ETV Bharat / elections

ചാലക്കുടിയില്‍ ബെന്നി ബെഹന്നാനുമായി തുറന്ന പോരിന് ട്വന്‍റി-20 - ചാലക്കുടി

ട്വന്‍റി-20 ക്രിക്കറ്റിലാണെന്നും ഒരു പഞ്ചായത്ത് വിചാരിച്ചാല്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും ബെന്നി ബെഹന്നാന്‍ പരിഹസിച്ചിരുന്നു

ബെന്നി ബെഹന്നാന്‍
author img

By

Published : Apr 16, 2019, 2:06 PM IST

Updated : Apr 16, 2019, 5:47 PM IST

ചാലക്കുടിയില്‍ ബെന്നി ബെഹന്നാനുമായി തുറന്ന പോരിന് ട്വന്‍റി-20

കൊച്ചി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹന്നാനും കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്‍റി-20 യും തമ്മിലുള്ള പോര് മുറുകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിറ്റെക്സിന്‍റെ ഉടമസ്ഥതയിലുള്ള ട്വന്‍റി - 20 എത്രത്തോളം നിര്‍ണായകമാകുമെന്ന ചോദ്യത്തിന് അത് ക്രിക്കറ്റിലാണെന്നും ഒരു പഞ്ചായത്ത് വിചാരിച്ചാല്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും ബെന്നി ബെഹന്നാന്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ ഇതിന്‍റെ ദൃശ്യങ്ങള്‍ സഹിതമുള്ള ട്രോള്‍ വീഡിയോയാണ് ട്വന്‍റി-20 പുറത്തിറക്കിയത്. ബെന്നി ബെഹന്നാന് തെരഞ്ഞെടുപ്പിലൂടെ മറുപടി കൊടുക്കുമെന്ന് ട്വന്‍റി-20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് തുറന്നടിച്ചു.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ട്വന്‍റി-20 തീരുമാനിച്ചെങ്കിലും നീക്കം പാളി. ഇതിന് പിന്നാലെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പരസ്യ നിലപാടുമായി ഇവര്‍ രംഗത്തെത്തിയത്. ബെന്നി ബെഹന്നാന് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് കിഴക്കമ്പലത്ത് പ്രതിഷേധ പ്രകടനവും നടന്നിരുന്നു. സ്ഥാനാര്‍ഥിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ കമ്പനിയും സ്ഥാനാര്‍ഥിയും തമ്മിൽ മുൻ വൈരാഗ്യമുണ്ടെന്ന വാദവും ഉയരുന്നുണ്ട്.

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനുമായി കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന  ട്വന്റി-20 യുമായി തുറന്ന പോരിന്. പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ പെരുമ്പാവൂരിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പരിഹസിച്ചതാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന കിറ്റെക്സ് കമ്പനിയുടെ നേതൃത്വത്തിലുള്ള ട്വന്റി - 20യെ ചൊടിപ്പിച്ചത്. ഇവർ തമ്മിൽ മുൻ വൈരാഗ്യം നില നിൽക്കുന്നതാണെന്ന് ഒരു കൂട്ടർ പറയുന്നു. ഇലക്ഷനെ ട്വന്റി-20 എത്രത്തോളം ബാധിക്കുമെന്ന  ചോദ്യത്തിന്  ട്വൻറി-20 അത് ക്രിക്കറ്റിലാണെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്ത് വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നുമാണ് ബെന്നി ബഹന്നാന്റെ പരിഹാസം ഇതിന്റെ ദൃശ്യങ്ങൾ സഹിതമാണ് വീഡിയോ ട്രോളിലൂടെ ട്വന്റി ട്വന്റി പുറത്തിറക്കുകയും ചെയ്തു. കൂടാതെ ട്വൻറി-20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഇലക്ഷന്  മറുപടി കൊടുക്കുമെന്നും തുറന്നടിച്ചു. 
ആദ്യം മത്സര  രംഗത്ത് സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് നിർത്തിയില്ല. പിന്നീട് ബന്നി ബഹനാനെ തോൽപ്പിക്കാനുള്ള പദ്ധതിക്കാണ് ട്വന്റി-20 ഊന്നൽ നൽകിയത്.

വിഷ്വൽ വാട്സപിൻ
Last Updated : Apr 16, 2019, 5:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.