Adhila Nasrin Fathima Noora wedding : സ്വവര്‍ഗ പ്രണയത്തിന്‍റെ പേരില്‍ വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞവരാണ് ആദില നസ്‌റിനും ഫാത്തിമ നൂറയും. കഴിഞ്ഞ ദിവസം ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത പ്രചരിച്ചു. നിരവധി പേര്‍ ആദിലയ്‌ക്കും ഫാത്തിമയ്ക്കും ആശംസകള്‍ നേര്‍ന്നു.
Adhila Noora reveals on wedding : എന്നാല്‍ തങ്ങള്‍ വിവാഹിതരായിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആദിലയും നൂറയും. തങ്ങള്‍ വിവാഹിതരായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് ഒരു ഫോട്ടോഷൂട്ടിനായി എടുത്ത ചിത്രങ്ങളാണെന്നും ഇവര്‍ വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="
">
Adhila Noora photoshoot : വൈപ്പിന്‍ ബീച്ചില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇതെന്ന് ആദില പറഞ്ഞു. ആഷിഖ് റഹീമിന്‍റെ നേതൃത്വത്തിലുള്ള വൗടേപ്പ് ഫോട്ടോഗ്രഫി ടീമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ലെഹംഗ അണിഞ്ഞുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Adhila Noora wedding photoshoot: ബ്ലാക്ക് ആന്‍ഡ് സില്‍വര്‍ കോമ്പിനേഷനിലുള്ള ലെഹംഗയാണ് ആദില ധരിച്ചിരുന്നത്. തവിട്ട് നിറത്തിലുള്ള ഡിസൈനര്‍ ലെഹംഗ ആയിരുന്നു ഫാത്തിമയുടേത്. ഇരുവരും അനുയോജ്യമായ ആഭരണങ്ങളും ധരിച്ചിരുന്നു. ആദിലയും നൂറയും വിവാഹ വസ്‌ത്രങ്ങളണിഞ്ഞതും പരസ്‌പരം മാല ചാര്‍ത്തിയതും മോതിരം കൈമാറിയതും കേക്ക് മുറിച്ചതുമായുള്ള ചിത്രങ്ങള്‍ തങ്ങളുടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതാണ് വിവാഹിതരായെന്ന തെറ്റിദ്ധാരണയ്‌ക്ക് ഇടയായത്.
- " class="align-text-top noRightClick twitterSection" data="
">
Adhila Noora social media posts: 'തന്‍റെ കൂടെയുള്ള ജീവിതം തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങള്‍' എന്ന് കുറിച്ചുകൊണ്ടാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആദില ഇന്‍സ്‌റ്റയില്‍ പങ്കുവച്ചത്. 'ഞങ്ങളുടെ ലക്ഷ്യം നിറവേറിയിരിക്കുന്നു, ഇനി എന്നും ഒരുമിച്ച് എന്ന അടിക്കുറിപ്പോടെ' ഫാത്തിമയും ഫേസ്‌ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ചു.
Adhila Noora in news: തങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഇരുവരും പ്രണയം വെളിപ്പെടുത്തി രംഗത്തെത്തിയത്. തന്‍റെ പങ്കാളിയായ ഫാത്തിമ നൂറയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ട് പോയെന്നാരോപിച്ച് ആദില കോടതിയില്‍ ഹര്‍ജി നല്‍കുകയും തുടര്‍ന്ന് ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയുമായിരുന്നു. 2022 മെയ് 31നാണ് ഇരുവര്‍ക്കും അനുകൂലമായ വിധിയുണ്ടായത്. ഇരുവരും ഇപ്പോള്‍ ചെന്നൈയിലാണ് താമസം.
Adhila Noora affair: സൗദിയില്‍ പ്ലസ്‌ടുവിന് ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. നാട്ടിലായിരുന്നു ഇരുവരുടെയും ബിരുദ പഠനം. ശേഷം ഒളിച്ചോടാനും ഒന്നിച്ച് താമസിക്കാനുമായിരുന്നു ഇരുവരുടെയും തീരുമാനം.
- " class="align-text-top noRightClick twitterSection" data="
">
Also Read: 'എന്‍റെ ശരീരം, എന്‍റെ ചോയിസ്'; വസ്‌ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ച് ഇറാനിയന്‍ നടി
കൊവിഡ് കാലത്ത് നൂറയെ മാതാപിതാക്കള്‍ സൗദിയിലേയ്‌ക്ക് കൊണ്ടുപോയിരുന്നു. അവിടെവച്ചാണ് ഈ ബന്ധത്തെക്കുറിച്ച് മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് ഇരുകുടുംബങ്ങളും ബന്ധത്തെ എതിര്‍ത്തു. നൂറയുടെ കുടുംബം ആദിലയെ താക്കീത് ചെയ്‌തിരുന്നു.
എങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും പ്രണയബന്ധം തുടര്‍ന്നു. ആലുവ സ്വദേശിനിയാണ് 22 കാരിയായ ആദില നസ്‌റിന്‍. താമരശ്ശേരിക്കാരിയാണ് 23 വയസുള്ള ഫാത്തിമ നൂറ.