ഉത്തരാഖണ്ഡില്‍ പോളിങ് ബൂത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ച 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ നാല് ബിജെപി നേതാക്കളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലാണ് ഉത്തരാഖണ്ഡിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമം നടന്നത്. പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശമുണ്ട്.
ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭാ മണ്ഡലത്തിലേക്കുളള തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. തെരഞ്ഞെടുപ്പില്‍ 58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മെയ് 23 നാണ് വോട്ടെണ്ണൽ നടക്കുന്നത്