കോട്ടയം: അക്ഷരനഗരിയെ ആവേശക്കടലാക്കിമാറ്റി കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പരസ്യപ്രചാരണം സമാപിച്ചു. ബസേലിയോസ് കോളജ് ജങ്ഷനില്‍നിന്ന് ആരംഭിച്ച പരസ്യപ്രചാരണ സമാപന ജാഥ മുന്‍ കേന്ദ്രമന്ത്രി വയലര്‍ രവി ഉദ്ഘാടനം ചെയ്തു.
പ്രചാരണ വാഹനങ്ങളുടെ അകമ്പടിയില്‍ പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിലായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വയലാര്‍ രവിയും കൊട്ടിക്കാലാശത്തിനെത്തിയത്. തിരുനക്കര മൈതാനത്തിന് വലം വച്ച് ഗാന്ധി സ്‌ക്വയറില്‍ ജാഥ സമാപിച്ചു.ആധുനിക കോട്ടയത്ത് യു.ഡി.എഫ്. കൊണ്ടുവന്നതല്ലാതെ ഒന്നുമില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പച്രാരണ സമാപന ജാഥയ്ക്ക് ലഭിച്ച സ്വീകരണത്തിന് മറുപടി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം യു.ഡി.എഫിന്‍റെ കോട്ടയാണെന്നും. ഈ കോട്ട ഉയര്‍ത്തികൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി. അംഗം കുര്യന്‍ ജോയി, കെ.പി.സി.സി. സെക്രട്ടറിമാരായ നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി, നഗരസഭാ ചെയര്‍മാന്‍ ബിന്‍സി സെബാസ്റ്റിയന്‍ എന്നിവര്‍ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
അക്ഷരനഗരിയെ ആവേശക്കടലാക്കി തിരുവഞ്ചൂരിന്‍റെ പരസ്യപ്രചാരണം സമാപിച്ചു - UDF
ബസേലിയോസ് കോളജ് ജങ്ഷനില്‍നിന്ന് ആരംഭിച്ച പരസ്യപ്രചാരണ സമാപന ജാഥ മുന്‍ കേന്ദ്രമന്ത്രി വയലര്‍ രവി ഉദ്ഘാടനം ചെയ്തു.