കൊച്ചി: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന നേതൃത്വം വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്ന് ബിജെപി സംസ്ഥാന സമിതി യോഗം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ നിർണായക മുന്നേറ്റം നടത്താൻ കഴിയുമെന്നും ഒന്നിലധികം സീറ്റുകളിൽ വിജയമുണ്ടാകുമെന്നും കൊച്ചിയിൽ ചേർന്ന യോഗം വിലയിരുത്തി. തൃശ്ശൂരിൽ സുരേഷ് ഗോപിയെ നേരത്തെ നിർണയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജനങ്ങളില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
കൊല്ലത്തും വടകരയിലും ദുർബലരായ സ്ഥാനാർഥികളെ നിർത്തി യുഡിഎഫിന് വോട്ടു മറിച്ചു എന്ന ആരോപണവും യോഗത്തിൽ ചർച്ചയായി. പത്താം തീയതി മുതൽ പതിനേഴാം തീയതി വരെ മണ്ഡലങ്ങളിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.