ETV Bharat / entertainment

Achanoru Vazha Vechu Song Ambalapoykayil : 'ഓർമകളല്ലേ ഓണം' ; ഹിറ്റായി 'അച്ഛനൊരു വാഴ വെച്ചു' പ്രമോ ഗാനം - ശാന്തി കൃഷ്‌ണ

Ambalapoykayil getting good response: അശ്വിൻ ജി ആർ സംഗീതം പകർന്നിരിക്കുന്ന 'അമ്പലപ്പൊയ്‌കയിൽ' ആലപിച്ചിരിക്കുന്നത് ദിജിൽ കെ ഗോപിയാണ്

Raseena Razi  ദിജിൽ കെ ഗോപി  അശ്വിൻ ജി ആർ  അശ്വിൻ ജി ആർ സംഗീതം  അമ്പലയപ്പൊയ്‌കയിൽ  ദിജിൽ കെ ഗോപി ആലാപനം  Ambalapoykayil getting good response  Achanoru Vaazha Vechu Promo Song  Achanoru Vaazha Vechu Promo Song Ambalapoykayil  Ambalapoykayil  അമ്പലയപ്പൊയ്‌കയിൽ പോവാം അന്തിയാവട്ടെ  പ്രൊമോ വീഡിയോ  അച്ഛനൊരു വാഴ വെച്ചു പ്രൊമോ വീഡിയോ  അച്ഛനൊരു വാഴ വെച്ചു പ്രൊമോ ഗാനം  Achanoru Vazha Vechu release  Achanoru Vazha Vechu onam release  malayalam onam releases  നിരഞ്ജ് രാജു  എ വി അനൂപ്  ആത്മീയ  ശാന്തി കൃഷ്‌ണ  അച്ഛനൊരു വാഴ വെച്ചു
Achanoru Vazha Vechu Promo Song
author img

By ETV Bharat Kerala Team

Published : Aug 22, 2023, 7:35 PM IST

ണക്കാലത്ത് ഗൃഹാതുരത്വത്തിന്‍റെ സുഗന്ധവും പേറി ഒരു ഗാനം എത്തിയിരിക്കുന്നു. 'അമ്പലപ്പൊയ്‌കയിൽ പോവാം അന്തിയാവട്ടെ' (Ambalapoykayil) എന്ന മനോഹര ഗാനമാണ് ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്നത്. ഈ ഓണത്തിന് റിലീസാവുന്ന ‘അച്ഛനൊരു വാഴവെച്ചു’ (Achanoru Vazha Vechu) എന്ന ചിത്രത്തിൻ്റെ പ്രമോ വീഡിയോ ആയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത് (Achanoru Vazha Vechu Promo Song).

‘മുടിപ്പൂക്കളും’, ‘പാതിരാമയക്കത്തിലും’, ‘ദൂരെയാണ് കേരളവും’ ഒക്കെ മലയാളിക്ക് സമ്മാനിച്ച ഓണക്കാലത്തിന്‍റെ ഏറ്റവും പുതിയ സംഭാവനയായി മാറിയിരിക്കുകയാണ് ‘അമ്പലപ്പൊയ്‌കയിൽ എന്ന ഗാനവും. റസീന റാസിയ (Raseena Razi) ആണ് ഈ ഗാനം സംവിധാനം ചെയ്‌തിരിക്കുന്നത്. മനു ഗോപാലിന്‍റെ (Manu Gopal) വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അശ്വിൻ ജി ആർ (Aswin G R) ആണ്. ദിജിൽ കെ ഗോപിയാണ് (Dijil K Gopi) ഗാനം ആലപിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

റിഷാദ് ആർ ഡി മീഡിയ ആണ് ഗാനരംഗം കാമറയിൽ പകർത്തിയിരിക്കുന്നത്. എഡിറ്റിങ് ഹൃഷികേശ് കൃഷ്‌ണകുമാറും നിർവഹിച്ചിരിക്കുന്നു. ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ മൂന്ന് ലക്ഷത്തിലേറെ ആളുകളാണ് ഈ ഗാനം യൂട്യൂബിൽ ആസ്വദിച്ചത്.

അതേസമയം നിരഞ്ജ് രാജു (Niranjan Raju), എ വി അനൂപ് (AV Anoop), ആത്മീയ (Athmeeya Rajan), ശാന്തി കൃഷ്‌ണ (Shanthi Krishna) എന്നിവർ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്ന 'അച്ഛനൊരു വാഴ വെച്ചു' ഓഗസ്റ്റ് 26 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നവാഗതനായ സാന്ദീപ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോർ എന്‍റർടെയ്‌ൻമെന്‍റ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുക.

എ.വി.എ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. എ വി അനൂപ് ആണ് 'അച്ഛനൊരു വാഴ വെച്ചു' നിർമിച്ചിരിക്കുന്നത്. എ.വി.എ പ്രൊഡക്ഷൻസിന്‍റെ 25-ാമത്തെ സിനിമ കൂടിയാണ് അച്ഛനൊരു വാഴ വെച്ചു. കളർഫുൾ എൻ്റർടെയ്ന‌റായാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

മുകേഷ്, ജോണി ആൻ്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മനു ഗോപാൽ ആണ് ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

പി സുകുമാർ ഛായാഗ്രഹണവും വി സാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ബിജിപാല്‍ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരാണ് ഗാനരചന.

ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. ഹോളിയുടെ വർണങ്ങളുടെ അകമ്പടിയോടെയുള്ള 'നിറ മഴ'എന്ന് തുടങ്ങുന്ന ഗാനമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. സിത്താര കൃഷ്‌ണകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കലാലയവും ഫ്രഷേഴ്‌സ് ഡേയിലെ വിദ്യാർഥികളുടെ ആഘോഷവും എല്ലാം പശ്ചാത്തലമാക്കിയ 'രാമനെന്നും പോരാളി, വീരനായ വില്ലാളി...' എന്ന് തുടങ്ങുന്ന ഗാനവും മികച്ച പ്രതികരണം നേടിയിരുന്നു. ആഘോഷത്തിമിർപ്പുമായി എത്തിയ ഈ ഗാനം അൻവർ സാദത്ത്, രഞ്ജിത്ത് ജയറാം, നിഷാദ് കെ കെ എന്നിവർ ചേർന്നാണ് ആലപിച്ചത്.

READ ALSO: Achanoru Vazha Vechu Censored With U : 'യു' സർട്ടിഫിക്കറ്റുമായി 'അച്ഛനൊരു വാഴ വെച്ചു' ; ഓഗസ്റ്റ് 26ന് തിയേറ്ററുകളിൽ

കഴിഞ്ഞ ദിവസമാണ് 'അച്ഛനൊരു വാഴ വെച്ചു' ചിത്രത്തിന് 'യു' സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറ പ്രവർത്തകർ പങ്കുവച്ചത്. പി ആർ ഒ - എ. എസ്. ദിനേശ്, പ്രൊഡക്ഷൻ കൺട്രോളർ - വിജയ് ജി എസ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - നസീർ കാരന്തൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.