ETV Bharat / entertainment

ലോഹിയുടെ മനുഷ്യർ; തനിയാവർത്തനമില്ല, പച്ചയായ ജീവിതം മാത്രം

author img

By

Published : Jun 28, 2023, 9:34 AM IST

ജീവിതത്തിന്‍റെ പരിച്ഛേദമാണ് ചലച്ചിത്രമെന്ന് വിളിച്ചുപറയുന്നവയാണ് ലോഹിയുടെ സിനിമകൾ. 47 ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി, 12 ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത ലോഹിതദാസ് വിടവാങ്ങിയിട്ട് 14 വർഷങ്ങൾ...

sitara  remembering screenwriter director A K Lohithadas  screenwriter director A K Lohithadas  A K Lohithadas  screenwriter A K Lohithadas  director A K Lohithadas  ലോഹിയുടെ സിനിമകൾ  ലോഹിതദാസ് വിടവാങ്ങിയിട്ട് 14 വർഷങ്ങൾ  ലോഹിതദാസ്  ലോഹിതദാസ് വിടവാങ്ങി  ലോഹിതദാസ് മലയാള സിനിമയിൽ  തിരക്കഥാരംഗത്ത്  തിരക്കഥാരംഗത്ത് ലോഹിതദാസ്  സംവിധായകൻ ലോഹിതദാസ്  ലോഹിതദാസ് ഓർമദിനം  അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്
ലോഹിയുടെ മനുഷ്യർ; തനിയാവർത്തനമില്ല, പച്ചയായ ജീവിതം മാത്രം

അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ ലോഹിതദാസിന്‍റെ പതിനാലാം ചരമവാർഷിക ദിനമാണിന്ന്. മനസില്‍ ഒരു നേർത്ത വിങ്ങലോടുകൂടിയല്ലാതെ ലോഹിതദാസിന്‍റെ സിനിമകളെ ഓർക്കാൻ മലയാളികൾക്ക് ഇന്നുമാവില്ല. കാഴ്‌ചക്കാരന്‍റെ ഹൃദയത്തിലേക്ക് അത്രമാത്രം ആഴത്തിൽ ഊർന്നിറങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ എഴുത്തുകൾ, സിനിമകൾ, കഥാപാത്രങ്ങൾ.

20 വർഷം മാത്രമാണ് ലോഹിതദാസ് മലയാള സിനിമയിൽ ഉണ്ടായിരുന്നത്. അതിൽ തന്നെ 12 വർഷം മാത്രമാണ് അദ്ദേഹം തിരക്കഥാകൃത്തെന്ന നിലയിൽ സജീവമായിരുന്നത്. എന്നിട്ടും മലയാള സിനിമയുടെ ഭാവി തന്നെ നിർണയിക്കാൻ ആ എഴുത്തുകാരനായി.

ലോഹിതദാസ് തന്‍റെ അക്ഷരങ്ങളുടെ മൂർച്ച പരിശോധിച്ചത് കാഴ്‌ചക്കാരന്‍റെ ഹൃദയത്തിൽ ആയിരുന്നു. ഓരോ വട്ടവും മുറിവേറ്റ് നാം പിടഞ്ഞു. കാരണം നമ്മുടെ ജീവിതത്തിൽ നിന്ന് ചികഞ്ഞെടുത്തവയായിരുന്നു ലോഹിയുടെ കഥാപാത്രങ്ങളെല്ലാം. ലോഹിതദാസ് ജന്മം നൽകിയ കഥാപാത്രങ്ങൾ ഇന്നും പച്ചയായി നിലനിൽക്കുന്നതിന്‍റെ കാരണവും അത് തന്നെയല്ലേ?

sitara  remembering screenwriter director A K Lohithadas  screenwriter director A K Lohithadas  A K Lohithadas  screenwriter A K Lohithadas  director A K Lohithadas  ലോഹിയുടെ സിനിമകൾ  ലോഹിതദാസ് വിടവാങ്ങിയിട്ട് 14 വർഷങ്ങൾ  ലോഹിതദാസ്  ലോഹിതദാസ് വിടവാങ്ങി  ലോഹിതദാസ് മലയാള സിനിമയിൽ  തിരക്കഥാരംഗത്ത്  തിരക്കഥാരംഗത്ത് ലോഹിതദാസ്  സംവിധായകൻ ലോഹിതദാസ്  ലോഹിതദാസ് ഓർമദിനം  അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്
ലോഹിയുടെ കഥാപാത്രങ്ങളിലൂടെ...

