കാസർകോട്: കാസർകോട്ടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ തവണത്തെ തനിയാവർത്തനം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേത് പോലെ മൂന്നിടത്ത് ഇടതു മുന്നണിയും രണ്ട് സീറ്റുകളിൽ യു ഡി എഫും വിജയിച്ചു. ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും ജില്ലയിൽ അകൗണ്ട് തുറക്കുമെന്ന പ്രതീതി ബിജെപി സൃഷ്ടിക്കുമെങ്കിലും താമര വിരിയാൻ ഇനിയും കാത്തിരിക്കണമെന്നാണ് കാസർകോടുളള ജനത പറയുന്നത്.
കൂട്ടലും കിഴിക്കലും നടത്തി ആഴ്ച്ചകൾക്കുള്ളിൽ പെട്ടി തുറന്നു ഫലം പുറത്തു വന്നപ്പോഴും മാറി ചിന്ദിക്കാതെ കാസർകോട് ജില്ല. എൽ ഡി എഫ് മൂന്ന്, യു ഡി എഫ് രണ്ട് എന്ന നിലയിൽ തെരഞ്ഞെടുപ്പ് രംഗത്തിന് തിരശീല വീണു. കൃത്യമായ രാഷ്ട്രീയ നിലപാട് ജില്ലക്കുണ്ടെന്നും മറിച്ചുള്ള പ്രവചനങ്ങൾക്ക് സ്ഥാനമില്ലെന്നും തെളിയിക്കുന്നതായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ലീഡ് നിലകൾ മാറി മറിഞ്ഞുള്ള ഫല സൂചനകൾക്കൊടുവിൽ മണ്ഡലങ്ങളുടെ ചിത്രം തെളിഞ്ഞപ്പോൾ അദ്‌ഭുതങ്ങൾ പ്രവചിച്ചവർക്ക് തെറ്റി.
മണ്ഡല പുനർ നിർണയത്തിന് ശേഷം 2006ലൊഴികെ യു ഡി എഫിനൊപ്പം നിൽക്കുന്ന മഞ്ചേശ്വരം പതിവ് തെറ്റിച്ചില്ല. കനത്ത മത്സരത്തിനോടുവിൽ മുസ്ലിംലീഗ് സ്ഥാനാർഥിക്ക് 745 വോട്ടിന്‍റെ വിജയം. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ മത്സരത്തോടെ ശ്രദ്ധയാകാർഷിച്ച മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം നടന്നുവെന്ന് ഫലം വ്യക്തമാക്കുന്നു. 2016ൽ 89 വോട്ടിന് കഷ്ടിച്ച് കടന്നു കൂടിയ നിലയിൽ നിന്നും അല്പം മാറ്റം വന്നുവെന്നതിൽ ലീഗിനും ആശ്വസിക്കാം. അപ്പോഴും ഉപ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും നന്നേ പിറകിലായി ലീഗ്. സി പി എം സ്ഥാനാർഥി നേടുന്ന ഓരോ വോട്ടുകളും വിധി നിർണയത്തെ സ്വാധീനിച്ചുവെന്നു വ്യക്തം. നേരത്തെയും സമാന സഹചര്യമായിരുന്നു മണ്ഡലത്തിൽ. അവസാന നിമിഷം വരെയും വിജയം പ്രതീക്ഷിച്ചിടത് അവസാന ലാബിൽ ബിജെപി ക്ക് കാലിടറി.
പോളിങ് കുറഞ്ഞതെ തെരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കുമെന്ന കാസർകോട് മണ്ഡലത്തിലെ കണക്ക് കൂട്ടലുകൾ തെറ്റി. മൂന്നാം തവണ മത്സരിക്കുന്ന സിറ്റിങ് എം എൽ എ എൻ.എ.നെല്ലിക്കുന്നിന്‍റെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാകുമെന്നും ഒരു പക്ഷെ ബിജെപി ജയിച്ചേക്കാം എന്നുമുള്ള വിലയിരുത്തൽ ഉണ്ടായെങ്കിലും ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ നെല്ലിക്കുന്ന് ജയിച്ചു കയറി. കഴിഞ്ഞ തവണത്തെത്തിൽ നിന്നും ബഹുദൂരം മുന്നിലെത്തിയ നെല്ലിക്കുന്ന് 12,901 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്. മണ്ഡലത്തിൽ ബിജെപി വോട്ട് കുത്തനെ കുറഞ്ഞതിനും ഇടതു.മുന്നണി വോട്ട് കുതിച്ചു കയറിയതിനും തെരഞ്ഞെടുപ്പ് ചിത്രം സാക്ഷിയായി.
