ETV Bharat / entertainment

Achanoru Vazha Vechu Holi song 'അച്ഛനൊരു വാഴ വെച്ചു'വിലെ ഹോളി ഗാനം പുറത്ത് - ധ്യാന്‍ ശ്രീനിവാസന്‍

Achanoru Vazha Vechu release ഓണം റിലീസായി ഓഗസ്‌റ്റ് 26നാണ് അച്ഛനൊരു വാഴ വെച്ചു തിയേറ്ററുകളില്‍ എത്തുന്നത്. നിരഞ്ജ് രാജുവാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്.

Achanoru Vazha Vechu Holi song released  Achanoru Vazha Vechu Holi song  Achanoru Vazha Vechu  Achanoru Vazha Vechu song  Achanoru Vazha Vechu release  Dhyan Sreenivasan latest movies  അച്ഛനൊരു വാഴ വെച്ചു  അച്ഛനൊരു വാഴ വെച്ചു വീഡിയോ ഗാനം  അച്ഛനൊരു വാഴ വെച്ചു ഗാനം  അച്ഛനൊരു വാഴ വെച്ചു ഹോളി ഗാനം  നിരഞ്ജ് രാജു  നിരഞ്ജ് രാജു ചിത്രങ്ങള്‍  ധ്യാന്‍ ശ്രീനിവാസന്‍  ധ്യാന്‍ ശ്രീനിവാസന്‍ ചിത്രങ്ങള്‍
Achanoru Vazha Vechu Holi song
author img

By

Published : Aug 20, 2023, 6:32 PM IST

Achanoru Vazha Vechu song: നിരഞ്ജ് രാജുവിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു' (Achanoru Vazha Vechu). ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സിനിമയിലെ ഹോളി ഗാനമാണ് പുറത്തിറങ്ങിയത്. 'നിറ മഴ' എന്ന് തുടങ്ങുന്ന ഗാനം കെ ജയകുമാറിന്‍റെ ഗാനരചനയില്‍ ബിജിബാലിന്‍റെ സംഗീതത്തില്‍ സിത്താര കൃഷ്‌ണകുമാറാണ് ആലപിച്ചിരിക്കുന്നത്.

നിരഞ്ജ് രാജുവിനെ കൂടാതെ എവി അനൂപ്, ശാന്തി കൃഷ്‌ണ, ആത്മീയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ലെന, മീര നായർ, മുകേഷ്, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ജോണി ആന്‍റണി, ഫുക്രു, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, അശ്വിൻ മാത്യു, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

  • " class="align-text-top noRightClick twitterSection" data="">

Achanoru Vazha Vechu release: ഓണം റിലീസായി ഓഗസ്‌റ്റ് 26നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മലയാളത്തിലെ പ്രമുഖ നിർമാണ വിതരണ കമ്പനിയായ ഇ ഫോർ എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് സിനിമ പ്രദർശനത്തിനെത്തിക്കുന്നത്. ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എവിഎ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്‌ടര്‍ എവി അനൂപ് നിർമിക്കുന്ന 25-മത്തെ ചിത്രം കൂടിയാണിത്.

പേരു പോലെ തന്നെ വ്യത്യസ്‌തമാണ് സിനിമയുടെ പശ്ചാത്തലവും. കളർഫുൾ എൻ്റർടെയ്‌നറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പി സുകുമാർ ഛായാഗ്രഹണവും വി സാജൻ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. മനു ഗോപാൽ ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്ത്, സുഹൈൽ കോയ, കെ ജയകുമാർ, സിജു തുറവൂർ എന്നിവരുടെ ഗാനരചനയില്‍ ബിജിബാൽ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്‌ടർ - പ്രവി നായർ, അസിസ്‌റ്റന്‍റ്‌ ഡയറക്‌ടർ - ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ; പശ്ചാത്തല സംഗീതം - ബിജി ബാൽ, കല - ത്യാഗു തവന്നൂർ, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ് - ദിവ്യ ജോബി, പ്രൊഡക്ഷൻ കൺട്രോളർ - വിജയ് ജി എസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - നസീർ കാരന്തൂർ, സ്‌റ്റിൽസ് - ശ്രീജിത്ത് ചെട്ടിപ്പടി, പോസ്‌റ്റർ ഡിസൈൻ - കോളിൻസ് ലിയോഫിൽ, പിആർഒ - എ എസ്.ദിനേശ് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Dhyan Sreenivasan latest movies: അതേസമയം ധ്യാന്‍ ശ്രീനിവാസന്‍റെ മറ്റൊരു പുതിയ ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. സെപ്‌റ്റംബര്‍ 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. 'സൂപ്പർ സിന്ദഗി' ആണ് ധ്യാനിന്‍റേ മറ്റൊരു പുതിയ സിനിമ. വിന്‍റേഷ് സംവിധാനം ചെയ്‌ത 'സൂപ്പർ സിന്ദഗി'യുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്.

കണ്ണൂർ, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലായായിരുന്നു 'സൂപ്പർ സിന്ദഗി'യുടെ ചിത്രീകരണം. മുകേഷ്, സുരേഷ് കൃഷ്‌ണ, കലേഷ്, പാർവതി നായർ, ജോണി ആന്‍റണി, ഡയാന ഹമീദ്, മാസ്‌റ്റർ മഹേന്ദ്രൻ, ശ്രീവിദ്യ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. 666 പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.

Also Read: അച്ഛനൊരു വാഴ വെച്ചു ഈ ഓണത്തിന് എത്തും; ഇനി 50 നാള്‍ മാത്രം!

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.