കൺകെട്ടല്ല, മറിച്ച് ജീവിതത്തിന്‍റെ പരിച്ഛേദം തന്നെയാണ് ചലച്ചിത്രമെന്ന് വിളിച്ചുപറയുന്നവയാണ് ലോഹിയുടെ സിനിമകൾ. ലോഹിക്ക് സിനിമകൾ എന്നാൽ പച്ചയായ ജീവിതം തന്നെയായിരുന്നു. തിരക്കഥാരംഗത്ത് എം.ടി.യും പത്മരാജനും ജോൺപോളും ടി. ദാമോദരനും തിളങ്ങിനിൽക്കുന്ന കാലത്താണ് നാടക തട്ടകത്തില്‍ നിന്ന് നടൻ തിലകന്‍റെ കൈപിടിച്ച് ലോഹിതദാസ് സിനിമയിലേക്ക് കടന്ന് വരുന്നത്.

പ്രേക്ഷകന് അടുത്തറിയാവുന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ സൃഷ്‌ടിച്ച് മലയാളിക്ക് ലോഹി പുത്തൻ സിനിമാനുഭവം സമ്മാനിച്ചു. ഒരുതരത്തിൽ പത്മരാജൻ സൃഷ്‌ടിച്ച സിനിമ എഴുത്തിന്റെ പുതിയ രീതിയുടെ ഓരംപറ്റി നടക്കുകയായിരുന്നു ലോഹി. സിബി മലയിൽ - ലോഹിതദാസ് പിന്നീട് സത്യൻ അന്തിക്കാട്‌ - ലോഹിതദാസ് കൂട്ടുകെട്ട് മലയാള സിനിമയുടെ ജീവശ്വാസമായിരുന്ന ഒരുകാലമുണ്ടായിരുന്നു.

മലയാളികൾ ഒരിക്കലും മറക്കാത്ത അനശ്വരരായ കഥാപാത്രങ്ങളാണ് ലോഹിയുടെ തൂലികയില്‍ നിന്നും പിറവികൊണ്ടത്. ലോഹിയുടെ മനുഷ്യർ നമുക്കെന്നും പ്രിയപ്പെട്ടതാണ്. നായകന്മാരും നായികമാരും എന്നുവേണ്ട ലോഹിയിൽ നിന്നും പിറവികൊണ്ട സകലമാന മനുഷ്യരും നമുക്ക് ഏറെ പ്രിയപ്പെട്ട ആരെല്ലാമോ ആണ്. ജീവിത സാഹചര്യങ്ങൾക്ക് മുന്നിൽ തോറ്റുപോയവരായിരുന്നു ലോഹിയുടെ നായകർ.

'തനിയാവർത്തന'ത്തിലെ ബാലൻ മാഷ്, 'കിരീട'ത്തിലെ സേതുമാധവൻ, 'ഭൂതക്കണ്ണാടി'യിലെ വിദ്യാധരൻ, 'അമര'ത്തിലെ അച്ചൂട്ടി, 'ഭരത'ത്തിലെ കല്ലൂർ ഗോപിനാഥൻ എന്നിവ ചില പേരുകൾ മാത്രം. നടൻമാരുടെ അഭിനയ മികവിനെ ഏറ്റവും നന്നായി പുറത്തെത്തിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ എഴുത്തുകൾ. പതിവ് വേഷങ്ങളിൽ തളച്ചിടപ്പെട്ട മമ്മൂട്ടിയും മോഹൻലാലും ലോഹിയുടെ കഥകളിലൂടെ അഭ്രപാളിയിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ചതിന് നാം സാക്ഷികളാണ്.

നിസഹായതയുടേത് കൂടിയായിരുന്നു ലോഹിതദാസിന്‍റെ എഴുത്തുകളെന്നും പറയാം. തനിയാവർത്തനം മുതൽ ഇങ്ങോട്ടുള്ള സിനിമകളില്‍ അത് പ്രകടമാണ്. അതേസമയം ഒന്നിൽപോലും മറ്റൊന്നിന്‍റെ ആവർത്തനമില്ലെന്നത് എഴുത്തുകാരന്‍റെ മികവാണ്.

പിതൃഭാവത്തിലുള്ള 'അമര'ത്തിലെ അച്ചുവും 'വാത്സല്യ'ത്തിലെ രാഘവൻ നായരും 'കൗരവറി'ലെ ആന്‍റണിയും നമുക്ക് മൂന്ന് കോണുകളില്‍ നിൽക്കുന്ന മൂന്ന് മനുഷ്യരാണ്. ബന്ധുക്കൾക്ക് വേണ്ടി ജീവിച്ച കഥാപാത്രങ്ങളായ മൂവരും ഒരവസരത്തിൽ അതേ ബന്ധുക്കളാൽ മാറ്റിനിർത്തപ്പെടുന്നുണ്ട്. എന്നിട്ടും ഒരു സാമ്യതയും പ്രേക്ഷകന് അനുഭവിപ്പെട്ടിട്ടില്ല.

ചേട്ടൻ മരിച്ച വിവരം അറിയിക്കാതെ സഹോദരിയുടെ വിവാഹ പന്തലിൽ പുറമെ കരുത്തനായി നിൽക്കേണ്ടിവന്ന 'ഭരത'ത്തിലെ കല്ലൂർ ഗോപിനാഥനും സ്വപ്‌നം കണ്ട ജീവിതം കൺമുന്നില്‍ തകർന്നടിഞ്ഞ 'കിരീട'ത്തിലെ സേതുമാധവനും മകനെ വിട്ടുകൊടുക്കേണ്ടി വന്ന് വേലക്കാരിയോട് മകനെപ്പോലെ തന്നെ സ്നേഹിക്കാൻ പറ്റുമോ എന്ന് നിസഹായനായി ചോദിക്കുന്ന 'ദശരഥ'ത്തിലെ രാജീവുമെല്ലാം ഒരു പടികൂടി കടന്ന് കാഴ്‌ചക്കാരില്‍ സങ്കടം നിറച്ചു. ലോഹമുരുക്കുന്ന മൂശാരിയുടെ കഥപറഞ്ഞ ഭരതന്‍റെ വെങ്കലവും മലയാളസിനിമ അന്നുവരെ കാണാത്ത അവതരണമായിരുന്നു പരിചയപ്പെടുത്തിയത്.

തിലകൻ, നെടുമുടിവേണു, മുരളി, ജഗതി, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, ഒടുവിൽ ഉണ്ണികൃഷ്‌ണൻ, മാള അരവിന്ദൻ, കുതിരവട്ടം പപ്പു, സിദ്ദീഖ്, മുകേഷ്, മനോജ്.കെ.ജയൻ, ഫിലോമിന തുടങ്ങിയവരുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ലോഹിതദാസിന്റെ സിനിമകൾ ഉണ്ടാകുമെന്നുറപ്പ്.

ലോഹിതദാസിന്‍റെ 'പെണ്ണുങ്ങളും' വേറിട്ട് നിൽക്കുന്നവരാണ്. ഒരുപക്ഷെ സിനിമയെ ഒറ്റയ്‌ക്ക് നയിക്കുന്ന നായികമാരായിരുന്നില്ല അവർ. എന്നാൽ നിർണായക ഘട്ടങ്ങളിലെ അവരുടെ സാന്നിധ്യവും തീക്ഷ്‌ണമായ നോട്ടങ്ങളും മലയാളിക്ക് പുത്തൻ അനുഭമായിരുന്നു. കന്മദത്തിലെ ഭാനുമതി(മഞ്ജുവാര്യർ), വെങ്കലത്തിലെ തങ്കമണി (ഉർവശി), ഭരതത്തിലെ ദേവിയും (ഉർവശി), കസ്‌തൂരിമാനിലെ പ്രിയംവദ (മീര ജാസ്‌മിൻ) വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭാവന (സംയുക്താവർമ്മ) അങ്ങനെ എത്രയെത്ര കരുത്തുറ്റ കഥാപാത്രങ്ങൾ.

'കന്മദ'ത്തിലെ ഭാനുമതിയെപ്പോലെ ഒരുപക്ഷെ ആഘോഷിക്കപ്പെട്ടിട്ടുണ്ടായിരിക്കില്ല ലോഹിയുടെ മറ്റ് കഥാപാത്രങ്ങൾ. എന്നാല്‍ ഏട്ടൻ മരിച്ച കല്ലൂർ ഗോപിനാഥനെ വീഴാതെ താങ്ങിനിർത്തുന്ന ഭരതത്തിലെ ദേവി പേറുന്ന സംഘർഷങ്ങൾ ചെറുതൊന്നുമല്ല. അശുഭമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ തളർന്ന് കരഞ്ഞുപോകുന്ന പെണ്ണുങ്ങളെ കുറിച്ച് പറയുന്ന അതേ കാലത്താണ് ഭരതത്തിൽ നേർവിപരീതമായി ദേവിയെ ലോഹി വാർത്തെടുത്തത്. പ്രിയംവദയും ഭാവനയും ഇതിൽ നിന്ന് വിഭിന്നമല്ല.

കഥാപാത്രങ്ങൾക്കിടയിൽ പ്രണയം പറഞ്ഞുപോകുന്നതിനും ലോഹിക്ക് തന്‍റെതായ വശ്യമായ ഒരു രീതിയുണ്ട്. മരം ചുറ്റി പ്രണയങ്ങളുടെ കാലത്ത് അതൊരു പുത്തൻ അനുഭവം തന്നെയാണ് സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. പ്രക്ഷുബ്‌ധമായ ജീവിതത്തിലേക്ക് താനേ ലയിച്ചു ചേരുന്ന പ്രണയങ്ങൾ, കഥയുടെ ഒഴുക്കിനിടയിൽ സ്വയമേവ കടന്നുവരുന്നവ, ഏച്ചുകെട്ടലുകൾ ഇല്ലാതെ അത് സ്‌ക്രീനിലേക്കും പകർത്തപ്പെട്ടു.

ഭാഗ്യലക്ഷ്‌മിക്ക് (സുനിത) വാറുണ്ണി (മമ്മൂട്ടി)യോട് തോന്നിയ പ്രണയം ആരാധനയിൽ നിന്ന് ഉടലെടുത്തതാണ്. 'കമലദള'ത്തിലെ നന്ദഗോപനോട് (മോഹൻലാൽ) മാളവികയ്ക്ക് (മോനിഷ) തോന്നിയ പ്രണയം കലയുമായും കലാകാരനുമായും ബന്ധപ്പെട്ടിരിക്കുന്നു. 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലെ റോയിക്ക് ഭാവനയോട് തോന്നിയ പ്രണയത്തിന്‍റെ അർഥ തലങ്ങളും വ്യത്യസ്‌തമാണ്. 'ധന'ത്തിൽ തങ്കത്തെ (ചാർമിള) കൂട്ടാൻ വരുമെന്ന് പറയുന്ന ഉണ്ണി (മോഹൻലാൽ) അവൾക്ക് പ്രണയത്തിനപ്പുറം രക്ഷകനായി മാറുന്നു. 'കന്മഥ'ത്തിൽ വിശ്വനാഥ(മോഹൻലാൽ)ന് ഭാനുമതി(മഞ്ജുവാര്യർ)യോട് തോന്നിയത് പശ്ചാത്താപത്തില്‍ നിന്നും ഉടലെടുത്ത പ്രണയമാണ്.

ജനനം, വളർച്ച, വിടവാങ്ങൽ: 1955 മേയ് 10ന് ആണ് ചാലക്കുടിക്കടുത്ത് മുരിങ്ങൂരില്‍ അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എകെ ലോഹിതദാസിന്‍റെ ജനനം. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയാണ് ലോഹിതദാസ് കലാരംഗത്തേയ്ക്ക് എത്തുന്നത്. ചെറുകഥകളിലൂടെ ആയിരുന്നു തുടക്കം.

പിന്നീട് നാടകത്തിലേക്ക്. എന്നാൽ തന്‍റെ ഉള്ളിൽ തികട്ടിവരുന്ന കഥകൾ പറയാന്‍ ഈ ക്യാന്‍വാസൊന്നും പോരായിരുന്നു ലോഹിക്ക്. ഒടുവിൽ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ലോഹിതദാസ് എത്തപ്പെട്ടു.

20 വര്‍ഷ കാലമാണ് ലോഹിതദാസ് മലയാള സിനിമയില്‍ ഉണ്ടായത്. ഇക്കാലയളവിൽ അദ്ദേഹത്തിൽ നിന്നും മലയാള സിനിമയ്‌ക്ക് ലഭിച്ചത് 47 ചിത്രങ്ങളാണ്. 47 ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി, 12 ചിത്രങ്ങള്‍ സംവിധാനവും ചെയ്‌തു അദ്ദേഹം.

ലോഹിതദാസ് ആദ്യമെഴുതിയ നാടകം 'സിന്ധു ശാന്തമായി ഒഴുകുന്നു' ആയിരുന്നു. ആദ്യ നാടകത്തിലൂടെ തന്നെ സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡും ലോഹിക്ക് ലഭിച്ചു. തനിയാവര്‍ത്തം എന്ന ചിത്രത്തിന്‍റെ തിരക്കഥ രചയിതാവായാണ് മലയാള സിനിമയിലേക്ക് അദ്ദേഹം കടന്നുവരുന്നത്, പ്രൗഡഗംഭീരമായ തുടക്കം. തുടർന്ന് അമരം, വാത്സല്യം, ഭൂതക്കണ്ണാടി, കിരീടം, ചെങ്കോല്‍, ഭരതം, കമലം, കന്‍മദം എന്നിങ്ങനെ മലയാളികൾ എന്നെന്നും ഓർക്കുന്ന ഒരുപിടി മികച്ച സിനിമകൾ പിന്നാലെയെത്തി.

എഴുതാപ്പുറങ്ങൾ, ആധാരം, മുക്തി, സസ്നേഹം, കുടുംബപുരാണം, മാലയോഗം, മുദ്ര, ജാതകം, ധനം, കമലദളം, കൗരവർ, ചെങ്കോൽ, തൂവൽക്കൊട്ടാരം, സല്ലാപം, ജോക്കർ, മാഹായാനം ലോഹിയുടെ തൂലിക ചലിച്ചുകൊണ്ടേയിരുന്നു. എഴുതുന്നവയെല്ലാം ഹിറ്റാവുകയോ നിരൂപക പ്രശംസ നേടുകയോ ചെയ്‌തതിന് കാലം സാക്ഷിയാണ്.

എഴുത്തുകാരനായി തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് അദ്ദേഹം സംവിധായക കുപ്പായമണിയുന്നതും. 1997 ൽ പുറത്തുവന്ന 'ഭൂതക്കണ്ണാടി'യിലൂടെ സംവിധായകനായി അരങ്ങേറ്റം ഗംഭീരമാക്കിയ ലോഹി പിന്നീട് 'കാരുണ്യം, കന്മദം, സൂത്രധാരൻ, അരയന്നങ്ങളുടെ വീട്, ജോക്കർ, ചക്കരമുത്ത്, നിവേദ്യം' എന്നീ ചിത്രങ്ങളും സംവിധാനം ചെയ്‌തു. മഞ്ജുവാര്യർ, മീരാ ജാസ്മിൻ, ഭാമ, വിനു മോഹൻ, കലാഭവൻ മണി മുതലായ പ്രതിഭകളേയും അദ്ദേഹം മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തി. ഒരു ദേശീയ പുരസ്‌കാരവും ആറ് സംസ്ഥാന പുരസ്‌കാരങ്ങളും 14 ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

2009 ജൂൺ 28ന് തന്‍റെ അമ്പത്തിനാലാമത്തെ വയസിലാണ് ഇനിയും പറയാൻ എത്രയോ കഥകൾ ബാക്കിവച്ച് ലോഹിതദാസ് എന്ന അതുല്യ പ്രതിഭ ജീവിതത്തോട് വിട പറഞ്ഞത്. ഇന്നും പച്ചയായി നിൽക്കുന്ന കഥാപാത്രങ്ങളിലൂടെ അനുദിനം ലോഹി ഓർമിക്കപ്പെടുന്നു.

also read: തനിയാവർത്തനവും ലോഹി എൻട്രിയും; 33വർഷങ്ങളിലൂടെ ജീവിക്കുമ്പോൾ....

also read: മഹാഗുരുവിന് ഓര്‍മകളുടെ മഴനാരുകളാൽ അർച്ചന : ലോഹിക്ക് സ്‌മരണാഞ്ജലി

also read: 'സേതുമാധവനോട് കുറച്ച് കരുണ കാണിക്കാമായിരുന്നു...' മനോഹരമായ എഴുത്തുമായി വിജയ്‌ശങ്കര്‍ ലോഹിതദാസ്

also read: ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.