ETV Bharat / entertainment

മകള്‍ക്കൊപ്പമുള്ള സിനിമ? കല്യാണിയുടെ അരങ്ങേറ്റം ബിന്ദു പണിക്കറോടൊപ്പം - malayalam film

1992ലെ കമലദളം എന്ന ചിത്രത്തിലൂടെയാണ് ബിന്ദു പണിക്കര്‍ സിനിമ ലോകത്തേക്ക് ചേക്കേറിയത്.

actress bindu panicker  എന്നാണ് മകള്‍ക്കൊപ്പമുള്ള സിനിമ  കല്ല്യാണിയുടെ ചുവട് വെപ്പ്  kalyani  കമലദളം  കമലദളം മലയാള സിനിമ  സിനിമ വിശേഷം  malayalam film  malayalam news movie
സിനിമ ലോകത്തേക്കുള്ള കല്ല്യാണിയുടെ ചുവട് വെപ്പ്
author img

By

Published : Oct 7, 2022, 8:57 AM IST

Updated : Oct 7, 2022, 1:40 PM IST

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ബിന്ദുപണിക്കര്‍. മലയാള സിനിമയിലെ ഹാസ്യ നായികമാരില്‍ മുന്‍നിരയിലുള്ള താരം. കോമഡി കഥാപാത്രങ്ങള്‍ക്ക് പുറമെ ക്യാരക്‌ടര്‍ റോളുകളിലും തകര്‍ത്ത് അഭിനയിക്കാന്‍ താരത്തിനായിട്ടുണ്ട്.

1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത കമലദളം എന്ന ചിത്രത്തിലൂടെയാണ് ബിന്ദു പണിക്കരുടെ മലയാള സിനിമ ലോകത്തേക്കുള്ള ചുവട് വയ്പ്പ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായി. മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന ബിന്ദുപണിക്കറിന് അന്നും ഇന്നും നിരവധി ആരാധകരാണുള്ളത്.

സിനിമയില്‍ നിന്ന് താരം കുറച്ച് നാളുകള്‍ വിട്ടു നില്‍ക്കുകയുണ്ടായി. എന്നാല്‍ ഇടവേള അവസാനിപ്പിച്ച് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമായി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിലൂടെ വെള്ളിത്തിരയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയ താരം ബിന്ദു പണിക്കര്‍.

താരത്തിന്‍റെ ഈ തിരിച്ചു വരവിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. റോഷാക്കില്‍ താരം അഭിനയിക്കാനെത്തുന്നത് സ്വന്തം മകള്‍ കല്യാണിക്കൊപ്പമാണ്. റോഷാക്കിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഒരു പ്രമുഖ ചാനലില്‍ നല്‍കി അഭിമുഖത്തിലാണ് താരം ആരാധകരെ സന്തോഷിപ്പിക്കുന്ന സര്‍പ്രൈസ് വിശേഷം പുറത്ത് വിട്ടത്. ബിന്ദു പണിക്കരെ പോലെ തന്നെ മകള്‍ കല്യാണിക്കും സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്. ടിക്‌ ടോക്ക് സജീവമായിരുന്ന സമയത്ത് അത്തരം വീഡിയോകളിയൂടെയാണ് കല്ല്യാണി തന്‍റെ അഭിനയ തികവ് പ്രകടപ്പിച്ചത്.

അഭിനയത്തിന് പുറമെ നല്ലൊരു ഡാന്‍സറും മോഡലും കൂടിയാണ് കല്ല്യാണി. അമ്മക്കൊപ്പമുള്ള കല്ല്യാണിയുടെ റീല്‍ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത് ലൈക്കിന്‍റെയും കമന്‍റിന്‍റെയും പെരുമഴ തന്നെ. നടി മഞ്ജു വാര്യര്‍ ഒരിക്കല്‍ കല്ല്യാണിയുടെ കോളജില്‍ എത്തിയപ്പോള്‍ ഇരുവരും ഒന്നിച്ച് ഡാന്‍സ് കളിച്ചതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു.

കല്യാണി സുഹൃത്തുകള്‍ക്ക് ഒപ്പം ചെയ്യുന്ന ഡാന്‍സ് വീഡിയോകളും അതിവേഗം തന്നെയാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകളൊന്നും ഇല്ലാത്ത ബിന്ദു പണിക്കര്‍ മകള്‍ പങ്ക് വെക്കുന്ന വീഡിയോകള്‍ കാണാനായി മാത്രം ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്തിട്ടുണ്ട്.

ഇന്ന് ബിന്ദു പണിക്കരെ കാണുന്ന പലരും ചോദിക്കുന്നത് കല്യാണിയുടെ അമ്മയല്ലെ എന്നാണ്, ആ ചോദ്യം തന്നെ കൂടുതല്‍ സന്തോഷിപ്പിക്കാറുണ്ടെന്നും താരം നേരത്തെ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. ഡാന്‍സും അഭിനയവും മോഡലിങിലുമെല്ലാം കഴിവുള്ള കല്യാണിയുടെ സിനിമയിലേക്കുള്ള രംഗ പ്രവേശനം കാത്തിരിക്കുകയായിരുന്നു ആരാധകരും. താരത്തിനും കുടുംബത്തോടും എപ്പോഴും ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യവും അതായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് സന്തോഷം പകരാനായി മകളുടെ സിനിമ പ്രവേശനത്തെ കുറിച്ച് ബിന്ദു പണിക്കര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മകള്‍ സിനിമയിലെന്ന് മുഖം കാണിക്കുമെന്ന നേരത്തെ ബിന്ദുപണിക്കരോടുള്ള ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. 'അതേക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ല. അവള്‍ പഠിക്കാന്‍ പോയിരിക്കുകയാണ്. ഇതേ ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. പഠനമാണല്ലോ ആദ്യം വേണ്ടത്. അത് നടക്കട്ടെ'. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ കാത്തിരുന്ന രംഗ പ്രവേശനം നടത്താനിരിക്കുകയാണ് കല്ല്യാണി.

ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവിലുള്ള മോളാണ് കല്യാണി. ഭര്‍ത്താവിന്‍റെ മരണ ശേഷം 2009ലാണ് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരനായ നടന്‍ സായി കുമാറിനെ താരം വിവാഹം ചെയ്‌തത്.

Last Updated : Oct 7, 2022, 1:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.