ETV Bharat / elections

വോട്ടർ പട്ടികയിലെ ക്രമക്കേട്; പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍

author img

By

Published : Mar 25, 2021, 3:57 PM IST

സംസ്ഥാന വ്യാപകമായി 4.34 ലക്ഷത്തിലധികം വ്യാജ വോട്ടുകളാണ് വോട്ടർ പട്ടികയിൽ ചേർത്തിട്ടുള്ളത്. ഇത്തരത്തിലുള്ള ഇരട്ട വോട്ടുകൾ മരവിപ്പിക്കണം.

Voters list  Chennithala  remesh Chennithala  നിയമ സഭാ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ്
വോട്ടർ പട്ടികയിലെ ക്രമക്കേട്; ചെന്നിത്തല ഹൈക്കോടതിയില്‍

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപകമായി ഇരട്ട വോട്ടുകൾ ഉണ്ടെന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ എതിർ കക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചത്. സംസ്ഥാന വ്യാപകമായി 4.34 ലക്ഷത്തിലധികം വ്യാജ വോട്ടുകളാണ് വോട്ടർ പട്ടികയിൽ ചേർത്തിട്ടുള്ളത്. ഇത്തരത്തിലുള്ള ഇരട്ട വോട്ടുകൾ മരവിപ്പിക്കണം. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന താൻ മാർച്ച് 17 മുതൽ പല തവണകളായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മാർച്ച് 22ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ലെന്നും ചെന്നിത്തല ഹർജിയിൽ വ്യക്തമാക്കി. അതേസമയം ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിച്ചേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.