ETV Bharat / elections

സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന് വിറളി ; യെച്ചൂരി - സീതാറാം യെച്ചൂരി

35 എംഎല്‍എമാര്‍ ഉണ്ടെങ്കില്‍ കേരളത്തില്‍ ഭരണം പിടിക്കുമെന്ന് ബിജെപി പറയുന്നത് കോണ്‍ഗ്രസിനെ കണ്ടെന്ന് യെച്ചൂരി

Sitaram Yechury  udf  election  politics  kerala election 2021  cpim  സിപിഎം  സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി  സീതാറാം യെച്ചൂരി  തെരെഞ്ഞെടുപ്പ്
സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നു; യെച്ചുരി
author img

By

Published : Mar 28, 2021, 4:09 PM IST

പത്തനംതിട്ട: സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന് വിറളിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയാണ്‌ ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതികൂല സാഹചര്യങ്ങളിലും തടസങ്ങളില്ലാതെ സംസ്ഥാനത്ത് വികസനം സാധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി അഡ്വ കെ.യു ജനീഷ്‌ കുമാറിന്‍റെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ഥം കലഞ്ഞൂരില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. 35 എംഎല്‍എമാര്‍ ഉണ്ടെങ്കില്‍ കേരളത്തില്‍ ഭരണം പിടിക്കുമെന്ന് ബിജെപി പറയുന്നത്‌ കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരെ ലക്ഷ്യമിട്ടാണ്. കേന്ദ്രം പൊതുമേഖലാ സ്‌ഥാപനങ്ങള്‍ വിറ്റഴിക്കുമ്പോൾ കേരളത്തില്‍ ഈ രംഗം വളരുകയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.