ETV Bharat / entertainment

'ഭാര്യയെ കുറിച്ച്‌ പറയാന്‍ 100 എപ്പിസോഡ്‌ മതിയാകില്ല': ജഗദീഷ്‌ - ഭാര്യയെ കുറിച്ച്‌ പറയാന്‍ 100 എപ്പിസോഡ്‌ മതിയാകില്ല

Jagadish wife passed away: രമയെ കുറിച്ച്‌ പറയാന്‍ തനിക്ക്‌ 100 എപ്പിസോഡുകള്‍ തികയില്ലെന്ന്‌ ജഗദീഷ്‌. ഭാര്യയെ കുറിച്ച്‌ മുമ്പൊരിക്കല്‍ പറഞ്ഞ ജഗദീഷിന്‍റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്‌.

Jagadish about his wife  ഭാര്യയെ കുറിച്ച്‌ പറയാന്‍ 100 എപ്പിസോഡ്‌ മതിയാകില്ല  Jagadish wife passed away
'ഭാര്യയെ കുറിച്ച്‌ പറയാന്‍ 100 എപ്പിസോഡ്‌ മതിയാകില്ല': ജഗദീഷ്‌
author img

By

Published : Apr 1, 2022, 2:06 PM IST

Jagadish wife passed away: നടന്‍ ജഗദീഷിന്‍റെ ഭാര്യ രമയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ദു:ഖത്തിലാണ് സിനിമ ലോകവും പ്രേക്ഷകരും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക്‌ വിഭാഗം മേധാവി ആയിരുന്ന രമ.പി ഇന്ന്‌ രാവിലെയാണ്‌ അന്തരിച്ചത്‌. വൈകിട്ട്‌ നാലിന് തൈക്കാട്‌ ശാന്തി കവാടത്തില്‍ രമയുടെ സംസ്കാരം നടക്കും.

Jagadish about his wife: ഈ വേളയില്‍ രമയെ കുറിച്ചുള്ള നടന്‍ ജഗദീഷിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടുകയാണ്. മുമ്പൊരിക്കല്‍ ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയായിരുന്നു ഭാര്യയെ കുറിച്ചുള്ള ജഗദീഷിന്‍റെ വാചാലമായ വാക്കുകള്‍. ഭാര്യയെ കുറിച്ച്‌ പറയാന്‍ തനിക്ക്‌ 100 എപ്പിസോഡുകള്‍ തികയില്ലെന്നായിരുന്നു അന്ന്‌ ജഗദീഷ്‌ പറഞ്ഞത്‌. അതോടൊപ്പം തന്‍റെ കൂടെ പൊതുവേദിയില്‍ വരാത്തതിന്‍റെ കാരണവും ജഗദീഷ്‌ പറഞ്ഞിരുന്നു. അതേസമയം അന്ന്‌ ഭാര്യയുടെ രോഗത്തെ കുറിച്ച്‌ ജഗദീഷ്‌ പറഞ്ഞിരുന്നില്ല.

'സാധാരണ ഒരു ഫോട്ടോയുടെ മുന്നിലും വരാന്‍ താത്‌പര്യമില്ലാത്ത ആളാണ് രമ. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്‌. എന്തുകൊണ്ടാണ് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന്‌ സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ എന്നോടു ചോദിച്ചു. എനിക്ക്‌ ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്‌പര്യമുണ്ടോ അത്രത്തോളം താത്‌പര്യമില്ലാത്തയാളാണ് രമയെന്നായിരുന്നു ഞാന്‍ അദ്ദേഹത്തിന് കൊടുത്ത മറുപടി.

ഞങ്ങള്‍ രണ്ടു പേരും രണ്ട്‌ രീതിയിലാണ് ചിന്തിക്കുന്നത്‌. ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്. രമയെ കുറിച്ച്‌ പറയാന്‍ എനിക്ക്‌ 100 എപ്പിസോഡ്‌ മതിയാവില്ല. അത്രത്തോളം പറയാനുണ്ട്‌. ഒരു കാര്യം മാത്രം പറഞ്ഞു നിര്‍ത്താം. എന്‍റെ രണ്ടു പെണ്‍മക്കളും ഡോക്‌ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ്‌ രമയ്‌ക്ക്‌ മാത്രം അവകാശപ്പെട്ടതാണ്.' -ജഗദീഷിന്‍റെ ഈ വാക്കുകള്‍ ഇന്ന്‌ പ്രേക്ഷകര്‍ വേദനയോടെ കേള്‍ക്കുന്നു.

Also Read: RIFFK 2022 | കൊച്ചിയില്‍ ഇനി 5 നാള്‍ സിനിമ കാലം; മേള ഉദ്‌ഘാടനം ചെയ്‌ത്‌ മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.