ജയ്‌പൂര്‍: തെന്നിന്ത്യന്‍ താര സുന്ദരിയായ ഹന്‍സിക മോട്‌വാനിയുടെയും സംരംഭകനായ സൊഹൈല്‍ ഖതൂരിയയുടെയും വിവാഹ വിശേഷങ്ങളാണ് സാമൂഹി മാധ്യമങ്ങൾ നിറയെ. രാജസ്ഥാനിലെ ജയ്‌പൂരില്‍ സ്ഥിതി ചെയ്യുന്ന 450 വര്‍ഷം പഴക്കമുള്ള മുന്‍ഡോട്ട കോട്ടയിലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. താരത്തിന്‍റെ മെഹന്തി ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
![actress hansika motwani pre wedding festivities jaipur Mehendi ceremony of hansika sohail Kathuria Mundota Fort hansika motwani wedding hansika motwani bridal shower hansika motwani instagram hansika motwani latest picture മുന്‍ഡോട്ട കോട്ട ഹന്‍സിക ഹന്‍സിക മോട്‌വാനി സൊഹൈല്‍ ഖതൂരിയ മട്ട കി ചൗക്കി ഹന്‍സിക മോട്‌വാനിയുടെ വിവാഹം ഹന്‍സിക മോട്‌വാനി ചിത്രങ്ങള്‍ ഹന്‍സിക മോട്‌വാനി മെഹന്തി ചടങ്ങ് ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17095315-_hsj-5.jpg)
ഇന്ന് പുലര്‍ച്ചെയായിരുന്നു താരത്തിന്‍റെ മെഹന്തി ചടങ് ആരംഭിച്ചത്. ചുവപ്പും മഞ്ഞയും നിറമുള്ള വസ്‌ത്രത്തില്‍ ഹന്‍സിക തിളങ്ങിയപ്പോള്‍, പീച്ച് നിറമുള്ള പത്താനി സ്യൂട്ടിലാണ് വരന്‍ സൊഹൈല്‍ എത്തിയത്. ഇരുവരുടെയും ശക്തമായ ബന്ധവും സ്‌നേഹവും ചിത്രത്തില്‍ പ്രകടമാണ്.
![actress hansika motwani pre wedding festivities jaipur Mehendi ceremony of hansika sohail Kathuria Mundota Fort hansika motwani wedding hansika motwani bridal shower hansika motwani instagram hansika motwani latest picture മുന്‍ഡോട്ട കോട്ട ഹന്‍സിക ഹന്‍സിക മോട്‌വാനി സൊഹൈല്‍ ഖതൂരിയ മട്ട കി ചൗക്കി ഹന്‍സിക മോട്‌വാനിയുടെ വിവാഹം ഹന്‍സിക മോട്‌വാനി ചിത്രങ്ങള്‍ ഹന്‍സിക മോട്‌വാനി മെഹന്തി ചടങ്ങ് ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17095315-_hsj-1.jpg)
നവംബര്‍ 20ന് ഹൻസിക മുന്‍ഡോട്ട കോട്ടയും കൊട്ടാരവും സന്ദര്‍ശിച്ചിരുന്നു. പൊളോ മത്സരം ആസ്വദിച്ചും ഉച്ചഭക്ഷണം കഴിച്ചതിനും ശേഷമാണ് താരം മടങ്ങിയത്. ഈ അവസരത്തിലാണ് കൊട്ടാരത്തിലെ ജീവനക്കാരുമായി തന്‍റെ വിവാഹചടങ്ങുകളെക്കുറിച്ച് താരം സംസാരിക്കുന്നതും പദ്ധതിയിടുന്നതും.
![actress hansika motwani pre wedding festivities jaipur Mehendi ceremony of hansika sohail Kathuria Mundota Fort hansika motwani wedding hansika motwani bridal shower hansika motwani instagram hansika motwani latest picture മുന്‍ഡോട്ട കോട്ട ഹന്‍സിക ഹന്‍സിക മോട്‌വാനി സൊഹൈല്‍ ഖതൂരിയ മട്ട കി ചൗക്കി ഹന്‍സിക മോട്‌വാനിയുടെ വിവാഹം ഹന്‍സിക മോട്‌വാനി ചിത്രങ്ങള്‍ ഹന്‍സിക മോട്‌വാനി മെഹന്തി ചടങ്ങ് ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17095315-_hsj-4.jpg)
ഇന്നലെ വൈകുന്നേരത്തോടെ ചടങ്ങുകള്‍ക്കായി കൊട്ടാരത്തില്‍ എത്തിയ ഹന്‍സികയ്‌ക്ക് രാജകീയമായ സ്വീകരണമായിരുന്നു ലഭിച്ചത്. ഫ്ലോറല്‍ ജംപ്‌സ്യൂട്ടില്‍ ചടങ്ങില്‍ എത്തിയ താരം നൃത്തം ചെയ്യുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താരത്തിന്‍റെ ആകാംഷയും സന്തോഷവും വീഡിയോയില്‍ ദൃശ്യമാണ്.
