ETV Bharat / elections

അമ്പലപ്പുഴയിൽ അട്ടിമറി വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർഥി എം ലിജു

ഇടതുഭരണത്തിൽ അമ്പലപ്പുഴയിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും അതിനാൽ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്നും ലിജു വ്യക്തമാക്കി.

LIJU_BYTE_REGARDING_ELECTION  കേരളത്തിലെ തെരഞ്ഞെടുപ്പ്  എം ലിജു  യുഡിഎഫ്  udf  ldf  ambalapuzha  ambalapuzha election
അമ്പലപ്പുഴയിൽ അട്ടിമറി വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർഥി എം ലിജു
author img

By

Published : Apr 6, 2021, 12:58 AM IST

ആലപ്പുഴ : അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർഥി എം ലിജു. പ്രതിമാസം 6000 രൂപവീതം 72000 രൂപ ഓരോ വർഷവും നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന 'ന്യായ് പദ്ധതി' വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്. കേരളത്തെ മാറ്റിമറിക്കാൻ പോകുന്ന ഈ പദ്ധതി ദാരിദ്ര്യ നിർമാർജന രംഗത്തെ വിപ്ലവമാണ്. ഇത് മുൻ നിർത്തിയാണ് പ്രധാനമായും യുഡിഎഫ് വോട്ടഭ്യർഥിക്കുന്നത് എന്നും ലിജു വ്യക്തമാക്കി.

അമ്പലപ്പുഴയിൽ നിന്ന് തന്നെ ജനങ്ങൾ നിയമസഭയിലേക്ക് തിരഞ്ഞെടുത്താൽ ജനങ്ങളുടെ സന്തോഷമാണ് തിരികെ നൽകാൻ കഴിയുക. ജനങ്ങൾക്ക് സന്തോഷം ഉണ്ടാവണമെങ്കിൽ മണ്ഡലത്തിൽ വികസനം വേണം. എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും തൊഴിലും വേണം. ഇതുണ്ടായാൽ മാത്രമേ ജനങ്ങൾക്ക് സന്തോഷം ഉണ്ടാവൂ. ഇത് എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ലിജു പറഞ്ഞു. മണ്ഡലത്തിൽ പലയിടത്തും അഴുക്കുചാലാണുള്ളത്. ഇത് വൃത്തിയാക്കി മാലിന്യനിർമ്മാർജ്ജനത്തിൽ പുതിയൊരു മാതൃക കാണിക്കുമെന്നും രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ മുഴുവൻ സഹായവും ചികിത്സയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ലിജു പറഞ്ഞു.

അമ്പലപ്പുഴയിൽ അട്ടിമറി വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർഥി എം ലിജു

ആളുകൾ ആവശ്യങ്ങൾ പറഞ്ഞ് ജനപ്രതിനിധികളുടെ അടുത്തല്ല എത്തേണ്ടതെന്നും ജനപ്രതിനിധികളാണ് ജനങ്ങൾക്കിടയിൽ ആവശ്യങ്ങൾ ചോദിച്ചറിയാൻ എത്തേണ്ടെന്നും ഈ കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും ലിജു വ്യക്തമാക്കി. ഇടതുഭരണത്തിൽ അമ്പലപ്പുഴയിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിൽനിന്ന് അവരെ മോചിപ്പിക്കാൻ തന്നാൽ കഴിയുമെന്നും അമ്പലപ്പുഴയിൽ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി എം. ലിജു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.