ETV Bharat / entertainment

'ബ്രേക്കിങ് ബാഡ്' താരം മാർക്ക് മാർഗോലിസ് വിടവാങ്ങി - breaking bad actor mark Margolis

'ബ്രേക്കിങ് ബാഡ്', 'ബെറ്റർ കോൾ സൗൾ' സീരീസുകളില്‍ വീൽ ചെയറിൽ ഇരുന്ന് കാണികളെ ഭയപ്പെടുത്തിയ 'ഡോൺ' ഹെക്‌ടർ സലാമങ്ക ഇനിയില്ല.

Breaking Bad  Actor Mark Margolis passed away  Actor Mark Margolis dies  Actor Mark Margolis  ബ്രേക്കിംഗ് ബാഡ്  ബെറ്റർ കോൾ സൗൾ  Better Call Saul  മാർക്ക് മാർഗോലിസ്  മാർക്ക് മാർഗോലിസ് വിടവാങ്ങി  ഡോൺ ഹെക്‌ടർ സലാമങ്ക ഇനിയില്ല  ഡോൺ ഹെക്‌ടർ സലാമങ്ക  don Hector Salamanca
Actor Mark Margolis passed away
author img

By

Published : Aug 5, 2023, 6:26 PM IST

ലോസ് ഏഞ്ചൽസ്: 'ബ്രേക്കിങ് ബാഡ്' (Breaking Bad), 'ബെറ്റർ കോൾ സൗൾ' (Better Call Saul) തുടങ്ങിയ സീരീസുകളില്‍ വീൽ ചെയറിൽ ഇരുന്ന് കാണികളെ ഭയപ്പെടുത്തിയ 'ഡോൺ' ഹെക്‌ടർ സലാമങ്ക ഇനിയില്ല. നിശബ്‌ദനായിരുന്നും പ്രേക്ഷകരെ ഭയപ്പെടുത്തിയ 'ഹെക്‌ടർ സലാമങ്ക'യായി അസാമാന്യ പ്രകടനം കാഴ്‌ചവച്ച മാർക്ക് മാർഗോലിസ് (Mark Margolis) അന്തരിച്ചു. 83 വയസായിരുന്നു.

അസുഖത്തെ തുടർന്ന് ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർഗോലിസ് വ്യാഴാഴ്‌ചയാണ് വിടവാങ്ങിയത്. മരണ സമയത്ത് ഭാര്യയും മകനും അദ്ദേഹത്തിന്‍റെ ഒപ്പം ഉണ്ടായിരുന്നു. 'ബ്രേക്കിങ് ബാഡ്' താരം ബ്രയാൻ ക്രാൻസ്റ്റൺ (Bryan Cranston) മുതിർന്ന താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തി. "ഒരു സുഹൃത്തിന്‍റെ വിയോഗത്തെ കുറിച്ച് അറിഞ്ഞതിൽ ഞാൻ വളരെ ദുഃഖിതനാണ്'- ഇൻസ്റ്റഗ്രാമിൽ ബ്രയാൻ ക്രാൻസ്റ്റൺ കുറിച്ചു.

"മാർക്ക് മാർഗോലിസ് ഒരു നല്ല നടനും നല്ല മനുഷ്യനുമായിരുന്നു. സെറ്റിന് പുറത്ത് തമാശ പറഞ്ഞ് രസിപ്പിക്കുന്ന താരം സെറ്റിൽ ഭയപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ചവയ്‌ക്കാറ്'- 'ബെറ്റർ കോൾ സോൾ' എന്ന സ്‌പിൻ-ഓഫ് സീരീസിലെ താരം ബോബ് ഒഡെൻകിർക്ക് (Bob Odenkirk) മാർഗോലിസിന്‍റെ 'ശക്തമായ സ്‌ക്രീൻ സാന്നിധ്യ'ത്തെ അനുസ്‌മരിച്ചു.

READ ALSO: ലോകം മറക്കാത്ത ബ്ലാക്ക് പാന്തർ ; ഇതിഹാസം കൺമറഞ്ഞിട്ട് ഒരു വർഷം

"ബ്രേക്കിങ് ബാഡ്" ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട്, അപാരമായ കഴിവുള്ള മാർക്ക് മാർഗോലിസിനെ പ്രശംസിച്ചും അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നും രംഗത്തെത്തി. തന്‍റെ കണ്ണുകളും ഒരു മണിയും വളരെ കുറച്ച് വാക്കുകളും കൊണ്ട് ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും അവിസ്‌മരണീയമായ കഥാപാത്രങ്ങളിലൊന്നായി ഹെക്‌ർ സലാമങ്കയെ മാർക്ക് മാർഗോലിസ് മാറ്റിയെന്ന് അവർ കുറിച്ചു.

മയക്കുമരുന്ന് കടത്തുന്ന സലാമങ്ക കുടുംബത്തിലെ ഗോത്ര പിതാവിനെയാണ് സീരീസിൽ മർഗോലിസ് അവതരിപ്പിച്ചത്. എതിരാളി നൽകിയ വിഷം കഴിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന് സ്‌ട്രോക്ക് സംഭവിക്കുകയാണ്. പിന്നീട് വിരൽ കൊണ്ട് ഒരു മണിയിൽ തട്ടിയാണ് ഈ കഥാപാത്രം ആശയവിനിമയം നടത്തുന്നത്. സീരീസിലെ ഇദ്ദേഹത്തിന്‍റെ പ്രകടനം മികച്ച പ്രതികരണമാണ് നേടിയത്. കൂടാതെ 'ബ്രേക്കിങ് ബാഡ്' ചിത്രത്തിലെ പ്രകടനത്തിലൂടെ 2012ൽ എമ്മി (Emmy) പുരസ്‌കാരത്തിനും അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടു.

1939ൽ ഫിലാഡൽഫിയയിൽ ആണ് മർഗോലിസിന്‍റെ ജനനം. പിന്നീട് അഭിനയ മോഹവുമായി മാർഗോലിസ് ന്യൂയോർക്കിലേക്ക് കുടിയേറി. ഒരു സ്വഭാവ നടനെന്ന നിലയിൽ അഭിനയ ലോകത്ത് വിജയകരമായ ഒരു കരിയർ കെട്ടിപ്പടുത്താൻ അദ്ദേഹത്തിനായി. 'സ്‌കാർഫേസ്' (Scarface), 'ഏസ് വെഞ്ചുറ: പെറ്റ് ഡിറ്റക്റ്റീവ്' (Ace Ventura: Pet Detective), 'ബ്ലാക്ക് സ്വാൻ' (Black Swan), കൂടാതെ എച്ച്ബിഒ സീരീസ് 'ഓസ്' (HBO series Oz) തുടങ്ങിയ ചിത്രങ്ങളിലെ സപ്പോർട്ടിങ് റോളുകളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

READ ALSO: ഫ്രൻഡ്സിലെ ഗെന്‍തറിന് വിട.... ആദരാഞ്ജലിയുമായി ചലച്ചിത്ര ലോകം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.