പുത്തന്‍ സിനിമകളെ കുറിച്ച് മാത്രമല്ല സിനിമ താരങ്ങളുടെ വിശേഷങ്ങളും അറിയാന്‍ താത്‌പര്യമുള്ളവരാണ് ആരാധകര്‍. പ്രത്യേക വിശേഷ ദിവസങ്ങളില്‍ ഇഷ്‌ട താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിടുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇത്തരത്തില്‍ നടന്‍ ഹരിശ്രീ അശോകന്‍ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ഭാര്യക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ഓണം ആഘോഷിച്ചതിന്‍റെ സന്തോഷത്തിലാണ് ഹരിശ്രീ അശോകന്‍. മകനും നടനുമായ അര്‍ജുന്‍ അശോകന്‍റെ ഭാര്യ നിഖിതയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അര്‍ജുനും നിഖിതക്കും ഒപ്പം മകള്‍ അന്‍വിയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തില്‍ ആസിഫ് അലിക്ക് ഒപ്പം അര്‍ജുന്‍ അശോകനും എത്തുന്നുണ്ട്.