തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ വർഷത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് തിരുവനന്തപുരം സിറ്റിങ് എം പി യും യു ഡി എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റിപ്പോയ ചരിത്രമാണ് ഭൂരിഭാഗം ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളിലുമുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയും എല്‍ ഡി എഫും തമ്മില്‍ കടുത്ത മത്സരമാണുണ്ടായത്. വോട്ടെണ്ണല്‍ നടപടികള്‍ സുതാര്യമായ രീതിയില്‍ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനിലും സര്‍ക്കാരിലും പൂര്‍ണവിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.