ETV Bharat / elections

കണ്ണൂരിലെ കള്ളവോട്ട്; ഒമ്പത് ലീഗുകാർക്കെതിരെ കേസെടുക്കും - തിരഞ്ഞെടുപ്പ് കമ്മീഷൻ

സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കണ്ണൂരിലെ കള്ളവോട്ട്
author img

By

Published : May 10, 2019, 4:07 PM IST

Updated : May 10, 2019, 7:23 PM IST

തിരുവനന്തപുരം: കണ്ണൂരിലെ പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർമാർ റിപ്പോർട്ട് നൽകിയതായി മീണ അറിയിച്ചു. തളിപറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള യുപിഎസിൽ 12 വോട്ടുകൾ ലീഗ് പ്രവർത്തകർ ഒന്നിലേറെ തവണ ചെയ്തു. ഇത്തരത്തിൽ വോട്ടുചെയ്ത 9 പേർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 171 വകുപ്പ് അനുസരിച്ച് കേസെടുക്കും. ധർമ്മടം മണ്ഡലത്തിലെ അമ്പത്തിരണ്ടാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന് ആരോപണവും ശരിയെന്ന് തെളിഞ്ഞു.

പാമ്പുരുത്തിയിൽ പ്രിസൈഡിങ്ങ് ഓഫീസർ, പോളിങ് ഓഫീസർ, മൈക്രോ ഒബ്സർവ്വർ എന്നിവരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. ജനപ്രാതിനിധ്യ നിയമം 134 വകുപ്പനുസരിച്ച് ഇവർക്കെതിരെയും അച്ചടക്ക നടപടി ശുപാർശ ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതി മതി നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. അബ്ദുൽസലാം, മർസദ്, ഉനിയാസ് എന്നിവർ രണ്ടുതവണയും കെ മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുൽസലാം, സാദിഖ് കെ പി, ഷമൽ, മുബഷീർ എന്നിവർ ഓരോ വോട്ടും ചെയ്തുവെന്നാണ് ജില്ലാകളക്ടർ കണ്ടെത്തിയത്. ഇവരെ വിളിച്ചുവരുത്തി ജില്ലാ കളക്ടർ തെളിവെടുത്തിരുന്നു. ഇവിടെ പോളിങ് ഏജൻറ് എതിർപ്പ് അറിയിച്ചെങ്കിലും, പ്രിസൈഡിങ് ഓഫീസർ ഇടപെടാൻ തയ്യാറായില്ലെന്ന് വ്യക്തമായിട്ടുണ്ട്. ധർമ്മടത്ത് ബൂത്ത് നമ്പർ 47 ലെ വോട്ടർ ആയ സായൂജ് ബൂത്ത് നമ്പർ 52 ഇൽ വോട്ട് ചെയ്തതായി കണ്ടെത്തി എത്തി. സായൂജിനെ സഹായിച്ച ആൾ എന്നു കരുതുന്ന മുഹമ്മദ് ഷാഫിയുടെ യുടെ പങ്ക് അന്വേഷിക്കാൻ പോലീസിനോട് ആവശ്യപ്പെടുമെന്ന് പോലീസിനോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മുഖ്യ തെരഞ്ഞെടുപ്പ് അറിയിച്ചു.

Intro:Body:Conclusion:
Last Updated : May 10, 2019, 7:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.