ETV Bharat / elections

സി.പി.എമ്മില്‍ ഉൾപാർട്ടി കലാപമെന്ന് എൻ.കെ.പ്രേമചന്ദ്രൻ - pinarayi

സി.പി.എമ്മിൽ പിണറായിയുടെ സമ്പൂർണ ആധിപത്യമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍.

NK preamachandran against cpm  എൻ.കെ.പ്രേമചന്ദ്രൻ  സി.പി.എമ്മിനുള്ളിൽ ഉൾപാർട്ടി കലാപം  cpm  kerala election 2021  kollam  pinarayi  kerala cm
സി.പി.എമ്മിനുള്ളിൽ ഉൾപാർട്ടി കലാപം രൂപപ്പെട്ടതായി എൻ.കെ.പ്രേമചന്ദ്രൻ
author img

By

Published : Apr 3, 2021, 7:19 PM IST

കൊല്ലം: സി.പി.എമ്മില്‍ ഉൾപാർട്ടി കലാപമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. പി.ജയരാജന്‍റെ പ്രതികരണം അതാണ് വ്യക്തമാക്കുന്നതെന്നും പ്രേമചന്ദ്രൻ കൊല്ലത്ത് പറഞ്ഞു. സി.പി.എമ്മിൽ പിണറായിയുടെ സമ്പൂർണ ആധിപത്യമാണ്. പാർട്ടി കൊടികളിൽ വരെ പിണറായിയുടെ പടം വെച്ചാണ് പ്രചരണം. വി എസിന് എതിരെ പിണറായി ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തിപൂജ കേന്ദ്രീകരിച്ചായിരുന്നു. അതേ പിണറായി ഇപ്പോള്‍ അത്തരത്തില്‍ പാർട്ടിയെ നിയന്ത്രിക്കുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

സി.പി.എമ്മിന് എതിരെ വലിയ വികാരം പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഇപ്പോൾ പാർട്ടിയല്ല പിണറായി വിജയനാണ് ക്യാപ്റ്റൻ. സർവ്വസ്വവും നിയന്ത്രിക്കുന്നത് അദ്ദേഹമാണ്. സ്ഥാനാർഥി നിർണയ വിഷയത്തിൽ പോലും മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചത് പിണറായി വിജയനാണ്. അല്ലാതെ പാർട്ടി സെക്രട്ടറിയോ സെക്രട്ടറിയേറ്റോ പാർട്ടി സംഘടനാ സംവിധാനങ്ങളോ അല്ല. വ്യക്തികേന്ദ്രീകൃത രാഷ്‌ട്രീയ പ്രവർത്തനമാണ് സിപിഎമ്മില്‍ നടക്കുന്നതെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.