തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ നടന്ന കല്ലേറില്‍ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് പരിക്കേറ്റു. രമ്യ ഹരിദാസ് സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. പരിക്കേറ്റ രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറില്‍ വാഹനത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു. സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കല്ലേറുണ്ടായത്. സംഘര്‍ഷത്തിനിടെ ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസന്നനും പരിക്കേറ്റു. അദ്ദേഹത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; രമ്യ ഹരിദാസിന് പരിക്ക് - കല്ലേറ്
രമ്യ ഹരിദാസ് സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് പരിക്കേറ്റു.
![കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; രമ്യ ഹരിദാസിന് പരിക്ക്](https://etvbharatimages.akamaized.net/etvbharat/images/768-512-3069501-thumbnail-3x2-remya.jpg?imwidth=3840)