ETV Bharat / entertainment

കോപ്പിയടി വിവാദം: വരാഹ രൂപം ഗാനം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവ്; കോപ്പി അടിച്ചില്ലെന്ന് ഋഷഭ്‌

Court ordered to stop Kantara song: കാന്താരയിലെ വരാഹ രൂപം ഗാനം നിര്‍ത്തിവയ്‌ക്കാന്‍ കോടതി ഉത്തരവ്. തൈക്കൂടം ബ്രിഡ്‌ജിന്‍റെ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

Action against Varaha Roopam song  Varaha Roopam song from Kantara  Varaha Roopam  Kantara  കോപ്പിയടി വിവാദം  വരാഹ രൂപം ഗാനം  വരാഹ രൂപം ഗാനം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവ്  കോപ്പി അടിച്ചില്ലെന്ന് ഋഷഭ്‌  ഋഷഭ്‌  Court ordered to stop Kantara song  Rishab Shetty reacts on Kantara song controversy  Music Director reacts on Kantara song allegation  കാന്താര  വരാഹ രൂപം
കോപ്പിയടി വിവാദം: വരാഹ രൂപം ഗാനം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവ്; കോപ്പി അടിച്ചില്ലെന്ന് ഋഷഭ്‌
author img

By

Published : Oct 29, 2022, 2:24 PM IST

കോഴിക്കോട്: കോപ്പിയടി വിവാദത്തില്‍ കുടുങ്ങിയ 'കാന്താര'യിലെ 'വരാഹ രൂപം' ഗാനത്തിന് താത്കാലിക വിലക്ക്. കോഴിക്കോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയാണ് പാട്ട് തൈക്കുടം ബ്രിഡ്‌ജിന്‍റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത്. തൈക്കുടം ബ്രിഡ്‌ജ്‌ നൽകിയ പകർപ്പവകാശ ലംഘന ഹർജിയിലാണ് നടപടി.

Court ordered to stop Kantara song: സിനിമയുടെ നിര്‍മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്‌ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ ആമസോണ്‍ പ്രൈെം, യൂട്യൂബ്‌, ലിങ്ക് മ്യൂസിക്, സ്‌പോട്ടിഫൈ, വിന്‍ഗ്‌ തുടങ്ങിയവരോടും അനുമതിയില്ലാതെ പാട്ട് ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു. തൈക്കൂടം ബ്രിഡ്‌ജ്‌ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തൈക്കൂടം ബ്രിഡ്‌ജിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്.

Rishab Shetty reacts on Kantara song controversy: അതേസമയം കോപ്പിയടി വിഷയത്തില്‍ പ്രതികരിച്ച് ഋഷഭ്‌ ഷെട്ടിയും രംഗത്തെത്തി. 'നവരസ'യുമായി 'വരാഹ രൂപ'ത്തിന് ബന്ധിമില്ലെന്നും പാട്ട് കോപ്പിയടിച്ചിട്ടില്ലെന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്‌ജിനെ അറിയിച്ചിരുന്നുവെന്നും ഋഷഭ്‌ ഷെട്ടി വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നടന്ന 'കാന്താര'യുടെ പ്രസ്‌ മീറ്റിലായിരുന്നു സംവിധായകന്‍റെ പ്രതികരണം. അതേസമയം വിവാദത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഋഷഭ്‌ തയ്യാറായില്ല. ഈ വിഷയം സംസാരിക്കാനുള്ള വേദിയല്ലെന്നായിരുന്നു ചോദ്യങ്ങള്‍ക്കുള്ള സംവിധായകന്‍റെ മറുപടി.

Music Director reacts on Kantara song allegation: കോപ്പിയടി വിവാദങ്ങളെ തള്ളി സംഗീത സംവിധായകന്‍ അജനീഷും രംഗത്തെത്തിയിരുന്നു. ഗാനം കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അജനീഷിന്‍റെ പ്രതികരണം. നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും അതു തന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയ്‌തിട്ടുണ്ടെന്നും എന്നാല്‍ ഗാനം കോപ്പിയടി ആണെന്ന് പറഞ്ഞാല്‍ സമ്മതിച്ച് തരില്ലെന്നും അജനീഷ് വ്യക്തമാക്കി.

അജനീഷ് ലോക്‌നാഥ് സംഗീതം നല്‍കിയ 'കാന്താര'യിലെ ഗാനം തൈക്കൂടം ബ്രിഡ്‌ജിന്‍റെ 2015ല്‍ പുറത്തിറങ്ങിയ 'നവരസ' എന്ന ഗാനത്തിന്‍റെ കോപ്പിയടി ആണെന്നായിരുന്നു ആരോപണം. ട്രാക്ക് റെക്കോഡ് ചെയ്യുന്നതിന് മുമ്പ് 'നവരസ' കേട്ടിരുന്നില്ലെന്ന് ഗാനം ആലപിച്ച സായ് വിഘ്‌നേഷും പറഞ്ഞു.

Also Read: ബോക്‌സ്‌ ഓഫിസ് പിടിച്ചുലച്ച് കാന്താര; അഞ്ചാം ആഴ്‌ചയിലും റെക്കോഡ്‌ കലക്ഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.