ETV Bharat / elections

വിവിപാറ്റ് പുന:പരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി

21 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്

സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജി ഇന്ന്
author img

By

Published : May 7, 2019, 8:13 AM IST

Updated : May 7, 2019, 11:39 AM IST

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് രസീതുകൾ പൂർണ്ണമായും എണ്ണി തിട്ടപ്പെടുത്തേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജികൾ തള്ളി. 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണം എന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യമാണ് തള്ളിയത്.

33% വിവി പാറ്റ് എണ്ണണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.

വോട്ടു രസീതുകള്‍ 50 ശതമാനവും എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെതിരെയാണ് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പുനഃപരിശോധനാ ഹര്‍ജി നൽകിയത്. 50 ശതമാനം വോട്ട് രസീതുകൾ എണ്ണി തിട്ടപ്പെടുത്തുകയാണെങ്കിൽ ഫലം പ്രഖ്യാപിക്കാൻ ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം. ഇതേ തുടർന്ന് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളിലെ രസീതുകളെണ്ണാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നൽകിയ പുനഃപരിശോധനാ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സംവിധാനത്തിൽ കൃത്രിമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിച്ചത്.

Intro:Body:

50 ശതമാനം വോട്ടു രസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും. 21 പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

50 ശതമാനം വോട്ടു രസീതുകൾ എണ്ണുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടർന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത് പോരെന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വ്യാപകമായ ഇവിഎം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി.

Conclusion:
Last Updated : May 7, 2019, 11:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.