ഭോപ്പാൽ: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കറെയ്ക്കെതിരെ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രഗ്യീ സിങ് ഠാക്കൂറിന്‍റെ പ്രസ്താവനയിൽ അന്വേഷണം ആരംഭിച്ചതായി മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എൽ കാന്ത് റാവു അറിയിച്ചു.
-
Madhya Pradesh Chief Electoral Officer: Complaint received against BJP Lok Sabha candidate for Bhopal, Pragya Singh Thakur, for her comments on 26/11 martyr (former Mumbai ATS Chief Hemant Karkare). Cognizance taken. The matter is under enquiry. (File pic of Pragya Singh Thakur) pic.twitter.com/CiHl0a1WgD
— ANI (@ANI) April 19, 2019 " class="align-text-top noRightClick twitterSection" data="
">Madhya Pradesh Chief Electoral Officer: Complaint received against BJP Lok Sabha candidate for Bhopal, Pragya Singh Thakur, for her comments on 26/11 martyr (former Mumbai ATS Chief Hemant Karkare). Cognizance taken. The matter is under enquiry. (File pic of Pragya Singh Thakur) pic.twitter.com/CiHl0a1WgD
— ANI (@ANI) April 19, 2019Madhya Pradesh Chief Electoral Officer: Complaint received against BJP Lok Sabha candidate for Bhopal, Pragya Singh Thakur, for her comments on 26/11 martyr (former Mumbai ATS Chief Hemant Karkare). Cognizance taken. The matter is under enquiry. (File pic of Pragya Singh Thakur) pic.twitter.com/CiHl0a1WgD
— ANI (@ANI) April 19, 2019
ഹേമന്ത് കര്‍ക്കറെയെ താന്‍ ശപിച്ചിരുന്നു എന്നും അതിനുശേഷം രണ്ട് മാസത്തിനുള്ളിൽ കർക്കറെ കൊല്ലപ്പെട്ടു എന്നുമാണ് മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ഥിയുമായ പ്രഗ്യ സിങ് ഠാക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തനിക്കെതിരെ കർക്കറെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയായിരുന്നു. അതിനാലാണ് കർക്കറെയെ ശപിച്ചതെന്നും പ്രഗ്യാ സിങ് പറഞ്ഞിരുന്നു.
രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ ഉദ്യോഗസ്ഥനെതിരെ ഇത്തരം പരാമർശം നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വി എൽ കാന്ത് റാവു അറിയിച്ചത്.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹേമന്ത് കർക്കറെയ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷിയായാണ് ബിജെപി കാണുന്നത്. പ്രഗ്യാ സിങിന്‍റെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്നും ബിജെപി പറഞ്ഞു.