ETV Bharat / entertainment

പുതിയ അതിഥിയെകാത്ത് ബ്രിട്‌നി സ്‌പിയേഴ്‌സ്; സന്തോഷം പങ്ക് വെച്ചത് ഇന്‍സ്‌റ്റഗ്രാമിലൂടെ - സാം അസ്‌ഗര്‍

2021-ലാണ് ബ്രിട്‌നിയും ചലച്ചിത്രതാരം സാം അസ്‌ഗറുമായുള്ള വിവാഹനിശ്ചയം നടന്നത്

Britney Spears announces pregnancy  Britney Spears pregnancy  Britney Spears Sam Asghari baby  Britney Spears latest news  ബ്രിട്‌നി സ്‌പിയേഴ്‌സ്  സാം അസ്‌ഗര്‍  സ്ലമ്പര്‍ പാര്‍ടി
പുതിയ അതിഥിയെകാത്ത് ബ്രിട്‌നി സ്‌പിയേഴ്‌സ്;സന്തോഷം പങ്ക് വെച്ചത് ഇന്‍സ്‌റ്റഗ്രാമിലൂടെ
author img

By

Published : Apr 12, 2022, 12:18 PM IST

വാഷിംഗ്‌ടണ്‍: തന്‍റെ മൂന്നാം കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങി അമേരിക്കന്‍ പോപ്പ് ഗായിക ബ്രിട്‌നി സ്‌പിയേഴ്‌സ്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം സന്തോഷവിവരം ആരാധകരുമായി പങ്ക് വെച്ചത്. മുന്‍വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം 2021ലാണ് ബ്രിട്‌നിയും ചലച്ചിത്രതാരം സാം അസ്‌ഗറുമായുള്ള വിവാഹനിശ്ചയം നടന്നത്.

മുന്‍ പ്രസവസശേഷം നീണ്ടകാലത്തോളം വിഷാദരേഗത്തിന് അടിമപ്പെട്ട ബ്രിട്‌നിക്ക് ഈ പ്രസവവും കഠിനമായേക്കാമെന്ന അഭിപ്രായമാണുള്ളത്. ഡാന്‍സറായിരുന്ന കെവിന്‍ ഫെഡര്‍ലൈനായിരുന്നു ബ്രിട്‌നിയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.

2016-ല്‍ സ്ലമ്പര്‍ പാര്‍ടി എന്ന ഗാനത്തിന്‍റെ വീഡിയോ ചിത്രീകരണത്തിനിടെയാണ് ബ്രിട്‌നിയും, അസ്‌ഗറും തമ്മില്‍ കണ്ടുമുട്ടുന്നത്. തങ്ങളുടെ വിവാഹനിശ്ചയത്തിന്‍റെ വിവരങ്ങള്‍ 2021 സെപ്റ്റംബറിലാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത്‌വിട്ടത്.

Also read: അമ്മ ആകാന്‍ ഒരുങ്ങി പ്രണിത; ഭര്‍ത്താവിന്‌ സര്‍പ്രൈസുമായി നടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.