കോഴിക്കോട്: എലത്തൂരിൽ കോൺഗ്രസിനെ ഒഴിവാക്കി എൻസികെയ്ക്ക് സീറ്റ് കൊടുത്ത നടപടിയില്‍ പ്രതികരണവുമായി എംകെ രാഘവൻ എംപി. പാര്‍ട്ടിയുടേത് പക്വമല്ലാത്ത തീരുമാനമാണോ എന്ന് കോൺഗ്രസ് നേതൃത്വം തന്നെ വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൻ്റെ സാഹചര്യം പഠിച്ച് തീരുമാനം എടുക്കണമായിരുന്നെന്നും താഴെ തട്ടിലെ പ്രവർത്തകരുടെ വികാരത്തെ പാര്‍ട്ടി മാനിച്ചില്ലെന്നും എംപി കുറ്റപ്പെടുത്തി. യുഡിഎഫ് കൺവീനർ ഹസന് ഇക്കാര്യത്തില്‍ മറുപടിയില്ല, സ്ഥാനാര്‍ഥിത്വത്തിന്‍റെ ഉത്തരവാദിത്തം പൂർണമായി യുഡിഎഫ് നേതൃത്വത്തിനാണെന്നും രാഘവൻ പ്രതികരിച്ചു. അതേസമയം എലത്തൂരിലെ റിബൽ സ്ഥാനാർഥികളായ യുവി ദിനേഷ് മണിയും സനിൽ റാഷിയും പത്രിക പിൻവലിച്ചു.
പ്രവർത്തകരുടെ വികാരത്തെ മാനിച്ചില്ല, എലത്തൂര്‍ വിഷയത്തില്‍ എംകെ രാഘവൻ എംപി - കോൺഗ്രസ്
മണ്ഡലത്തിൻ്റെ സാഹചര്യം പഠിച്ച് തീരുമാനം എടുക്കണമായിരുന്നെന്ന് എംകെ രാഘവൻ എംപി