ഉദുമയിൽ യു ഡി എഫ് അട്ടിമറി പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. ചില സർവേകൾ യു ഡി എഫ് ജയം പ്രവചിച്ചുവെങ്കിലും ഫലം തിരിച്ചായി. എന്നും കാണിക്കാറുള്ള ഇടത് ചായ്‌വ് ഇത്തവണയും മാറ്റമില്ല. ഭൂരിപക്ഷത്തിൽ പക്ഷേ മാറ്റം പ്രകടം. 13,322 വോട്ടെന്ന വലിയ വോട്ടു വ്യത്യാസത്തിൽ ഇടത് സ്ഥാനാർഥി സി.എച്.കുഞ്ഞമ്പു നിയമസഭയിലേക്ക്. പാർട്ടി കണക്കു കൂട്ടലടക്കം ഇവിടെ തെറ്റിയെന്നതാണ് വാസ്തവം.
കാഞ്ഞങ്ങാട് പ്രതീക്ഷിച്ച പോലെ.ഇടത് സ്ഥാനാർഥിയായ.മന്ത്രി ഇ.ചന്ദ്രശേഖരൻ വിജയിച്ചുവെങ്കിലും ഭൂരിപക്ഷത്തിൽ വലിയ മുന്നേറ്റമുണ്ടായില്ല. 27,139 വോട്ടിനായിരുന്നു.ചന്ദ്രശേഖരന്‍റെ വിജയം. എം.രാജഗോപാൽ ഇത്തവണ മണ്ഡലത്തിലെ വോട്ടു വിഹിതം വർധിപ്പിച്ചാണ് ജയിച്ചത്. ഇടത് കോട്ടയെന്നറിയപ്പെടുന്ന മണ്ഡലത്തിൽ സിപിഎം.സ്ഥാനാർഥി രാജഗോപാൽ 26,137 വോട്ടുകൾക്ക് ജയിച്ചു കയറി. പൊതുവിൽ കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളുടെ തിനിയാവർത്തനമാണ് അന്തിമ ഫലത്തിൽ കാണുന്നത്.
തെരഞ്ഞെടുപ്പ് ഫലം ഒറ്റ നോട്ടത്തിൽ
മഞ്ചേശ്വരം
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ 745 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ യു ഡി എഫിലെ എ കെ എം അഷ്‌റഫിനെ വിജയിയായി പ്രഖ്യാപിച്ചു. എ കെ എം അഷ്‌റഫ് 65758 വോട്ട് നേടി. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍ ഡി എയിലെ കെ സുരേന്ദ്രന്‍ 65013 വോട്ടു നേടി. മറ്റ് സ്ഥാനാര്‍ഥികള്‍ നേടിയ വോട്ട്
വി വി രമേശന്‍ (എല്‍ ഡി എഫ്): 40639
പ്രവീണ്‍ കുമാര്‍ എസ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്‍റ് പാര്‍ട്ടി ഓഫ് ഇന്ത്യ): 251
ജോണ്‍ ഡിസൂസ ഐ (സ്വതന്ത്രന്‍):181
സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍):197
മണ്ഡലത്തില്‍ ആകെയുള്ള 221682 വോട്ടര്‍മാരില്‍ 172774 പേര്‍ വോട്ടു ചെയ്തു. ഇതില്‍ 348 പേരുടെ വോട്ട് അസാധുവായി. നോട്ടയ്ക്ക് 387 വോട്ട് ലഭിച്ചു.
