കുമ്പളങ്ങി നൈറ്റ്സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അന്ന ബെന്‍. തന്‍റെ സ്വാഭാവിക അഭിനയശൈലിയും കുസൃതി നിറഞ്ഞ ചിരിയും കൊണ്ട് ബേബി മോള്‍ എന്ന ആദ്യ കഥാപാത്രം അന്ന മനോഹരമാക്കി. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്‍റെ മകളായ അന്ന ഒഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടാണ് സിനിമയിലെത്തുന്നത്.
അന്നയുടെ കരിയറിന്‍റെ തുടക്കത്തില്‍ ചെയ്‌ത കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് അന്ന. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മോളിവുഡില്‍ നടി മുന്നേറികൊണ്ടിരിക്കുന്നത്.
സുഹൃത്തും നടിയുമായ നസ്രിയ ഫഹദിനെ കുറിച്ച് അന്ന ബെന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ തന്നോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരാധകര്‍ക്ക് അവസരം നല്‍കിയിരുന്നു അന്ന. ഈ സമയത്ത് നസ്രിയയെ കുറിച്ച് ഒരാള്‍ ചോദിച്ച ചോദ്യത്തിന് അന്ന ബെന്‍ നല്‍കിയ മറുപടിയാണ് വൈറലാവുന്നത്.
നസ്രിയയില്‍ നിന്ന് ഒരു കാര്യം മോഷ്‌ടിക്കാന്‍ കഴിഞ്ഞാല്‍ അത് എന്തായിരിക്കും എന്നായിരുന്നു ചോദ്യം. നസ്രിയയില്‍ നിന്ന് ഒന്നും മോഷ്‌ടിക്കില്ലെന്നും എന്നാല്‍ ചുമ്മാ ഇരുന്ന് വര്‍ത്തമാനം പറയാന്‍ ആഗ്രഹിക്കുന്നു, കാരണം അവര്‍ ഒരു സ്റ്റാറാണ് എന്നുമാണ് അന്ന ബെന്‍ മറുപടി നല്‍കിയത്.
തന്നെ കുറിച്ചുളള അന്നയുടെ മറുപടി നസ്രിയയും തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ആഷിക്ക് അബു സംവിധാനം ചെയ്‌ത നാരദന്‍, വൈശാഖ് സംവിധാനം ചെയ്‌ത നൈറ്റ് ഡ്രൈവ് തുടങ്ങിയവയാണ് അന്നയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍.
തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ രണ്ട് സിനിമകളും പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്‌തു. പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന കാപ്പ അന്ന ബെന്നിന്‍റെതായി വരാനിരിക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രമാണ്.