ETV Bharat / entertainment

'3 മിനിറ്റിൽ 184 സെൽഫി' വേൾഡ് റെക്കൊഡിട്ട് അക്ഷയ് കുമാർ - driving licens hindiremake

ഫെബ്രുവരി 24 ന് പുറത്തിറങ്ങാനിരിക്കുന്ന തൻ്റെ പുതിയ ചിത്രമായ 'സെൽഫി'.യുടെ ഭാഗമായി 3മിനിറ്റിൽ 184 സെൽഫിയെടുത്ത് ഗിന്നസ് വേൾഡ് റെക്കോഡിട്ടിരിക്കുകയാണ് ബൊളീവുഡ് നടൻ അക്ഷയ് കുമാർ

three minutes world record  Actor Akshay Kumar  Akshay Kumar  world record  184 selfies  Selfie  Guinness World Record  akshay kumar Guinness World Record  akki Guinness World Record  akki  184 selfies within three minutes  3 മിനിറ്റിൽ 184 സെൽഫി  184 സെൽഫി  അക്ഷയ് കുമാർ  വേൾഡ് റെക്കൊഡിട്ട് അക്ഷയ് കുമാർ  സെൽഫി  3മിനിറ്റിൽ 184 സെൽഫിയെടുത്ത് ഗിന്നസ്  ഡ്രൈവിംഗ് ലൈസൻസ്  മുംബൈ  driving licens hindiremake  selfi malayalam movie remake
'3 മിനിറ്റിൽ 184 സെൽഫി' വേൾഡ് റെക്കൊഡിട്ട് അക്ഷയ് കുമാർ
author img

By

Published : Feb 23, 2023, 7:29 AM IST

മുംബൈ: മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫികൾ (സെൽഫ് പോർട്രെയ്‌റ്റ് ഫോട്ടോഗ്രാഫുകൾ) എടുത്ത് ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചിരിക്കുകയാണ് ബോളീവുഡ് നടൻ അക്ഷയ് കുമാർ. തൻ്റെ വരാനിരിക്കുന്ന ചിത്രമായ 'സെൽഫി'യുടെ പ്രമോഷനിൽ ആരാധകരുമായി മുംബൈയിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ താരം മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫിയാണ് എടുത്തത്. നടൻ്റെ ചിത്രം 'സെൽഫി' ഫെബ്രുവരി 24ന് റിലീസിന് തയ്യാറെടുക്കുകയാണ്. 2018 ജനുവരി 22ന് കാർണിവൽ ഡ്രീം ക്രൂയിസ് കപ്പലിൽ ജെയിംസ് സ്മിത്തിൻ്റെ (യുഎസ്എ) മൂന്ന് മിനിറ്റിനുള്ളിൽ 168 സെൽഫികൾ എന്ന ലോക റെക്കോർഡാണ് ബോളിവുഡ് താരം തകർത്തത്.

നേരത്തെ 2015ൽ ലണ്ടനിൽ സാൻ ആൻഡ്രിയാസിൻ്റെ പ്രീമിയറിൽ മൂന്ന് മിനിറ്റിനുള്ളിൽ 105 സെൽഫികളുമായി ഗ്‌ളോബൽ ഐക്കണും ഹോളിവുഡ് നടനുമായ ഡ്വെയ്ൻ ജോൺസൺ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. തൻ്റെ ആരാധകരോട് സംസാരിക്കുമ്പോൾ അക്കി(അക്ഷയ് കുമാർ) വളരെ ആവേശഭരിതനായിരുന്നു. ഇത് എല്ലായ്പ്പോഴും അദ്ദേഹത്തെ നിരുപാധികം പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്‌ത ആരാധകരോടുള്ള അദ്ദേഹത്തിൻ്റെ പ്രത്യേക ആദരവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

'ഈ അതുല്യമായ ലോക റെക്കോഡ് തകർത്തതിലും ഈ നിമിഷം എൻ്റെ ആരാധകരുമായി പങ്കിടുന്നതിലും ഞാൻ ഏറെ ആഹ്‌ളാദിക്കുന്നു! ഞാൻ ഇതുവരെ നേടിയതും എൻ്റെ ജീവിതത്തിലെ ഈ നിമിഷത്തിൽ ഞാൻ നിൽക്കുന്ന സ്ഥാനവും എല്ലാം ലോകമെമ്പാടുംമുള്ള എൻ്റെ ആരാധകരുടെ നിരുപാധികമായ സ്നേഹവും പിന്തുണയും കൊണ്ടാണ്.' മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത് അക്ഷയ് പറഞ്ഞു.

100ലധികം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അക്ഷയ് കുമാർ ഏകദേശം 30 വർഷമായി ബോളിവുഡിൽ ഉണ്ട്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും രണ്ട് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അക്ഷയ് കുമാർ നേടിയിട്ടുണ്ട്. 2009-ൽ ഇന്ത്യ ഗവൺമെൻ്റിൽ നിന്ന് ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച 2019 ലെ മലയാളം കോമഡി ഡ്രാമയായ 'ഡ്രൈവിംഗ് ലൈസൻസ്' എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഈ സെൽഫി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.