ഖാൻ  Prabhas  Kriti Sanon  Saif Ali Khan  Adipurush  Adipurush movie Big drop in collection  Adipurush box office collection  Adipurush has drawn criticism
Adipurush| അഞ്ചാം ദിനത്തിലും ബോക്‌സ് ഓഫിസില്‍ കൂപ്പുകുത്തി 'ആദിപുരുഷ്'; കളക്ഷനില്‍ വൻ ഇടിവ്
author img

By

Published : Jun 21, 2023, 11:55 AM IST

ഹൈദരാബാദ്: ബോക്‌സ് ഓഫിസില്‍ കൂപ്പുകുത്തി പ്രഭാസ് (Prabhas), കൃതി സനോൺ (Kriti Sanon), സെയ്‌ഫ് അലി ഖാൻ (Saif Ali Khan) താരനിര അണിനിരന്ന ചിത്രം 'ആദിപുരുഷ്' (Adipurush). റിലീസ് ചെയ്‌ത് ആദ്യ ദിനങ്ങളില്‍ വൻ കുതിപ്പ് നടത്തിയ ചിത്രം ഇപ്പോൾ തിയേറ്ററുകളില്‍ വിയർക്കുകയാണ്. ചൊവ്വാഴ്‌ച (ജൂൺ 20) ചിത്രത്തിന്‍റെ കലക്ഷനില്‍ ഗണ്യമായ കുറവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, ചൊവ്വാഴ്‌ച ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി 10.80 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. റിലീസായി ആദ്യ നാളുകളില്‍ 220 കോടി നേടിയ 'ആദിപുരുഷി'ന് വാരാന്ത്യത്തിന് ശേഷം തിങ്കളാഴ്‌ച 20 കോടി മാത്രമാണ് നേടാനായത്. പ്രൊഡക്ഷൻ ബാനർ ടി-സീരീസ് പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച്, തിങ്കളാഴ്‌ച വരെയുള്ള സിനിമയുടെ ആഗോള വരുമാനം 375 കോടി രൂപയാണ്. ഇപ്പോൾ പുറത്തുവരുന്ന ചൊവ്വാഴ്‌ചത്തെ കണക്കുകളും ചിത്രം തിയറ്ററുകളില്‍ കിതക്കുന്നതായാണ് വ്യക്തമാക്കുന്നത്.

'ആദിപുരുഷി'ന്‍റെ 'ബിസിനസി'ൽ 65 ശതമാനം ഇടിവുണ്ടായതായി ഒരു അഭിമുഖത്തിൽ വിതരണക്കാരനും എക്സിബിറ്ററുമായ അക്ഷയ് രതി ഞായറാഴ്‌ച പറഞ്ഞിരുന്നു. 'പ്രേക്ഷകർക്ക് അവരുടേതായ മനസുണ്ട്, നമ്മൾ അത് അംഗീകരിക്കണം, സിനിമ ഇഷ്‌ടപ്പെടാത്തത് കൊണ്ടാണ് ഈ ഇടിവ് സംഭവിച്ചത്, അത് നിർഭാഗ്യകരമാണ്. 65 മുതൽ 70 ശതമാനം വരെ കുറവുണ്ടായി'- അക്ഷയ് രതി പറഞ്ഞു.

ആദ്യത്തെ രണ്ട് ദിനങ്ങളിൽ തന്നെ ഓം റൗട്ട് സംവിധാനം ചെയ്‌ത ‘ആദിപുരുഷ്’ 200 കോടി ക്ലബ്ബിൽ കടന്നിരുന്നു. ലോകമെമ്പാടും 240 കോടിയാണ് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത്. ആദ്യദിനം 140 കോടി നേടിയപ്പോൾ റിലീസ് ചെയ്‌ത് രണ്ടാം ദിനം ചിത്രം ആഗോളതലത്തിൽ നേടിയത് 100 കോടി രൂപയാണ്.

എന്നാല്‍ പിന്നീട് മൂന്നാം ദിനത്തിലും നാലാം ദിനത്തിലും കളക്ഷനിൽ കാര്യമായ ഇടിവുണ്ടായി. ഓരോ ദിവസവും ചിത്രത്തിന്‍റെ കളക്ഷൻ കുറഞ്ഞുവരുന്ന നിലയാണ്. ചിത്രവുമായി ബന്ധപ്പെട്ടുള്ള നെ​ഗറ്റീവ് റിവ്യൂകളും വി.എഫ്.എന്‍റെ പേരിലുള്ള ട്രോളുകളും കളക്ഷനെ ബാധിച്ചുവെന്നാണ് വിലയിരുത്തുന്നത്. കൂടാതെ ചിത്രത്തിലെ ചില സംഭാഷണങ്ങൾ വിമർശനം നേരിട്ടതും തിരിച്ചടിയായി.

ടെലിവിഷനില്‍ സംപ്രേഷണം ചെയ്‌ത രാമായണ പരമ്പരയിലെ അഭിനേതാക്കളായ അരുൺ ഗോവിൽ, സുനിൽ ലാഹ്‌രി, ദീപിക ചിഖ്‌ലിയ എന്നിവരും മഹാഭാരതത്തിലെ മുകേഷ് ഖന്നയും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദിപുരുഷിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതിനിടെ, 'ആദിപുരുഷ്' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്‌തിരുന്നു.

'ആദിപുരുഷ്'ചിത്രത്തിലെ ഡയലോഗ് വിവാദമായതിനെ തുടർന്ന് നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്‌മണ്ഡുവില്‍ ഇന്ത്യൻ സിനിമകൾക്ക് കാഠ്‌മണ്ഡു മേയർ ബാലേന്ദ്ര ഷാ ( Mayor of Kathmandu, Balendra Shah) നിരോധനം ഏർപ്പെടുത്തിയിരുന്നു. മേയർ ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ കാഠ്‌മണ്ഡുവിലെ തിയേറ്ററുകൾ ഹിന്ദി- ബോളിവുഡ് സിനിമകളുടെ പ്രദർശനം ഒഴിവാക്കുകയും, പകരം ഹോളിവുഡ്, നേപ്പാളി സിനിമകളുടെ പ്രദർശനം ആരംഭിക്കുകയും ചെയ്‌തിരുന്നു.ആദിപുരുഷിലെ 'ജാനകി ഇന്ത്യയുടെ മകളാണെ'ന്ന് അവകാശപ്പെടുന്ന സംഭാഷണ ശകലമാണ് വിവാദമായത്.

READ MORE: Ban on Indian movies in Kathmandu| 'ജാനകി ഇന്ത്യയുടെ മകൾ', നേപ്പാളില്‍ വിവാദമായി 'ആദിപുരുഷ്'; ഇന്ത്യൻ സിനിമകൾക്ക് വിലക്കേർപ്പെടുത്തി കാഠ്‌മണ്ഡു മേയർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.