നെല്ലിയാമ്പതിയുടെ കവാടം. വേലകളുടെ വേലയായ നെന്മാറ വേലയുടെ നാട് എന്നീ നിലകളിൽ പ്രസിദ്ധമാണ് നെന്മാറ. പ്രകൃതി ഭംഗിയാൽ മനോഹരിതമായ ഈ പ്രദേശം രാഷ്‌ട്രീയ കാഴ്ചപാടുകളുടെ കാര്യത്തിൽ ആ മനോഹരിത നിലനിർത്തുന്നു. ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്നതാണ് ഈ പ്രദേശം.
മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം
പാലക്കാട് ജില്ലയിലെ എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നെന്മാറ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണയത്തോടെയാണ് നെന്മാറ നിലവിൽ വന്നത്. 2008ന് മുമ്പ് കൊല്ലങ്കോട് നിയമസഭ മണ്ഡലമായിരുന്നു. കൊല്ലങ്കോട് ആയിരിക്കുമ്പോൾ തന്നെ ഇടതു അനുകൂല മണ്ഡലം ആയിരുന്നു ഇത്. നെന്മാറയായി മാറിയതിന് ശേഷവും അതു തന്നെയാണ് മണ്ഡലത്തിന്‍റെ മനസ്. 2011ലും 2016ലും നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ തന്നെയാണ് ഇവിടെന്ന് വിജയിച്ചു കയറിയത്. എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിന്‍റെ ഭാഗമായ നെന്മാറയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യഹരിദാസ് മികച്ച ലീഡ് നേടിയിരുന്നു. എന്നാൽ അത് കഴിഞ്ഞ് വന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിൽ ഏഴ് പഞ്ചായത്തിലും എൽഡിഎഫ് അധികാരത്തിൽ എത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിലൂടായ നേട്ടം ആവർത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ യുഡിഎഫും മണ്ഡലത്തിന്‍റെ ഇടതു മനസിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലാ എന്ന് തെളിയിക്കാൻ വേണ്ടി എൽഡിഎഫും ഇത്തവണ തെരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങുന്നത്.
മണ്ഡല ചരിത്രം
കൊല്ലങ്കോട് നിയമസഭ മണ്ഡലമായിരുന്ന സമയത്ത് രണ്ടുതവണ മാത്രമാണ് ഈ മണ്ഡലം കോൺഗ്രസിനെ സഹായിച്ചിട്ടുളളത്. 1996ലെയും 2001ലെയും തെരഞ്ഞെടുപ്പ് ഒഴിച്ചാൽ സിപിഎമ്മിനെ മാത്രം ജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിന് പറയാനുളളത്. നെന്മാറ മണ്ഡലം രൂപീകൃതമായിട്ട് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും സിപിഎം സ്ഥാനാർഥികളാണ് വിജയിച്ചത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പ്രകാരം 92339 പുരുഷൻമാരും,92553 സ്‌ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപെടും
2011 നിയമസഭ തെരഞ്ഞെടുപ്പ്
മണ്ഡലം രൂപീകൃതമായത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 77.92 ശതമാനം പോളിങാണ് നടന്നത്. 134074 പേർ അന്ന് വോട്ട് രേഖപ്പെടുത്തി. 8,694 വോട്ടുകൾക്ക് സിപിഎം സ്ഥാനാർഥി വി.ചന്ദ്രശേഖരൻ വിജയിച്ചു. കൊല്ലങ്കോട് മണ്ഡലത്തിന്‍റെ അവസാന എംഎൽഎയും നെന്മാറ മണ്ഡലത്തിന്‍റെ ആദ്യ എംഎൽഎയും വി.ചന്ദ്രശേഖരനാണ്. സിപിഎം സ്ഥാനാർഥി വി.ചന്ദ്രശേഖരന് 64169 (47.86%) വോട്ടും യുഡിഎഫ് സ്ഥാനാർഥി സിഎംപിയിലെ എം.വി രാഘവന് 55475(41.38%) വോട്ടും ബിജെപി സ്ഥാനാർഥി എൻ.ശിവരാജന് 9123 (6.80%) വോട്ടും ലഭിച്ചു.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പ്
81.03 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 154578 പേർ വോട്ട് രേഖപെടുത്തി. 7,408 വോട്ടുകൾക്ക് സിപിഎം സ്ഥാനാർഥി കെ.ബാബു വിജയിച്ചു. ഘടക കക്ഷിയിൽ നിന്ന് കോൺഗ്രസ് സീറ്റ് തിരിച്ചു മേടിച്ചി മത്സരിച്ചെങ്കിലും നെന്മാറ ഇടതിനൊപ്പം നിന്നു. സിപിഎം സ്ഥാനാർഥി കെ.ബാബുവിന് 66316 (42.90%) വോട്ടും കോൺഗ്രസ് സ്ഥാനാർഥി എ.വി ഗോപിനാഥന് 58908 (38.11%) വോട്ടും ബിജെപി സ്ഥാനാർഥി എൻ.ശിവരാജന് 23096(14.94%) വോട്ടും ലഭിച്ചു.
നെന്മാറ നിയോജകമണ്ഡലത്തിലെ 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
പത്ത് പഞ്ചായത്തുകളാണ് നെന്മാറ നിയോജകമണ്ഡലത്തിൽ ഉളളത്. ആറ് പഞ്ചായത്തുകൾ എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കുന്നു ഒന്നിൽ നറുക്കെടുപ്പിലൂടെ ഭരിക്കുന്നു. നെന്മാറ പഞ്ചായത്ത് എൽഡിഎഫ് നറുക്കെടുപ്പിലൂടെ ഭരിക്കുന്നത്.
എൽ ഡിഎഫ് -7 യുഡിഎഫ് -3
എൽ ഡിഎഫ്
എലവഞ്ചേരി എൽഡിഎഫ്
കൊടുവായൂർ എൽഡിഎഫ്
കൊല്ലങ്കോട് എൽഡിഎഫ്
മുതലമട എൽഡിഎഫ്
നെന്മാറ നറുക്കെടുപ്പിലൂടെ എൽഡിഎഫ്
പല്ലശ്ശന എൽഡിഎഫ്
അയിലൂർ എൽഡിഎഫ്
യുഡിഎഫ്
നെല്ലിയാമ്പതി യുഡിഎഫ്
പുതുനഗരം യുഡിഎഫ്
വടവന്നൂർ യുഡിഎഫ്
2021 നിയമസഭ തെരഞ്ഞെടുപ്പ്
സിറ്റിങ് എംഎൽഎ കെ.ബാബു തന്നെയാണ് സിപിഎം സ്ഥാനാർഥി. കോൺഗ്രസ് ഇത്തവണ സീറ്റ് സിഎംപിക്ക് വിട്ടു നൽകി. എം.വി.ആര്‍. കാന്‍സര്‍ സെന്‍ററിന്‍റെ ചെയര്‍മാൻ സി.എൻ വിജയകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി . എൻഡിഎ ബിഡിജെഎസിന് വിട്ടുനൽകിയ സീറ്റിൽ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ അനുരാഗാണ് സ്ഥാനാർഥി.