ETV Bharat / elections

എഐഎഡിഎംകെയിൽ ശശികലയെ വീണ്ടും ഉൾപ്പെടുത്തില്ലെന്ന് ഡി ജയകുമാർ

വോട്ടർമാരെ വശത്താക്കാന്‍ ഒരിക്കലും പണം വാഗ്‌ദാനം ചെയ്യില്ല. തന്‍റെ അനുയായികൾ കടുത്ത വെയിലിലും എന്നോടൊപ്പം പ്രചാരണം നടത്തുകയാണെന്നും തന്‍റെ നിലപാട് പാർട്ടിയുടെ തന്നെ നിലപാടാണെന്നും ഡി. ജയകുമാര്‍ പറഞ്ഞു

Sasikala will not be re-inducted in AIADMK: D Jayakumar  എ.ഐ.എ.ഡി.എം.കെയിൽ ശശികലയെ വീണ്ടും ഉൾപ്പെടുത്തില്ല: ഡി ജയകുമാർ  എ.ഐ.എ.ഡി.എം.കെയിൽ ശശികലയെ വീണ്ടും ഉൾപ്പെടുത്തില്ല  ഡി ജയകുമാർ  D Jayakumar  AIADMK  എ.ഐ.എ.ഡി.എം.കെ  വി.കെ ശശികല  ശശികല  Sasikala  v.k Sasikala  തെരഞ്ഞെടുപ്പ് 2021  തെരഞ്ഞെടുപ്പ്  തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്  തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2021  തമിഴ്‌നാട് തെരഞ്ഞെടുപ്പ്  തമിഴ്‌നാട് തെരഞ്ഞെടുപ്പ് 2021  അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
Sasikala will not be re-inducted in AIADMK: D Jayakumar
author img

By

Published : Mar 26, 2021, 11:08 AM IST

ചെന്നൈ: പുറത്താക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയെ വീണ്ടും പാർട്ടിയിൽ ഉൾപ്പെടുത്തില്ലെന്ന് തമിഴ്‌നാട് മന്ത്രിയും അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) നേതാവുമായ ഡി. ജയകുമാർ. അഭിപ്രായ വോട്ടെടുപ്പ് പാർട്ടിയുടെ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമിഴ്‌നാട് റോയപുരം പ്രദേശത്ത് വ്യാഴാഴ്‌ച നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർമാരെ വശത്താക്കാന്‍ ഒരിക്കലും പണം വാഗ്‌ദാനം ചെയ്യില്ല. തന്‍റെ അനുയായികൾ കടുത്ത വെയിലിലും എന്നോടൊപ്പം പ്രചാരണം നടത്തുകയാണെന്നും തന്‍റെ നിലപാട് പാർട്ടിയുടെ തന്നെ നിലപാടാണെന്നും ഡി. ജയകുമാര്‍ പറഞ്ഞു. ശശികലയെ പാർട്ടിയിലേക്ക് തിരിച്ചു വിളിക്കില്ല എന്നാണ് പാര്‍ട്ടിയുടെ തീരുമാനം. മികച്ച ഭൂരിപക്ഷത്തോടെ തന്നെ മണ്ഡലത്തിൽ വിജയിക്കുമെന്നും ജയകുമാർ കൂട്ടിച്ചേർത്തു. 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായാകും നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.