ആരവല്ലി മലനിരകളിലാണ് മനോഹരമായ മുന്‍ഡോട്ട കോട്ട സ്ഥിതി ചെയ്യുന്നത്. പൊളോ മൈതാനങ്ങളും കൃഷിയിടങ്ങളും അതിഥികള്‍ക്കായുള്ള ടെന്‍ഡ് ക്യാമ്പുകളും കോട്ടയ്‌ക്ക് മനോഹാര്യത നല്‍കുന്നു. ഇതിന് പുറമെ തെന്നിന്ത്യന്‍ താരത്തിന്‍റെ വിവാഹത്തോടനുബന്ധിച്ച് അതിഥികളെ വരവേല്‍ക്കാനായി പലതരം വര്‍ണങ്ങളുള്ള ലൈറ്റുകളാലും പൂക്കളാലും അലങ്കൃതമായപ്പോള്‍ യുദ്ധക്കോട്ട രാജകീയ പ്രൗഢിയാല്‍ നിറമണിഞ്ഞിരുന്നു.
![actress hansika motwani pre wedding festivities jaipur Mehendi ceremony of hansika sohail Kathuria Mundota Fort hansika motwani wedding hansika motwani bridal shower hansika motwani instagram hansika motwani latest picture മുന്‍ഡോട്ട കോട്ട ഹന്‍സിക ഹന്‍സിക മോട്‌വാനി സൊഹൈല്‍ ഖതൂരിയ മട്ട കി ചൗക്കി ഹന്‍സിക മോട്‌വാനിയുടെ വിവാഹം ഹന്‍സിക മോട്‌വാനി ചിത്രങ്ങള്‍ ഹന്‍സിക മോട്‌വാനി മെഹന്തി ചടങ്ങ് ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17095315-_hsj-3.jpg)
കഴിഞ്ഞ മാസം ഈഫല്‍ ടവറിന്‍റെ മുന്‍പില്‍ വച്ച് സൊഹൈല്‍ തന്നോട് വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രങ്ങള്‍ ഹന്‍സിക പങ്കുവെച്ചിരുന്നു. 'ഇപ്പോഴും എല്ലായ്‌പ്പോഴും' എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. വെളുത്ത നിറമുള്ള വസ്‌ത്രത്തില്‍ ഹന്‍സിക എത്തിയപ്പോള്‍ സൊഹൈല്‍ കറുത്ത പാന്‍റും ജാക്കറ്റും വെളുത്ത നിറമുള്ള ഷര്‍ട്ടും ധരിച്ചായിരുന്നു എത്തിയത്.
![actress hansika motwani pre wedding festivities jaipur Mehendi ceremony of hansika sohail Kathuria Mundota Fort hansika motwani wedding hansika motwani bridal shower hansika motwani instagram hansika motwani latest picture മുന്‍ഡോട്ട കോട്ട ഹന്‍സിക ഹന്‍സിക മോട്‌വാനി സൊഹൈല്‍ ഖതൂരിയ മട്ട കി ചൗക്കി ഹന്‍സിക മോട്‌വാനിയുടെ വിവാഹം ഹന്‍സിക മോട്‌വാനി ചിത്രങ്ങള്‍ ഹന്‍സിക മോട്‌വാനി മെഹന്തി ചടങ്ങ് ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17095315-_hsj-6.jpg)
ALSO READ:'ലോകത്തെ ഏറ്റവും സുന്ദരിയായ വധു' ; ഗ്രീസിലെ തെരുവില്‍ ആടിപ്പാടി ഹന്‍സിക
ഡിസംബര്‍ 4നാണ് ഇരുവരും വിവാഹിതരാകുന്നത്. മട്ട കി ചൗക്കിയില്‍ കഴിഞ്ഞായാഴ്‌ചയായിരുന്നു വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്ക് തുടക്കമായത്. തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രീസില്‍ ബ്രൈഡല്‍ ഷവര്‍ ആഘോഷിക്കുന്ന ചിത്രവും ഹന്‍സിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.