നായികയായും സഹനടിയായും മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുകയാണ് നടി ദുര്‍ഗ കൃഷ്‌ണ. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ താരം വിവാഹ ശേഷവും ഇന്‍ഡസ്‌ട്രിയില്‍ സജീവമാണ്. സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് താരം.
ദുര്‍ഗ മുന്‍പ് പങ്കുവച്ച ഗ്ലാമറസ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. 'ഉടല്‍' എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം ദുര്‍ഗയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ഉടലിന്‍റേതായി പുറത്തിറങ്ങിയ ടീസറിലെ ദുര്‍ഗയുടെയും ധ്യാനിന്‍റെയും ഇന്‍റിമേറ്റ് രംഗം ചര്‍ച്ചയായിരുന്നു. അതേസമയം സിനിമയിലെ ഇന്‍റിമേറ്റ് രംഗങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് ദുര്‍ഗ കൃഷ്‌ണ. ചിത്രത്തെ ഹോട്ട് ആന്‍ഡ് സ്‌പൈസി ആക്കാന്‍ വേണ്ടിയല്ല ഇത് ഉള്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.
കഥയ്‌ക്ക് അത്രമാത്രം അത്യാവശ്യമായതുകൊണ്ടാണ്. ഈ ഒരു സീനിന്‍റെ പേരില്‍ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നുവയ്‌ക്കാന്‍ ആവില്ല. ലൊക്കേഷനില്‍ മോണിറ്ററിന് മുന്‍പില്‍ ഭര്‍ത്താവുമുണ്ടായിരുന്നു. മുന്‍പ് ചെയ്‌ത ഒരു ചിത്രത്തിലെ പാട്ടുസീനില്‍ ലിപ് ലോക്ക് ചെയ്‌തതിന്‍റെ പേരില്‍ അദ്ദേഹത്തിന് നേരെ വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സിനിമയിലെ ചുംബന രംഗങ്ങള്‍ വരുമ്പോള്‍ നായികയെ മാത്രം വിമര്‍ശിക്കുന്ന രീതി ശരിയല്ലെന്നും ദുര്‍ഗ കൃഷ്‌ണ പറഞ്ഞു. ലിപ് ലോക്ക് ചെയ്യുന്ന നായികയ്‌ക്ക് നേരെ മാത്രം വിമര്‍ശനം ഉയരുന്നത് നിര്‍ഭാഗ്യകരമാണ്. മറുവശത്തുളള ആളുടെ പ്രകടനത്തെ ആരും വിമര്‍ശനാത്‌മകമായി കാണുന്നില്ല. വിമര്‍ശനം എപ്പോഴും നായികയ്‌ക്കും നായികയുടെ കുടുംബത്തിനുമാണ്, അഭിമുഖത്തില്‍ നടി കൂട്ടിച്ചേര്‍ത്തു.
വിവാഹ ശേഷം ദുര്‍ഗ കൃഷ്‌ണ അഭിനയിച്ച ആദ്യ ചിത്രമാണ് ഉടല്‍. 2021 എപ്രിലിലാണ് കാമുകനായിരുന്ന അര്‍ജുന്‍ രവീന്ദ്രന്‍ ദുര്‍ഗയെ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു തുടങ്ങിയവയാണ് ദുര്‍ഗ കൃഷ്‌ണയുടെതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍.