ETV Bharat / entertainment

69th National Film Award Best Actor Allu Arjun ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടനായി അല്ലു അർജുൻ

69th National Film Awards 2023 'പുഷ്‌പ' എന്ന ചിത്രത്തിലൂടെയാണ് 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ അല്ലു അർജുൻ മുത്തമിട്ടത്.

author img

By ETV Bharat Kerala Team

Published : Aug 24, 2023, 5:54 PM IST

Updated : Aug 24, 2023, 6:36 PM IST

Etv Bharatnational film award best actor  69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം  69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു  ദേശീയ ചലച്ചിത്ര പുരസ്‌കാരം  National Film Award Best Actor  National Film Award  National Film Awards 2023  2023 National Film Awards  മികച്ച നടൻ  Best Actor  National Film Awards 2021  2021 National Film Awards  അല്ലു അർജുൻ  Allu Arjun
Etv BharatNational Film Award Best Actor Allu Arjun

ഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു (69th National Film Awards 2023). അല്ലു അർജുൻ (Allu Arjun) ആണ് മികച്ച നടൻ. 'പുഷ്‌പ' എന്ന ചിത്രത്തിലൂടെയാണ് തെലുഗു സൂപ്പർ സ്റ്റാർ അല്ലു അർജുൻ രാജ്യത്തെ മികച്ച നടനായി മാറിയത്. 2021ല്‍ റിലീസായ ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

അല്ലു അർജുന്‍റെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. സുകുമാറിന്‍റെ സംവിധാനത്തിൽ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്‌ത 'പുഷ്‌പ : ദി റൈസി'ൽ (Pushpa: The Rise - Part 1) വ്യത്യസ്‌തമായ രൂപത്തിലും ഭാവത്തിലുമാണ് അല്ലു അർജുൻ എത്തിയത്. രശ്‌മിക മന്ദാന നായികയായ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിലും പ്രധാന വേഷത്തിലുണ്ട്.

സമീപകാല ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം ഹൈപ്പുണ്ടാക്കിയ ചിത്രം കൂടി ആയിരുന്നു അല്ലു അര്‍ജുന്‍റെ 'പുഷ്‌പ : ദി റൈസ്‌'. 'പുഷ്‌പ'യിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാന്‍ അല്ലു അര്‍ജുന് സാധിച്ചു. ഇപ്പോഴിതാ താരത്തെ തേടി ദേശീയ പുരസ്‌കാരവും എത്തിയിരിക്കുകയാണ്.

അതേസമയം മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രണ്ട് പേർക്കാണ് ലഭിച്ചത്. സഞ്ജയ് ലീല ബൻസാലി (Sanjay Leela Bhansali) സംവിധാനം ചെയ്‌ത 'ഗംഗുഭായ് കത്യവാടി' (Gangubai Kathiawadi) എന്ന ചിത്രത്തിലൂടെ ആലിയ ഭട്ടും (Alia Bhatt) 'മിമി' (Mimi) എന്ന ചിത്രത്തിലൂടെ കൃതി സനോണും (Kriti Sanon) ആണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം പങ്കിട്ടത്. മുന്‍ ഐഎസ്ആര്‍ഒ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ റോക്കറ്റ്ട്രി; ദി നമ്പി എഫക്‌ട് (Rocketry: The Nambi Effect) ആണ് മികച്ച ഫീച്ചര്‍ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. നടന്‍ ആര്‍ മാധവനാണ് (R Madhavan) ഈ ചിത്രം സംവിധാനം ചെയ്‌തത്. ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തിയതും അദ്ദേഹം തന്നെയാണ്. മറാത്തി ചിത്രം ഗോദാവരിയരലൂടെ നിഖില്‍ മഹാജനാണ് മികച്ച സംവിധായകനായത്.

ആർ മാധവന്‍, ജോജു ജോര്‍ജ് (Joju George), ബിജു മേനോന്‍ (Biju Menon), അനുപം ഖേർ (Anupam Kher) എന്നിവരും മികച്ച നടനുള്ള മത്സരത്തിന്‍റെ അവസാന ലാപ്പിൽ ഉണ്ടായിരുന്നു. നമ്പി നാരായണന്‍റെ ജീവിത കഥ പറഞ്ഞ 'റോക്കട്രി: ദി നമ്പി ഇഫക്‌ട്' എന്ന സിനിമയിലൂടെയാണ് മാധവന്‍ മികച്ച നടനുള്ള പുരസ്‌കാര സാധ്യത പട്ടികയില്‍ ഇടംപിടിച്ചത്. 'നായാട്ട്' (Nayattu) എന്ന സിനിമയിലൂടെ ജോജു ജോര്‍ജും 'ആര്‍ക്കറിയാം' എന്ന സിനിമയിലൂടെ ബിജു മേനോനും മത്സര രംഗത്തുണ്ടായി. വിവേക് അഗ്‌നിഹോത്രിയുടെ 'കശ്‌മീര്‍ ഫയല്‍സി'ലെ പ്രകടനത്തിലൂടെയാണ് അനുപം ഖേറിന്‍റെ പേര് സാധ്യത പട്ടികയില്‍ ഉയർന്നത്.

READ MORE: National Film Awards Best Actress 'കത്യവാടിയിലെ റാണി'യായുള്ള പകര്‍ന്നാട്ടം; മികച്ച നടിയായി ആലിയ ഭട്ട്

Last Updated : Aug 24, 2023, 6:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.