ഡല്‍ഹി: റമദാൻ വ്രതം കണക്കിലെടുത്ത് പോളിങ് സമയം മാറ്റണമെന്ന അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പോളിങ് സമയം പുലർച്ചെ നാലര മുതൽ തുടങ്ങണമെന്നായിരുന്നു ആവശ്യം. കൊടും ചൂടില്‍ വോട്ട് ചെയ്യാനെത്തുന്നത് കൊടുംചൂടില്‍ വോട്ട് ചെയ്യാനെത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കാണിച്ചായിരുന്നു പരാതിക്കാര്‍ കമ്മീഷനെ സമീപിച്ചത്. അഭിഭാഷകരായ മുഹമ്മദ് നിസാമുദ്ദീൻ പാഷ, ആസാദ് ഹയാത്ത് എന്നിവരാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയത്.
പരാതിയില്‍ ഇടപെടലാവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് വിട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. മെയ് 6, മെയ് 12, മെയ് 19 തീയതികളിലായി 169 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇനി ബാക്കിയുള്ളത്.