കാസര്‍കോട്
കാസര്‍കോട് മണ്ഡലത്തില്‍ 12901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് വിജയിച്ചു. എന്‍ എ നെല്ലിക്കുന്ന് 63296 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍ ഡി എ യിലെ അഡ്വ. കെ ശ്രീകാന്തിന് 50395
വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില:
എം എ ലത്തീഫ് (എല്‍ ഡി എഫ്): 28323
വിജയ കെ പി (ബി എസ് പി): 679
രഞ്ജിത്ത് രാജ് എം (എ ഡി എച്ച് ആര്‍ എം പി ഐ): 555
നിഷാന്ത് കുമാര്‍ ഐ ബി (സ്വതന്ത്രന്‍): 417
സുധാകരന്‍ കെ (സ്വതന്ത്രന്‍): 196
മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍: 201812. സാധുവായ വോട്ട്: 143861. അസാധുവായ വോട്ട്: 952. നോട്ടയ്ക്ക് 639 വോട്ട് ലഭിച്ചു.
ഉദുമ
ഉദുമ മണ്ഡലത്തില്‍ 13322 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പു വിജയിച്ചു. സി എച്ച് കുഞ്ഞമ്പു 78664 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യുഡിഎഫിലെ ബാലകൃഷ്ണന്‍ പെരിയക്ക് 65342 വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില.
എ വേലായുധന്‍ (എന്‍ ഡി എ): 20360
ഗോവിന്ദന്‍ ബി ആലിന്‍താഴെ ( എപി ഐ): 194
കുഞ്ഞമ്പു കെ (സ്വതന്ത്രന്‍): 140
രമേശന്‍ കെ (സ്വതന്ത്രന്‍): 207
മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 214209. സാധുവായ വോട്ടുകള്‍ 165341. അസാധു വോട്ട് 531 . നോട്ടയ്ക്ക് 434 വോട്ട് ലഭിച്ചു.
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 27139 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍ വിജയിച്ചു. ഇ ചന്ദ്രശേഖരന്‍ 84615 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യു ഡി എഫിലെ പി വി സുരേഷിന് 57476 വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില.
ബല്‍രാജ് (എന്‍ ഡി എ): 21570
അബ്ദുള്‍ സമദ് (എസ് ഡി പി ഐ): 775
ശ്രീനാഥ് ശശി ടി സി വി (സ്വതന്ത്രന്‍): 219
അഗസ്റ്റ്യന്‍ (സ്വതന്ത്രന്‍): 532
സുരേഷ് ബി സി (സ്വതന്ത്രന്‍): 277
രേഷ്മ കരിവേടകം (എ ഡി എച്ച് ആര്‍ എം പി ഐ):185
ടി അബ്ദുള്‍ സമദ് (ജനതാദാള്‍ യുണൈറ്റഡ്): 87
കൃഷ്ണന്‍ പരപ്പച്ചാല്‍ (സ്വതന്ത്രന്‍): 357
മനോജ് തോമസ് (സ്വതന്ത്രന്‍): 105
മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍: 218385. നോട്ടയ്ക്ക് 637 വോട്ട് ലഭിച്ചു. സാധുവായ വോട്ട്: .
162511. അസാധുവായ വോട്ട്:390
തൃക്കരിപ്പൂർ
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 26137 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം രാജഗോപാലന്‍ വിജയിച്ചു. എം രാജഗോപാലന്‍ 86151 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യു ഡി എഫിലെ എം പി ജോസഫിന് 60014 വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില ഇങ്ങനെ.
ഷിബിന്‍ ടി വി (എന്‍ ഡി എ): 10961
ലിയാക്കത്തലി (എസ് ഡി പി ഐ): 1211
ടി മഹേഷ് മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഒഫ് ഇന്ത്യ): 817
ജോയ് ജോണ്‍ (സ്വതന്ത്രന്‍): 362
എം വി ജോസഫ് (സ്വതന്ത്രന്‍): 220
സുധന്‍ വെള്ളരിക്കുണ്ട് (എ ഡി എച്ച് ആര്‍ എം പി ഐ): 114
മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍: 202249. സാധുവായ വോട്ട്: 161141. അസാധുവായ വോട്ട്: 186 നോട്ടയ്ക്ക് 554 വോട്ട് ലഭിച്ചു. ഇ വി എം തകരാറുകാരണം 733 വോട്ടുകള്‍ എണ്ണാന്‍ സാധിച്ചിട്ടില്ല.